അന്ന – 3 153

“ഓക്കെ ഞാനൊരു ഒൻപതരയാകുമ്പോഴേക്കും വരാം.”
എബി പുതച്ചിരുന്ന പുതപ്പ് മാറ്റിക്കൊണ്ട് പറഞ്ഞു.

“സർ, നൗ ടെൻ ഒ ക്ലോക്ക്.”
അഞ്ജലി അതുപറയുമ്പോൾ എബി ഫോണിലേക്ക് നോക്കി.
അവൾ പറഞ്ഞത് സത്യമായിരുന്നു. സമയം പത്തുമണി കഴിഞ്ഞു.

“ഓഹ്, സോറി, യാത്രാക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി.”

“ഇറ്റ്സ് ഓക്കെ സർ, ഹാവ് എ നൈസ് ഡേ..”
അഞ്ജലി ഫോൺ കട്ട് ചെയ്തപ്പോൾ എബി കട്ടിലിൽനിന്നും എഴുന്നേറ്റു. മേശപ്പുറത്തിരുന്ന മിനി വിൽസെടുത്ത് ചുണ്ടോടുചേർത്ത് കത്തിച്ചു. തണുത്ത പുലരിയിൽ ലഹരിയുടെ പുക അകത്തേക്ക് ചെന്നപ്പോൾ ഉള്ളൊന്നുകുടഞ്ഞ് എബി നിന്നു.

റിസപ്ഷനിലേക്ക് വിളിച്ച് പ്രഭാത ഭക്ഷണത്തിന് ഓർഡർ കൊടുത്ത് എബി കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് കയറി.
വാഷിങ് ബൈസനിലെ പൈപ്പ് തുറന്നപ്പോൾ വെള്ളത്തിന് പകരം ചുടുരക്തമായിരുന്നു ഒഴുകിയെത്തിയത്.

“യ്യോ…”
ഭയത്തോടെ അവൻ പിന്നിലേക്ക് ചാടി.
കൈകളിൽ പറ്റിയ രക്തത്തെ അവൻ വസ്ത്രത്തിൽ തുടച്ചു.
നിമിഷനേരംകൊണ്ട് പൈപ്പിൽനിന്നും വീണ്ടും ജലമൊഴുകാൻ തുടങ്ങി. പതിയെ അവൻ തന്റെ കൈകളിലേക്ക് നോക്കി

“ഇല്ലാ, ചോരയല്ല. വെള്ളം തന്നെയാണ്.
അപ്പോൾ ഞാൻ നേരത്തെ കണ്ടതോ?”
സംശയത്തോടെ എബി തന്റെ വലത്തെ കൈ മണത്തുനോക്കി. പ്രത്യേകിച്ചൊന്നും അവനുതോന്നിയില്ല.

കുളികഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിച്ച് അവൻ കാറിന്റെ അടുത്തേക്ക് നടന്നു. ഫോണിൽ രഘുനന്ദൻ അയച്ചുകൊടുത്ത
ലൊക്കേഷൻ ഗൂഗിൾമാപ്പുമായി ബന്ധിപ്പിച്ച് അവൻ കാറിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് മുൻഭാഗത്തെ ബോണറ്റിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി അവന്റെ ശ്രദ്ധയിൽപെട്ടത്.

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.