അന്ന – 3 153

“പിന്നെ തന്റെ അസിസ്റ്റന്റിന്റെ കാര്യത്തിൽ ഒരു തീരുമാനം ചെയർമാൻ പറഞ്ഞിട്ടില്ല. ഏതുനിമിഷവും പ്രതീക്ഷിക്കാം.”

“ഓക്കെ സർ”
എബി കാറിനുള്ളിലേക്കുകയറി.
കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇരുപത് കിലോമീറ്റർ ഉള്ളിലേക്ക് മാറി ഒരു ഗ്രാമമുണ്ട് ചെമ്പൻകുന്ന്. മുഖ്യകൃഷി റബ്ബറാണ് പണ്ട് മലഞ്ചരക്ക് വിപണനവുമായി വന്ന വിദേശികൾ കൂട്ടമായി താമസിച്ചിരുന്ന സ്ഥലമായിരുന്നു അത്.
ഗൂഗിൾമാപ്പിലുള്ള വഴിയിലൂടെ എബി കാറോടിച്ചു. ടൗണിൽനിന്നും പത്തുകിലോമീറ്റർവരെ നല്ല റോഡായിരുന്നെങ്കിലും പിന്നീടങ്ങോട്ട് ചെമ്പൻകുന്നിനെ കീറിമുറിച്ച മൺപാതയായിരുന്നു. ചുറ്റിലും വലുതും ചെറുതുമായ റബ്ബർ മരങ്ങൾ. സൂര്യൻ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴും ചെമ്പൻകുന്ന് ഇരുണ്ടുതന്നെ കിടക്കും.

റബ്ബർ മരങ്ങളുടെ നടുവിലൂടെയുള്ള പാതയിൽകൂടി എബി തന്റെ കാർ ഓടിച്ചു.
പതിനൊന്നുമണിയായപ്പോഴേക്കും അവൻ ആ ബംഗ്ലാവിനു മുൻപിൽ എത്തിച്ചേർന്നു.

തുരുമ്പെടുത്ത് നശിച്ച ഗേറ്റ്. കാറിനുള്ളിൽ ഇരുന്നുകൊണ്ടുതന്നെ ചുറ്റുമതിലിനോട് ചാരി കൊത്തിവച്ച ശിലയിൽ നിർമ്മിച്ച ആ ബംഗ്ളാവിന്റെ പേര് അവന് വായിക്കാൻ കഴിഞ്ഞു.

“കോണിഫെർ വില്ല.”

കാർ ഗേറ്റിനു മുൻപിൽ പാർക്ക് ചെയ്ത് എബി പുറത്തേക്ക് ഇറങ്ങിയതും ശക്തമായ കാറ്റ് വീശിയതും ഒരുമിച്ചായിരുന്നു. കരിയിലകൾ കൂട്ടം കൂട്ടമായി പ്രകൃതിയിലേക്ക് ഉയർന്നുവന്നു. റബ്ബർമരങ്ങൾ ഇടത്തോട്ടും വലത്തോട്ടും ഉലഞ്ഞാടി.

“ആഹാ,അടിപൊളി, നല്ല കാലാവസ്ഥ, ശുദ്ധവായു.”
അവൻ ചുറ്റിലും നോക്കികൊണ്ട് പതിയെ ഗേറ്റിനടുത്തേക്ക് നടന്നു.
വലതുകൈകൊണ്ട് ഗേറ്റ് തള്ളിതുറക്കാൻ തുനിഞ്ഞതും ഗേറ്റ് താനേതുറന്ന് അവനെ സ്വാഗതം ചെയ്തു.

“ഹോ, ഇനിയിത് കേരളത്തിലെ നമ്പർവൺ റിസോട്ട്. സംഭവം കലക്കി, പക്ഷെ ഒരു ഹൊറർ ടെച്ചുണ്ട് അതുസാരമില്ല. വരുന്ന വഴിമുതൽ ശരിയാക്കാം.”
എബി നാലുദിക്കിലേക്കും സൂക്ഷ്മമായി വീക്ഷിച്ചു.

“ആരെയും കാണുന്നില്ലലോ?”
അല്പനിമിഷം കഴിഞ്ഞപ്പോൾ ബംഗ്ലാവിന്റെ പിൻവശത്തുനിന്ന് ആരുടെയൊക്കെയോ സംസാരംകേട്ട എബി അങ്ങോട്ട് നടന്നു.

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.