അന്ന – 3 153

അവന്റെ കണ്ണുകളെ അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ സ്വപ്നത്തിൽ കണ്ട അതേ രൂപത്തിലുള്ള പെൺകുട്ടി.
ഭയത്തോടെ എബി രണ്ടടി പിന്നിലേക്കുവച്ച.

താൻ കാണുന്നത് സ്വപ്നമാണോ, യാഥാർഥ്യമാണോ എന്ന സംശയം അവനിൽ ജനിച്ചു. അന്നുകണ്ട സ്വപ്നത്തിലെന്നപോലെ അവളുടെ കവിളുകൾ ചുവന്ന് തുടുത്തിരുന്നു.
നീല ജീൻസും വെളുത്തടോപ്പുമിട്ട്, കൈയിൽ കുറച്ചു ഫയലുകളുമായി അവൾ എബിയെത്തന്നെ നോക്കി നിന്നു.

“അതെ ഇതവൾതന്നെ. ഇടത്തെ പുരികത്തിന് ചെറിയപൊട്ടലുണ്ട്. അങ്ങനെയെങ്കിൽ ഇന്നലെ കണ്ട സ്വപ്നത്തിലെ കബന്ധം ആരുടെയായിരിക്കും.?”
എബി തന്റെ മനസ്സിനോട് ചോദിച്ചു.

“സർ, സ്വപ്നത്തിലാണോ.”
അവൾ കൈകൾ എബിയുടെ മുഖത്തിന് നേരെ വീശി.

“ഏയ്‌..നോ..”
ബോധമണ്ഡലത്തിലേക്ക് തിരിച്ചുവന്ന എബി നെറ്റിചുളിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കി. വെള്ളാരംകല്ലുപോലെ അവളുടെ കണ്ണുകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

“ഹു ആർ യൂ..”
എബി അവളുടെ വിടർന്ന മിഴികളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“ഓഹ് സോറി, പരിചയപ്പെടുത്താൻ മറന്നു.
ആർക്കിടെക്ചറാണ്.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് അവൾ പറഞ്ഞു.

“ഓഹ്, രഘുസർ പറഞ്ഞിരുന്നു. എങ്ങനെ ഇവിടെയെത്തി.?”

“ദേ ഈവഴിവന്നാൽ മെയിൻ റോഡിലേക്ക് അഞ്ചുകിലോമീറ്റർ മാത്രമേയുള്ളൂ.”

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.