അപരാജിതൻ 9 [Harshan] 7070

നീ ഒടുവിൽ ബലമായി എന്നിൽ അലിഞ്ഞു ചേരുമ്പോൾ, ഞാൻ യോഗനിദ്രയിൽ സുഷുപ്തിയിൽ ലയിക്കുന്ന പോലെ…… ഒടുവിൽ നിന്റെ വേഗതയിൽ എന്നിലെ ഞാൻ ഉണർന്നു  സംഭോഗത്തിന്റെ ഉദാത്തമായ ഈശ്വരീയ അനുഭൂതിയിൽ ആത്മാവും ആത്മാവും ഒന്നാകുന്ന അവസ്ഥ  പോലെ ,,

നിന്റെ  താപത്തെ സ്വീകരിച്ചു ഞാൻ സ്വയം ക്ഷീണിതയായി മാറുന്ന പോലെ ..

നീ ആരാ ദേവനോ ഗന്ധ൪വ്വനോ അതോ യക്ഷ കിന്നരനോ,,,,,

ഈ ജീവിതത്തിൽ ഒരാൾക്കും തരാൻ കഴിയാത്ത ഈ ഒരു മഹത്തായ അനുഭൂതി സ്വപ്നത്തിൽ മാത്രമല്ലേ എനിക്ക് തരുന്നുള്ളു ഞാൻ കാത്തിരിക്കുക ആണ് നിന്റെ വരവിനായി ,,,,,

ഈ അമ്രപാലിയെ കാണുവാൻ ഇവള്‍ക്ക്  ആ ഉദാത്തമായ പ്രണയ൦ നൽകുവാൻ

ഈ അമ്രപാലിയിൽ അലിഞ്ഞു ചേരുവാൻ…..

അവൾ ആ ചിത്രത്തിൽ നോക്കി എഴുനേറ്റു

എന്നിട്ടു സമീപത്തുള്ള മേശയിൽ ഇരുന്ന നിറങ്ങൾ ചാലിച്ച് സ്വപ്നത്തിൽ അവൾ കണ്ട ആ യുവാവിന്റെ മുഖം ഓർത്തെടുത്തു ചിത്രമെഴുതുവാന്‍  ആരംഭിച്ചു.

ഉറക്കത്തെ ഉപേക്ഷിച്ചു കൊണ്ട് .

<<<<<<<<<<<O>>>>>>>>>>

 

ആ സമയം

അപ്പുവിന്റെ ലോഡ്ജിൽ

“അപ്പുക്കുട്ടാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,അമ്മേടെ മോൻ വാ …………………”

ആ വിളി കേട്ട് അപ്പു തിരിഞ്ഞു നോക്കി

താൻ തന്റെ കുഞ്ഞുപ്രായത്തെ ആണ് വീണ്ടും കാണുന്നത്.

ഒരുപാട് മുടി ഒക്കെ ആയി കുഞ്ഞു നിക്കറും ബനിയനും ഒക്കെ ധരിച്ചു തക്കിടി മുണ്ടൻ ആയിരിക്കുന്ന കുഞ്ഞപ്പു.

ഒരു വശത്തു നിന്ന് ലക്ഷ്മി ‘അമ്മ വിളിക്കുക ആണ് കൈ നീട്ടി കാണിച്ചു.

അപ്പു പാൽപല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് ഓടുന്നു ലക്ഷ്മി അമ്മയുടെ അടുക്കലേക്കു

ലക്ഷ്മി അമ്മയുടെ അടുത്ത് ചെന്നപ്പോൾ തന്നെ കൈകളിൽ വാരി എടുത്തു മാറോടു ചേർത്ത് നെറുകയിലും മുഖത്തും ഒക്കെ ഒരുപാട് മുത്തമിട്ടു മുകളിലേക്ക് എടുതുയ൪ത്തുന്നു അപ്പു

അപ്പു മുകളിലേക്കു നോക്കി സൂര്യനെ കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നു,

ലക്ഷ്മി അമ്മ അപ്പുവിനെ താഴെ നിർത്തി

“അപ്പുക്കുട്ടാ ,,,,,,,,,,,,,,,,,,,,,,,,,,,മുത്തശീടെ പൊന്നുമോൻ വാ ,,,,,,,,,,,,,,,,,,,,,,,,,”

കുഞ്ഞപ്പു തിരിഞ്ഞു നോക്കി

നോക്കുമ്പോ ലക്ഷ്മി അമ്മ തന്നെ ,,,മുടി ഒക്കെ നരച്ചു

കുഞ്ഞപ്പു സംശയത്തോടെ പിന്നിലേക്ക് നോക്കി

ലക്ഷ്മി അമ്മ അവിടെ നിൽക്കുന്നുണ്ട്.

ലക്ഷ്മി അമ്മ ചിരിച്ച കൊണ്ട് പറഞ്ഞു

ചെല്ല് മോന്റെ മുത്തശ്ശിയ വിളിക്കുന്നത് ചെല്ല് അപ്പു ………….

 

അത് കേട്ട് അപ്പു മുത്തശ്ശിയെ നോക്കി

അവന്റെ കുഞ്ഞരിപല്ലുകൾ കാട്ടി കള്ളചിരി ചിരിച്ചു

എന്നിട്ടു തകിടിമുണ്ടൻ അങ്ങോട്ടേക്ക് ഓടി

ഓടി ഓടി മുത്തശ്ശിയുടെ സമീപം എത്തി

മുത്തശി അവനെ മാറോടു ചേർത്ത് കെട്ടി പിടിച്ചു

ഒരുപാട് മുത്തങ്ങൾ കൊടുത്തു..

പിന്നെ അപ്പുവിനെ അവിടെ നിർത്തി അവരെ നോക്കി കൈകൾ വീശി

മുത്തശി നടന്നു അകന്നു , നിറയുന്ന കണ്ണുകളോടെ

മുത്തശ്ശി ദൂരേക്ക് ചെന്നപ്പോൾ

മുത്തശി ………………………….എന്ന് ഉറക്കെ കുഞ്ഞപ്പു വിളിച്ചു

മുത്തശി തിരിഞ്ഞു നോക്കി

അപ്പോൾ കാണുന്നത്

കുഞ്ഞു അപ്പുവിന്റെ വലത്തേ കൈയിൽ തിളങ്ങി ജ്വലിക്കുന്ന സൂര്യബിംബവും ഇടത്തെ കയ്യിൽ നിർമലമായ ചന്ദ്രകല പോലെ ഉള്ള ചന്ദ്രബിംബവും

അതും കൈകളൽ പിടിച്ചു കുഞ്ഞു അപ്പു ഓടി ഓടി മുത്തശിയുടെ സമീപം എത്തി

64 Comments

  1. വിഷ്ണു?

    കഴിഞ്ഞ ഭാഗത്ത് ഉള്ളതിന്റെ ബാക്കി ആയത്കൊണ്ട് കൂടുതൽ ഒന്നും പറയേണ്ടല്ലോ…ഒരുപാട് സങ്കടം വന്നു?. ആ പാവത്തിനെ ഇങ്ങനെ സംഘടപെടുത്താൻ ആണല്ലോ എല്ലവർക്കും ഇഷ്ടവും…അതുകൊണ്ട് തന്നെ അല്ലെ ആരോടും പറയാതെ രാജശേഖരൻ ശിവരഞ്ജനെ ക്ഷണിച്ചത്.അതാണല്ലോ അപ്പു അവന്റെ എന്ന് വിശ്വസിക്കുന്ന പാറു രഞ്ജൻ ആയിട്ട് മിണ്ടുന്നതും,അവനെ നോക്കി ചിരിക്കുന്നതും കാണാനും ഇടയായത്.അവന് താങ്ങാവുന്നതിലും അധികം ആയിരുന്നു അത്..ഏറെക്കുറെ എനിക്കും..അതൊക്കെ വായിച്ചു തീർന്നത് വളരെ പ്രയാസപ്പെട്ടാണ്..അതൊക്കെ പിന്നെയും സഹികാവുനതാണ് പക്ഷേ അവിടെ ഇരുന്നു ഓരോരുത്തരും പറയുന്നത് കേൾക്കുമ്പോൾ ആണ് സഹിക്കാൻ ആവാത്തത്.അത്രക്ക് സങ്കടവും,ദേഷ്യവും വന്ന ഭാഗം വേറെ ഇല്ല.ഇതൊക്കെ കണ്ടിട്ട് പാവത്തിന് ഭക്ഷണം പോലും ഇറങ്ങിയില്ല?.

    ആരും ഇല്ല എന്ന് വിചാരിച്ച അവന് ഉള്ള ഒരു സഹോദരി,അല്ലെങ്കിൽ കൂട്ടുകാരി അങ്ങനെ ഒക്കെ വിളിക്കാവുന്ന ആളാണ് ദീവു .പാവം അവനോട് എല്ലാം പറയന്മെ ന്നുണ്ട്.പക്ഷേ അറിഞ്ഞാൽ ആ നിമിഷം പോയി വള്ള കടുകയ്‌ കാണിച്ചാലോ ന്നു പെടിച്ചല്ലെ അവള് പറയാതെ ഇരുന്നത്.ഫോൺ വച്ചിട്ട് ഇരുന്നു കരഞ്ഞത്.?.ഇപ്പൊ എനിക്കും തൊന്നുണ്ട് ആദി എല്ലാം അറിയണം.പാവം എന്തിനാണ് ഒരുപാട് ആശ കൊടുക്കുന്നത്.ഇതൊക്കെ അറിയുന്ന നിമിഷം അവൻ കരയും ഉറപ്പാണ് എന്നാലും പെട്ടെന്ന് ഒരു ദിവസം കേൾക്കുന്ന ആ ഷോക് കുറയും എന്ന് തോന്നുന്നു ?

    ആദിക്ക് ഇതൊന്നും അല്ലാതെ മറ്റൊരു നിയോഗം ഉണ്ടെന്ന് അറിഞ്ഞപ്പോ ആണ് ഏറെക്കുറെ ഇൗ സംഭവങ്ങൾ ഓക്കേ എത്രമാത്രം ബന്ധപ്പെട്ട് ആണ് കേടക്കുന്നത് എന്ന് മനസ്സിലായത്.അപ്പോ അതൊക്കെ കൊണ്ട് ആവും പാറു അകന്നു പോവുന്നത് അല്ലേ….

    മാലിനി അമ്മയെ ഒരുപാട് വെറുത്ത് പോവാൻ തന്നെ കാരണം ആണ് അവരുടെ ആ ഡയലോഗ്
    ശിവ അപ്പുവിനെ പോലെ അല്ലല്ലോ..സ്പെഷ്യൽ അല്ലേ…?
    പാവത്തിനെ കൊന്നിട്ട് റീത്ത് വെക്കുന്ന പോലത്തെ ഒരുമാതിരി മറ്റെ പറച്ചിൽ ആയിപോയ് ?

    അത്രി..അത് എന്ത് പേരാണ് ..ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്,അല്ല കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു .ഒരുപക്ഷേ തോന്നൽ ആവാം..അതിന് ഒരുപാട് അർത്ഥം ഉണ്ടല്ലോ..അപ്പോ നമ്മുടെ അപ്പു അത്രി ആണോ..?

    അപ്പു അവന്റെ മുത്തശ്ശിയുടെ ഭാണ്ടം ഓക്കേ എടുക്കുന്ന ആ സീൻ വായിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി.ആരും ഇല്ലേ ന്നു തോന്നിയ അവന് എല്ലാവരും ഉണ്ടേ എന്ന് തോന്നിയ ആ നിമിഷം.അത്രക്ക് ഉണ്ടായിരുന്നു ആ സംഭവം.മുത്തശ്ശിയുടെ ഭാണ്ടത്തിൽ നിന്ന് കിട്ടിയ ആ സാദങ്ങൾ ഒന്നും എന്താണെന്ന് മനസ്സിലായില്ലേ എങ്കിലും ഒരുപാട് ആകാംഷ തോന്നി..അതൊക്കെ ആണല്ലോ ആദ്യത്തെ രഹസ്യം…

    *PC_428 റിപ്പോർട്ടിങ് സർ???..
    എന്റെ മോനെ ഇമ്മാതിരി ഐറ്റം?..
    സറും അരി മേടിക്കാൻ വന്നതരികും അല്ലേ.?
    മുണ്ട് ഉടുക്കടോ…?
    ഇതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു…

    അമ്രപാലി? എന്റെ പൊന്നു മോനേ…ഇൗ മനസ്സിൽ ഒരു രൂപം എല്ലാവരുടെയും ഉണ്ട് പക്ഷേ അതൊക്കെ എന്ത് എന്ന രീതി ആണ് അവൾക്.എന്റെ മനസ്സിൽ ഒരു രൂപം ഉണ്ടാക്കി എടുത്തു കഴിഞു അടുത്ത പേജിൽ ആ ഫോട്ടോ കണ്ടപ്പോ??❤️.അമ്പോ ഒരു രക്ഷയും ഇല്ലട്ടോ..പക്ഷേ ആരായിരിക്കും ആ ആള്..കേട്ടത് വച്ച് നമ്മുടെ ആദി ആവാൻ അല്ലേ സാധ്യത..പക്ഷേ അവൻ അതിനു സാധിക്കും എന്ന് തോന്നുന്നില്ല.അവന്റെ മനസ്സിൽ പാറു അല്ലേ ഒള്ളു..അവന് ചതിക്കാൻ സാധികില്ലാലോ…എന്തൊക്കെ ആയാലും അമ്രാപാലി യുടെ intro പറയാതെ വയ്യാ…ഇത്രക്ക് detailed ?❤️.

    പിന്നെ ആ പാവം ചെക്കനെ മരുന്ന് മേടിക്കാൻ ക്യാഷ് ഇല്ലാതെ വന്നിട്ട് എടുത്തതിന് തല്ലേണ്ടി വന്ന സീൻ ഒന്നും പറയാൻ ഇല്ല?.പാവം ഭക്ഷണം കൊടെത്ത ആ പോലീസ് കാരനെ കൊണ്ട് തന്നെ തല്ലിപിച്ച് ആ സഹതാപം പോലും ഇല്ലാത്ത അയാൾ.

    അതേപോലെ തന്നെ മകൾ മരിച്ചു എന്ന് ഉള്ള വിഷമം കാരണം..ഇനി ആർക് വേണ്ടി ആണ് ജീവിക്കുന്നത് എന്ന് ഓർത്തു മരിക്കുന്ന ആ വൃദ്ധനും,അദ്ദേഹത്തിന്റെ ഭാര്യയും..അവരെ ആ നാറി കൊന്നു എന്ന് വേണം പറയാൻ.ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതേ എന്നെ എനിക്ക് പറയാൻ ഉള്ളൂ?.സ്വന്തം ഭാര്യയെ കൊന്നിട്ട് മരിച്ച ആ പാവം..അയാളുടെ മാനസികാവസ്ഥ ഓർത്തിട്ട്‌..അത് പറയാൻ പോലും പറ്റുന്നില്ല…….

    ഇത്ര ഓക്കേ സങ്കടം ഉണ്ടെങ്കിലും സ്വന്തം ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ കാണിക്കുന്ന അപ്പുവിനെ ആണ് എനിക്ക് മനസ്സിലാവാതെ..പാവം ഒരുപാട് സ്നേഹിച്ച പലരും അവനെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സംഘടപെടുത്തിയിട്ടെ ഒള്ളു എന്നാലും ആരോടും ഒരു ദേഷ്യവും ഇല്ലാതെ അവർക്ക് നല്ലത് ചെയ്യുന്നു..അവരെ ഉള്ള ആപത്തിൽ നിന്നൊക്കെ രക്ഷിക്കുന്നു.

    തനിക്ക് ആരും ഇല്ല എന്ന് പറഞ്ഞു അവൻ കരഞ്ഞ സീൻ..അപ്പോ തന്നെ കൂട്ടുകാർ ഓക്കേ ഓടി കിതച്ച് വരുന്ന കണ്ടപ്പോ ആടിയെ പോലെ തന്നെ എനിക്കും സങ്കടം ആണ് വന്നത്..അപ്പോ മാലിനി അമ്മ പറയാറുള്ള വാക്കുകൾ ആണ് ഓർമ വന്നത്
    അപ്പുവിനെ അറിഞ്ഞവർകെ അറിയൂ അവൻ ആരാണെന്ന്?.

    അടുത്തത് വായിച്ചിട്ട് പറയാം ഹർഷാപ്പി ??

  2. മഹാദേവന് നന്ദി ❤️
    ————–

    കൊട്ട് കൊല്ലാൻ ചെണ്ടയും, പൈസ മുഴുവൻ മാരാർക്കും. ഞാൻ വിചാരിച് അല്ലെങ്കിൽ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ അതെ വാക്കുകൾ ഇതിലും കണ്ടു, കണ്ടപ്പോൾ ആദ്യം ആശ്ചര്യം തോന്നി, പിന്നെ സങ്കടവും, അവന്റെ ആ അവസ്ഥ ഓർത്തു, ഒന്നും അറിയില്ല അവനു, പക്ഷെ അവന്റെ നിഷ്കളങ്കമായ പൊസ്സസ്സീവ് ആയ മനസ്സ് അറിയാണ്ട് ആണെങ്കിൽ കൂടി കണക്കുകൂടിയ കാര്യങൾ ഒക്കെ ശെരി ആകുന്നു, എന്നിട്ട് അവൻ സ്വയം അല്ല എന്ന് അധികം കോൺഫിഡൻസ് ഇല്ലാതെ കൂടി മനസിനെ പറഞ്ഞു സമാധാനിപ്പിക്കുന്നു, വല്ലാത്ത സങ്കടം തോന്നി പോയി ?

    //പക്ഷെ മൂന്നാം രഹസ്യം തുറക്കാനുള്ള വഴി അവന്റെ പ്രാണൻ അകന്നു പോകുമ്പോൾ ഉണ്ടാകുന്ന വേദനയുടെ ഫലം ആണ്. //

    അടിപൊളി, അപ്പൊ പാറു ഇവൻ ഉള്ളത് അല്ല അല്ലെ, വളരെ നന്നായി, എവിടെന്നോ നിന്ന് പൊട്ടി മുളച്ച രഞ്ജൻ എന്നവന് സ്വന്തം ജീവന് തുല്യം പ്രണയിച്ച അല്ലെങ്കിൽ തന്റെ പ്രാണനെ കൊടുക്കണം അല്ലെ? എത്ര വട്ടം അവൻ അവളെ രക്ഷിച്ചു, ആരും നൽകാത്ത സ്നേഹം നൽകി, എനിട്ട്‌ കൂടി എന്റെ അപ്പുവിനോട് ഈ ചതി ചെയ്യരുതായിരുന്നു ഹർഷ ?

    “അത്രി ” അതെന്തു വാക്ക് ആട? മലയാളം മീഡിയത്തിൽ പഠിക്കാത്തത് വല്യ നഷ്ട്ടം ആയിട്ട് എനിക്ക് തോന്നുന്നു, ഒരുപാട് വാക്കിന്റെ അർഥം എനിക്ക് മനസിലാകുന്നില്ല, ഇനി അത് മലയാളം ഡിക്ഷണറിയിൽ ഉള്ളത് ആണോന്ന് പോലും എനിക്ക് അറിയില്ല, എനിക്ക് ആകെ നോർമൽ മലയാളം വാക്കുകളും, പിന്നെ മലയാളം വായിക്കാനും മാത്രമേ അറിയുവോള്ളു, എങ്കി കൂടി എനിക്ക് ഒരുപാട് എൻജോയ് ചെയ്തു വായിക്കാൻ കഴിഞ്ഞു, അതിൽ എനിക്ക് ഹർഷൻ ബ്രോയോട് ഒരുപാട് നന്ദി ഉണ്ട്, സിമ്പിൾ മലയാളം തന്നെ ആണ് പക്ഷെ ഒരുപാട് എൺഷൈൻറ് വാക്കുകൾ ഒക്കെ വരുമ്പോ ആണ് പണി പാളുന്നത് ??

    // എന്റെ മുത്തശ്ശിയുടേത്, അവൻ ആ ഭാണ്ഡം നെഞ്ചോടു ചേർത്ത്, ഉയിരോട് ഇല്ലെങ്കിൽ പോലും തന്റെ മുത്തശിയുടെ ആകെ ഉള്ള സമ്പാദ്യം, അവൻ അത് മുഖത്തോടെ ചേർത്ത് പൊട്ടി കരഞ്ഞു. //

    ഈ സീൻ കൂടി, പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്, ആ സീൻ നേരിട്ട് കണ്ടത് പോലെ, ഹോ, ഈ കഥയിലെ മിനിമം (ഒരുപാട് കരഞ്ഞ സീൻസ് വേറെ ഉണ്ടാട്ടോ, അത് പറയേണ്ട കാര്യം ഇല്ലല്ലോ) കണ്ണീർ ഒഴുകിയിട്ടുള്ള ഒരുപാട് സീനുകളിൽ ഒന്ന് ?

    “PC 408 റിപ്പോർട്ടിങ് സർ”

    “ഇവിടെ അനോടോ റിപ്പോർട്ട്‌ ചെയ്യുന്നേ?”

    “സോറി സർ ശീലം ആയി പോയി.”

    “മണ്ണെണ്ണ വാങ്ങിക്കാന്‍ പോയതാണ് സാ൪ റേഷൻ കടയില്‍.”

    “ഇവിടെ ആണോടോ റേഷൻ കട അതും ഈ നട്ട പാതിരാക്ക്.”

    “റേഷന്‍ കടയില്‍ ചെന്നപ്പോള്‍ ആണ് റേഷന്‍ കട പാതിരക്ക് തുറക്കൂല്ല ന്നു അറിഞ്ഞത്.

    “നടന്നപ്പോ ഇത് വഴി വന്നു സാർ, വന്നപ്പോ ഇത് കണ്ടു സാർ, കണ്ടപ്പോ വെറുതെ കേറി സാർ.

    ചിരിച് മണ്ണ് തപ്പി പൊന്നു മോനെ, റിപ്പോർട്ടിങ് സർ, റേഷന്കടയിൽ പോയി സർ, ഇവിടെ വന്നു സർ, എന്റെ പൊന്നു ഹർഷപ്പിയെ ????

    പാർവതിയൊക്കെ എന്ത്, എനിക്ക് അമ്രപാലിയെ മതി, അവളെ ഒന്ന് കാണാൻ പറ്റുവോ, ഹഫ്.. ഞാൻ തലേം കുത്തി വീണു പോയി നിങ്ങള് അവളെ വർണിക്കുന്ന വരികൾ വായിച്ചപ്പോ, പോരാത്തതിന് അത് കഴിഞ്ഞപ്പോ ദാ അവളുടെ ഒരു ഫോട്ടോയും കൂടെ ഇട്ടേക്കുന്നു, ഞാൻ ബോധം കെട്ട് വീഴാഞ്ഞതു ഭാഗ്യം ?

    മണിച്ചിത്രതാഴിൽ ലാലേട്ടൻ പറയണ പോലെ “എന്തൊരു സ്ട്രക്ചർ എന്റെ അമ്മച്ചി”, അതിൽ ലാലേട്ടൻ നാഗവല്ലിയുടെ പിക് കണ്ടിട്ട് ആണ് പറയണേ, ഇവിടെ നിങ്ങള് വാക്കുകൾ കൊണ്ട് കാണിച്ചു തന്നു, ഹോ ഞാൻ മലർന്ന് അടിച്ചു വീണു പോയി മോനെ, അവളെ ഒന്ന് കാണണം എനിക്ക്, ഇതൊന്നും പോരാഞ്ഞിട്ട് നിങ്ങള് എന്തിനാ മനുഷ്യ അവള് ആരെയോ സ്വപ്നം കാണുന്ന ആ പോർഷൻ വിവരിച്ചതു, ഹോ അവളുടെ ചുണ്ട് നന്നാക്കുന്ന സീൻ, മാറിടം ശ്വാസ ഗതിക്ക് അനുസരിച്ചു ഉയർന്നു താഴുന്നത്, അവളുടെ നാഭി, അവൾ ആരെയോ സ്വപ്നത്തിൽ കണ്ടു ഞെരിപിരി കൊള്ളുന്ന ആ സീൻ ഒക്കെ, മനുഷ്യന് മൂഡ് ആയി പോയി, അതെ സമയം അവളോട് മുടിഞ്ഞ പ്രേമവും തോന്നി പോയി, ഹോ അപ്സരസ്സിനെ നേരിൽ കണ്ട ഫീലിംഗ് ആയിരുന്നു എനിക്ക് ഹോ ???????????????

    അത് കഴിഞ്ഞു അങ്ങോട്ട്‌ റ്റ്രോർ ആയിരുന്നു ??

    ചാരുലത, പാവം കൊച്ചു, വല്ലാത്ത സങ്കടം തോന്നി പോയി, കരഞ്ഞില്ല എന്നെ ഒള്ളു, സഹതാപം ആയിരുന്നു, എന്തോരം അനുഭവിച്ച കാണും പാവം, അതുകഴിഞ്ഞു ഒരു പാവം അച്ഛന്റെ വിഷമം, സ്വന്തം മകളെ ഒരു ആഴ്ച ആയി കാണാൻ ഇല്ല, എന്നും പോലീസ് സ്റ്റേഷനിൽ പോയി തിരക്കി, ഹോ ഒടുവിൽ ആ റോഡിൽ വെച്ച “അച്ഛന്റെ രാജകുമാരി നീ എവിടെയാ, അച്ഛന്റെ മോളെ” എന്നുള്ള ഒരുപാട് ഡയലോഗ്സ്, ഹോ അതൊക്കെ ഒടുക്കത്തെ ഇമോഷണൽ ആയിരുന്നു ?

    അത് കഴിഞ്ഞു ആ ദുഷ്ടൻ വന്നു പറയില്ലേ അവളെ ഞാൻ മേലേക്ക് പറഞ്ഞു അയച്ചു എന്ന്, ഹോ അപ്പോ ആ അച്ഛൻ കരയുന്ന ഒരു കരച്ചിൽ ഉണ്ട്, ഇപ്പോഴും ഉണ്ട് എന്റെ മനസ്സിൽ അത്, അല്ല, മനസ്സിൽ അല്ല എന്റെ ചെവിയിൽ ഉണ്ട്, “I can still hear it.” ഇതെല്ലാം കഴിഞ്ഞ് ആ പാവം വീട്ടിൽ ചെല്ലുമ്പോ തന്റെ മകളെ തിരിച്ചു കിട്ടി എന്നാ വാക്കിനായി കാത്തിരിക്കുന്ന ആ അമ്മക്ക് ജീവിതത്തിൽ ഒരിക്കലും കേക്കാൻ ആഗ്രഹിക്കാത്ത വാക് കെട്ട് കരഞ്ഞു പറയില്ലേ “നമ്മക്കും പോകാം അവളെ കാണാൻ” എന്ന്, എന്തെ ഹർഷ, അത് കഴിഞ്ഞ് ആ പശുവിന്റെ കയർ എടുക്കാൻ പോയി പശുവിനോടും പറയും അവള് ഇനി തിരിച്ചു വരില്ല എന്ന് അപ്പോ ആ മിണ്ടാപ്രാണി തറയിൽ ഇരുന്നു കരയും, ഇതെല്ലാം കഴിഞ്ഞു സ്വന്തം ഭാര്യയെ ആദ്യം അവളുടെ മോളുടെ അടുത്തേക്ക് പറഞ്ഞു അയക്കുന്നതിനു മുൻപ് ഉള്ള ചുടു ചുംബനവും, പറഞ്ഞു അയച്ചു കഴിഞ്ഞ് ആ ജഡത്തിന് തന്റെ ജീവിതത്തിലെ അവസാന ചുംബനവും കൊടുത്തു ഒടുവിൽ തന്റെ പ്രിയതമയെ പറഞ്ഞയച്ച അതെ കയറിൽ തന്റെ സ്വന്തം ശ്വാസം നിലക്കുമ്പോ, എന്റെ ശരീരം മരവിച്ചു എന്ന് ഞാൻ അറിഞ്ഞു, ഇത്രേം ഒക്കെ ഉള്ളു ജീവിതം, സ്വന്തം മക്കൾക്ക് വേണ്ടി ഒരു അച്ഛനും അമ്മയും എത്രത്തോളം സ്നേഹം സംഭരിച്ഛ് വെച്ചേക്കുന്നു എന്ന് കാണിച്ചു തന്ന നിമിഷം ആയിരുന്നു അത്, ഒരുപാട് അർഥങ്ങൾ ഉണ്ട് ആ കാഴ്ചക്ക്, എന്റെ ഈശ്വര ??????

    എത്രത്തോളം സ്നേഹം ഉണ്ടെന്നു പറയുന്നതിൽ അല്ല കാര്യം അത് പ്രകടിപ്പിക്കണം, അവിടെയാണ് മാലിനി എന്നാ സ്ത്രീക്ക് തെറ്റിയത്, അവര് ഇനി തോറ്റു മാലിനി അമ്മ എന്ന് വിളിക്കാൻ ആകും എന്ന് എനിക്ക് തോന്നുന്നില്ല, കാരണം അവർ ഒന്നും അറിഞ്ഞു ചെയ്തു കൊടുത്തിട്ടില്ല ആതിക്കായ്, എല്ലാം എന്റെ കാഴ്ച പാടില്ല വെറും പ്രതിഫലം മാത്രം ആണ്, അവരുടെ കുടുംബത്തെ രക്ഷിച്ചതിനുള്ള പ്രതിഫലം, അവനെ അവർ അത്രേം വർഷം ദ്രോഹിച്ചു എന്നുള്ളത്തിനു ഉള്ള സഹതാപവും…

    … ഇതൊക്കെ തന്നെ ആണ് അറിയാതെ ആണേൽ കൂടി ആദിയെക്കാൾ രഞ്ജന് മുൻതൂക്കം കൊടുക്കാൻ അവരെ അവരുടെ മനസ്സ് ചെയ്യിപ്പിച്ചതും, കൃത്രിമ സ്നേഹം മാത്രം ആണ് ആദിയോട് മാലിനി എന്നാ സ്ത്രീക്ക്, നമ്മുടെ മായാവിയുടെ കഥ പോലെ, ആവശ്യം ഉള്ളപ്പോൾ മാത്രം വേണം, അതിന്റെ പ്രതിഫലം ആയി കൊറച്ചു സ്നേഹം കിട്ടും, ആവശ്യം ഉള്ളപ്പോ പുല്ലു വില ?

    // ”കൈക് നല്ല വേദന ഉണ്ട് സഹിക്കാൻ പറ്റണില്ല…ആരും ഇല്ല ഇവിടെ അപ്പൂന്റെ അടുത്ത്, ഒന്നോ രണ്ടോ ദിവസം മതി…അപ്പു ഒരു കുഴപ്പവും ഉണ്ടാക്കില്ല, ഭദ്രമ്മേ.” //

    ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു കഥ വായിച്ചു കണ്ണുകൾ പൊതി ഇരുന്നു കരഞ്ഞു പോയി. ഈ സീൻ വരെ ഉള്ള ബിൽഡ അപ്പ്‌, അവൻ അനുഭവിച്ച വേദന, അവൻ എല്ലാം സഹിച്ചു, പിടിച്ചു ഒരു ആശ്വാസം വരട്ടെ എന്ന് വിചാരിച് മാലിനി എന്നാ സ്ത്രീയെ വിളിച്ചു, അവരുടെ പാഠം പഠിപ്പിക്കലിന്റെ ഭാഗം ആയി അവനോട് ഒന്നും പറയാൻ ഇല്ല എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു, ഒടുവിൽ അവന്റെ അവസാന ആശ്രയം എന്നാ പോലെ ഭദ്രാമ്മയെ വിളിച്ചു “ഞാൻ അവിടെ നിന്നോട്ടെ, സഹിക്കാൻ പറ്റാഞ്ഞിട്ടാ, അപ്പൂ ഒരു കൊഴപ്പവും ഉണ്ടാകില്ല” ഈ ലൈൻ ഞാൻ വായിച്ചു കഴിഞ്ഞ് ഞാൻ ഫോൺ എന്റെ സെറ്റിയിൽ ഇട്ടു കാണു പൊതി കരഞ്ഞു പോയി, എന്റെ ജീവിതത്തിൽ ആദ്യമായി ഒരു കഥ വായിച്ച ഞാൻ ഇങ്ങനെ റിയാക്ട ചെയ്യുന്നേ, ഹൃദയം ഒരു നിമിഷത്തേക്ക് നിന്ന് പോയി, വല്ലാത്ത മരവിപ്പ് ആയിരുന്നു ??????????

    // ”കരയെല്ലേ…ആരും ഉണ്ടാകില്ലന്നു വിചാരിച്ചോ..ഞങ്ങള് ഇത്രേം അനിയന്മാര് ഇവിടെ ഇല്ലേ…പിന്നെ എന്തിനാ കരയുന്നതു.അവനെ ചേർത്ത് പിടിച്ചു വിഷമത്തോടെ മത്തായിച്ചൻ ആശ്വസിപ്പിച്ചു.” //

    ആരും ഇല്ലാത്തവർക്ക് ദൈവം അയക്കും ഒരുപാട് പേരേ. മത്തായിച്ചന്റെ ആ വാക് കേട്ടപ്പോ സന്തോഷിക്കുന്നത് പകരം വിങ്ങൽ ആയിരുന്നു ഉള്ളിൽ, ആദി ഒരു അമ്മയെ പോലെ സ്നേഹിക്കുന്ന മാലിനി എന്നാ സ്ത്രീ എവിടെ ആയിരുന്നു, അവനു ഒരു ആവശ്യം വന്നപ്പോ, എവിടേം ഇല്ലായിരുന്നു, ഇനി ഉണ്ടാകുകയും ഇല്ല. ഈ കഥയിൽ ആദ്യം ആയി മാലിനി എന്നാ ആ സ്ത്രീയെ “പൂ മോളെ” എന്ന് ഞാൻ വിളിച്ച നിമിഷം ആയിരുന്നു അത്, ആദ്യം ആയും അവസാനം ആയും ആകണേ എന്നാണ് എന്റെ ആഗ്രഹം, പക്ഷെ ആകാൻ ഉള്ള ഒരു ചാൻസും ഇല്ല, അപ്പുവിനു എന്നും അവന്റെ ലക്ഷ്മി അമ്മ ഉണ്ട്, അത് മാത്രം മതി, അല്ലാത്തവർ ഒക്കെ അവന്റെ വില ഇടിയുമ്പോൾ പോകും ?

    ഈ പാർട് അവസാനിക്കുമ്പോൾ അപ്പു, അവൻ പൂർണമായും ആദിശങ്കരൻ ആയി മാറും എന്നാ കരുതിയെ, പക്ഷെ ഒരു പെണ്ണിന്റെ വാക് മതിയല്ലോ, പ്രേതെകിച്ചു അത് ജീവന് തുല്യം സ്നേഹിക്കുന്നവൻ ആണേൽ പിന്നെ നോക്കണ്ട, അത് തന്നെ ഇവിടേം സംഭവിച്ചു, പാർവതി അതാണ് അപ്പുവിന്റെ ക്ര്യപ്റ്റോണൈറ്, അവൻ അതിൽ വെന്തു മരിക്കും, അതാണവന്റെ വിധി, ആ വിധി മാറ്റി എഴുതാൻ ഒരാൾക്കേ കഴിയു അത് ഹർഷൻ എന്നാ എഴുത്തുകാരന് മാത്രം ആണ്, അത് നിങ്ങൾ എങ്ങനെ വിദിച്ചാലും വായിക്കേണ്ട ഇരിക്കാൻ എനിക്ക് ആകില്ല, അപ്പുവിനെ വേദനിപ്പിച്ചു കൊണ്ട് ആണ് എങ്കിൽ അത് എന്റെ മനസ്സ് എന്തോരം താങ്ങും എന്ന് എനിക്ക് അറിയില്ല, പക്ഷെ ഒരു കാര്യം എനിക്ക് ഈ ഭാഗത്തു നിന്ന് മനസിലായി, അപ്പുവിന് ഒരിക്കലും പെറുവിനെ കിട്ടില്ല, കിട്ടണമെങ്കിൽ അതിനു ഈശ്വരൻ കനിയണം, ഇവിടെ ഈശ്വരൻ മറ്റാരും അല്ല സാക്ഷാൽ ഹർഷൻ തന്നെ ❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും ഞാൻ കമന്റ്‌ ഇട്ടാട്ടണ്ടേ ☺️

Comments are closed.