അന്ന – 3 146

Views : 21125

“താനത് ചുരുട്ടി മറ്റവളുടെ അണ്ണാക്കിലോട്ട് കേറ്റിക്കൊട് ..അല്ല പിന്നെ.”
എബി വേഗംനടന്ന് റൂംബോയ്‌ കാണിച്ചു കൊടുത്ത മുറിയിലേക്ക് കയറി.
പോക്കറ്റിലുള്ള പേഴ്‌സും മൊബൈൽ ഫോണും മേശപ്പുറത്തേക്ക് വച്ചിട്ട് കട്ടിലിൽ ഇരുന്നു.

“നാളെ രാവിലെത്തന്നെ സൈറ്റ് പോയിനോക്കണം ജോലി ആരംഭിക്കണം. കേരളത്തിലെ നമ്പർവൺ റിസോർട്ടാക്കി ഞാനത് മാറ്റും.”
വാശിയോടെ എബി കട്ടിലിൽ നിന്നും എഴുന്നേറ്റു.

കുളികഴിഞ്ഞ് റൂംബോയ്‌ കൊണ്ടുവന്ന ഭക്ഷണം കഴിച്ച് അവൻ അല്പസമയം ഫോണിൽ കുത്തിയിരുന്നു.
പതിയെ ഉറക്കത്തിലേക്ക് വഴുതിവീണ എബിയുടെ സ്വപ്നത്തിലേക്ക് അവൾ വീണ്ടും വന്നു. പക്ഷെ ഇത്തവണ മഞ്ഞുമൂടിയ താഴ് വരയില്ല. വെളുത്ത പുകയെ ആ പ്രദേശത്തുപോലും കാണാൻ കഴിഞ്ഞില്ല. ഒരു ചെറിയ വനംപോലെ ചുറ്റിലും കാട്ടുവള്ളികളും മരങ്ങളും, വെളുത്തപൂക്കളും തളിർത്തു നിൽക്കുന്നുണ്ട്.
കാഞ്ഞിരവും തേക്കും ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ വളർന്നു നിൽക്കുന്നു. ആ മരങ്ങൾക്കിടയിലൂടെ അവൾ വീണ്ടും അവനെ മാടിവിളിച്ചു.

“എനിക്കറിയണം അവളെന്തിനാണ് എന്നെ പിന്തുടരുന്നതെന്ന്.”
രണ്ടും കല്പിച്ചു അവൻ മുന്നോട്ട് നടന്നു.
അവൾ നടന്നുചെന്നെത്തിയത് ആൾ താമസമില്ലാത്ത ഒരു വലിയ ബംഗ്ലാവിന്റെ വടക്കേ ദിക്കിലേക്കായിരുന്നു.

“ഹലോ,”
എബി വിളിച്ചപ്പോൾ അവൾ നിന്നു.
ഫ്രോക്കിന്റെ അടിഭാഗം കാറ്റിന്റെ ശക്‌തിയിൽ പിന്നിലേക്ക് പാറി.
നല്ല പൂക്കളുടെ ഗന്ധം അനുഭവപ്പെട്ടപ്പോൾ എബി ദീർഘശ്വാസമെടുത്തു.

“ഏയ്‌, എന്തെങ്കിലും പറഞ്ഞിട്ട് പോകൂ.”
എബി ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ
അവൾ തിരിഞ്ഞുനിന്നു.
ഇതുവരെ കണ്ട പേടിപ്പെടുത്തുന്ന രൂപമല്ലായിരുന്നു അപ്പോൾ. അവളുടെ അഴിഞ്ഞുവീണ മുടിയിഴകൾക്ക് പഴയതിനെക്കാൾ ഭംഗി വർധിച്ചിരിക്കുന്നു
കടഞ്ഞെടുത്ത വെണ്ണക്കൽ ശിൽപ്പം പോലെ, വെള്ളിമേഘങ്ങൾകിടയിൽ
നിന്നുവന്ന മാലാഖയെപ്പോലെ അവൾ പച്ചപ്പുൽമെത്തയിൽ നിന്നു.

Recent Stories

The Author

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com