അന്ന – 3 153

തുറന്ന ഡോർ അടച്ചുകൊണ്ട് അവൻ കാറിന്റെ മുൻഭാഗത്തേക്ക് നടന്നു.

“ഇതെവിടന്നാണ്?”
അവൻ ചുറ്റിലും നോക്കി.

“ഇന്നലെ രാത്രിയാണെങ്കിൽ കനത്ത മഴയിൽ ഒലിച്ചുപോകേണ്ടതാണ്. പക്ഷെ ഇത്.? ആരോ എന്നെ പിന്തുടരുന്നുണ്ട്. സത്യം.”
എബി കാറിൽ നിന്നും കുപ്പിവെള്ളമെടുത്ത് രക്തം തളംകെട്ടിയത് കഴുകിക്കളയാൻ വേണ്ടി മുൻഭാഗത്തേക്ക് നടന്നു.
അപ്പോൾ അവിടെകണ്ട കാഴ്ച്ച അക്ഷരാർത്ഥത്തിൽ അവനെ ഞെട്ടിച്ചു.
ബോണറ്റിന്റെ മുകൾഭാഗത്ത് രക്തത്തിന്റെ ഒരു തുള്ളിപോലും ഉണ്ടായിരുന്നില്ല.

“ശട, ഇതെന്ത് മാജിക്കാണ്.
ഒരു നിമിഷനേരത്തേക്ക് എന്റെ കാഴ്ച്ചയെ മറച്ചുപിടിക്കുന്നത് ഏത് ശക്തിയാണ്.”

കാറിലേക്ക് കയറാതെ എബി കുറച്ചുസമയം പുറത്തുതന്നെ ചിന്തകളിൽ മുഴുകിനിന്നു. ഉടനെ അവന്റെ ഫോൺ ബെല്ലടിച്ചു, രഘുനന്ദനാണ്.

“എടോ, അപശകുനമാണല്ലോ?”

“എന്തുപറ്റി സർ.?”

“താൻ ആ സൈറ്റ് വരെ ഒന്നുപോണം. വഴിവെട്ടാൻ വന്ന ജെസിബി ഡ്രൈവർ കൊല്ലപ്പെട്ടു.”

“എങ്ങനെ?”
എബി കാറിലേക്ക് കയറികൊണ്ട് ചോദിച്ചു.

“അവിടെയുണ്ടായിരുന്ന ഒരു മരം ജെസിബിയുടെ മുകളിലേക്ക് വീണു.”

“അതിന്റെ റെസ്പോൺസിബിലിറ്റി നമ്മളേൽക്കണോ സർ?”

“ഏയ്‌ അതവർ നോക്കിക്കോളും. എഗ്രിമെന്റ് പ്രകാരം കേസിൽ കിടക്കുന്ന പിൻഭാഗത്തെ സ്ഥലം ഒത്തുതീർപ്പാക്കിയാൽ അതിലേക്കുള്ള വഴി അവർ ഉണ്ടാക്കിത്തരുമെന്നാണ്. താനേതായാലും അവിടം വരെ ഒന്നുപോകണം നമ്മുടെ പ്രെസെന്റസ് അവിടെ ഉണ്ടാകണം.”

“ഉവ്വ് സർ, ദേ ഞാൻ പോകാൻ നിൽക്കാണ്.”

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.