അന്ന – 3 153

വടക്കുഭാഗത്ത് ഒരു ജെസിബി പൂർണ്ണമായും നശിച്ചിരിക്കുന്നു. അതിന്റെ മുകളിൽ വലിയൊരു മരം വീണുകിടക്കുന്നുണ്ട്. കുറച്ചാളുകൾ ചുറ്റും വട്ടംകൂടി നിൽക്കുന്നു. എബി വേഗം അങ്ങോട്ടുനടന്നു.

“എങ്ങനെയാണ് സംഭവിച്ചത്.?”
കൂടിനിൽക്കുന്ന ഒരാളോട് എബി ചോദിച്ചു”

“ഈ ബംഗ്ലാവ് മൂന്നാലുദിവസം മുൻപ് വിൽപ്പന നടന്നിരുന്നു. പക്ഷെ വഴിപ്രശ്നം കാരണം ദേ ആ കാണുന്ന സ്ഥലം കേസിൽപ്പെട്ടു, കേസ് വിധിവന്നു വഴിവെട്ടാൻ തീരുമാനമായി. അതിനുവേണ്ടി വന്നതാണ് ഇവർ. ഇന്നലെയായിരുന്നു സംഭവം, പക്ഷെ ഇന്നാണ് കണ്ടത്.”
അയാൾ പറഞ്ഞവസാനിച്ചപ്പോൾ മരം വീണുകിടക്കുന്ന ജെസിബിയുടെ ചുറ്റുഭാഗവും അവൻ നടന്നു വീക്ഷിച്ചു.

“തലയും ഉടലും വേറെവേറെയായിരുന്നു. ഇതിപ്പോ നാലാമത്തെയാണ് ഇങ്ങനെ സംഭവിക്കുന്നത്.”
എബിയുടെ അടുത്തേക്ക് അയാൾ വന്നുകൊണ്ടു പറഞ്ഞു.
നെറ്റിചുളിച്ചുകൊണ്ട് എബി അയാളെ നോക്കി.

“നാലാമത്തെയോ?”

“ആ സാറേ, പണ്ട് ഇവിടെ താമസിച്ചിരുന്ന ഒരു പെങ്കൊച്ചായിരുന്നു ആദ്യമായി തലയും ഉടലും വേർപ്പെട്ട് കൊല്ലപ്പെടുന്നത്. അത് കുറേ വർഷങ്ങൾക്ക് മുൻപ്.”

“എടോ താനിങ്ങുവന്നേ.”
എൻക്വറിക്കുവന്ന പോലീസുകാരൻ അയാളെ പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ അടുത്തേക്ക് വിളിച്ചു.
അയാൾ നടന്നകന്നപ്പോൾ എബി താൻ കണ്ട സ്വപ്നത്തെകുറിച്ച് ഒരു നിമിഷം ചിന്തിക്കുകയായിരുന്നു.

“എന്തൊക്കെയോ ദുരൂഹത ഒളിഞ്ഞു കിടക്കുന്നു. ഞാൻ കണ്ട തലയില്ലാത്ത പെൺകുട്ടിയുടെ ശരീരവും, ഈ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?”

“എക്സ്ക്യൂസ്‌ മീ സർ.”
പിന്നിൽനിന്നും സ്ത്രീശബ്ദം കേട്ട എബി തിരിഞ്ഞുനോക്കി.ു.

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.