അപരാജിതൻ 9 [Harshan] 7069

ആദിക്കു ആ കാഴ്ച കാണുമ്പോ അസൂയ ആണ് മനസിൽ നിറഞ്ഞു കൊണ്ടിരുന്നത്. പാറു അവൾ തന്റെ ആണ് തന്റെ മാത്രം ഇപ്പോൾ അടുത്തിരിക്കുന്ന ചെറുപ്പക്കാരനെ ഇത് വരെ പാലിയം വീട്ടിൽ  കണ്ടിട്ടില്ല, ബന്ധു ആണെങ്കിൽ എന്തായാലും ഒരിക്കലെങ്കിലും ആ വീട്ടിൽ വരേണ്ട ആൾ ആണ്, ഇതിപ്പോ ആ വീട്ടിലെ എല്ലാവരും ഈ യുവാവിനു ഒരുപാട് പ്രധാന്യം കൊടുക്കുന്നു.

അവന്റെ ഹൃദയമിടിപ്പ് കൂടി തുടങ്ങി.

മുഖമാകെ വിയർത്തു,

ശ്വാസം മുട്ടുന്നത് പോലെ,

അയാളുടെ സമീപം പാറു ഇരിക്കുന്നത് കണ്ടിട്ട് ആകെ ആവലാതിയും വേവലാതിയും നിറയുന്നു മനസിലാകെ, ആ കാഴ്ച കാണാൻ കൂടെ സാധിക്കുന്നില്ല, എന്തിനാ തന്റെ പാറു ഇങ്ങനെ ചിരിച്ചും കളിച്ചും ഒക്കെ അയാളോട് സംസാരിക്കുന്നതു,  അത്രേമൊക്കെ കൂട്ട് കാണിക്കാൻ ഇയാൾ ആരാ ,,,കൊച്ചമ്മയും നല്ലപോലെ സംസാരിക്കുന്നു, ഇടയ്ക്കു വന്ന ശ്യാമും സംസാരിക്കുന്നു. അവനു കാൽ നിലത്തുറക്കാത്ത പോലെ.

അവന്റെ കണ്ണുകൾ ഒക്കെ നിറയുന്നുണ്ട്,

അവനു സഹിക്കാൻ സാധിക്കുന്നില്ല ആ കാഴ്ച.

അവൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി നടന്നു കയ്യിലെ തൂവാല കൊണ്ട് കണ്ണുകൾ തുടച്ചു,  വാഷ്‌റൂമിൽ കയറി,  അവിടെ കണ്ണാടിയിൽ നോക്കി, കണ്ണൊക്കെ നിറഞ്ഞു ഒഴുകുന്നുണ്ട്. അവൻ പൈപ് തുറന്നു മുഖം നല്ലപോലെ കഴുകി, തൂവാല കൊണ്ട് മുഖം തുടച്ചു..

ഇല്ല ആ കാഴ്‌ച ഒട്ടും സഹിക്കാൻ പറ്റുന്നില്ല, ചുണ്ടുകൾ ഒകെ വിറച്ചു കൊണ്ടിരിക്കുന്നു, കണ്ണുകൾ വീണ്ടു൦ നിറയുന്നു , അവൻ വീണ്ടും മുഖം കഴുകി, മുഖം തുടച്ചു

ഉള്ളു കിടന്നു കത്തുകയാണ് , ആ ഭയം അനുഭവിച്ചപ്പോൾ ആദിക്ക് മനസിലായി പാറു അത്ര ഏറെ തന്റെ മനസിൽ ഉണ്ട്, അവളില്ലാതെ തനിക്ക് സാധിക്കില്ല. അവൾ തന്നോട് കാട്ടുന്ന എന്ത് കുറുമ്പും ദേഷ്യവും ദ്രോഹവും ഒക്കെ  സന്തോഷമേ ഉള്ളു, പക്ഷെ മറ്റൊരാളോട് കുറച്ചെങ്കിലും സ്നേഹവും പരിഗണനയും കൊടുക്കുന്നത് അത് തനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല..

അവന്റെ ഉള്ളിലെ പാറുവിനോടുള്ള അമിതമായ പോസ്സെസിവ്നെസ് അവനെ കൊണ്ട് ഓരോന്ന് ചിന്തിപ്പിച്ചു തുടങ്ങി,

അങ്ങനെ വീണ്ടും ആദി സദസ്സിലേക്ക് വന്നു