പിന്നെയും രക്തം പുറത്തേക്ക് ശക്തിയായി ഒഴുകി. നിലത്തുവീണുകിടക്കുന്ന എബിയുടെ മുഖത്തേക്ക് ചുടുരക്തം തെറിച്ചപ്പോൾ അവൻ നിദ്രയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു.
ശരീരമാകെ വിയർത്തിരിക്കുന്നു. മേശപ്പുറത്തുവച്ച വെള്ളത്തിന്റെ കുപ്പി കട്ടിലിൽ കിടന്നുകൊണ്ട് അവൻ കൈയെത്തി പിടിച്ച് ഒരു കവിൾ വെള്ളം കുടിച്ചിറക്കി.
“എന്താ ഇതിന്റെയൊക്കെ അർത്ഥം.’
അവൻ സ്വയം ചോദിച്ചു.
കട്ടിലിൽ നിന്നുമെഴുന്നേറ്റ്
ബാഗിലുണ്ടായിരുന്ന മിനി വിൽസ് എടുത്ത് ചുണ്ടോട് ചേർത്തുവച്ചു കത്തിച്ചു. മുറിയോട് ചാരിനിൽക്കുന്ന ജാലകപ്പാളി അവൻ തള്ളിത്തുറന്നു.
പുറത്ത് ശക്തമായ മഴ.
തെരുവുവിളക്കിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ മഴ വലിയതുള്ളികളായി ഭൂമിയിൽ പതിക്കുന്ന കാഴ്ച്ച അവൻ നോക്കിനിന്നു.
“ആരോ എനിക്കുചുറ്റുമുണ്ട്, ”
വലിച്ചെടുത്ത പുക പുറത്തേക്ക് ആഞ്ഞുതള്ളിക്കൊണ്ട് അവൻ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് തന്നെ നോക്കിനിന്നു.
സമയം പുലർച്ച നാലുമണി.
കട്ടിലിൽ മലർന്നുകിടക്കുന്ന എബി കറങ്ങുന്ന ഫാനിനെ നോക്കികിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.
നിറുത്താതെയുള്ള ഫോൺ ബെല്ലടിക്കുന്നത് കേട്ട് എബി പ്രാകികൊണ്ട് എഴുന്നേറ്റു.
മറുവശത്ത് ഒരു സ്ത്രീ ശബ്ദം.
“ഗുഡ് മോർണിംഗ് സർ, ഇത് ഫ്രീലാന്റ് ഹോളിഡേസിന്റെ കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ നിന്നും അഞ്ജലിയാണ് സംസാരിക്കുന്നത്.”
“ആ, ഗുഡ് മോർണിംഗ്. ”
“സർ, റൂം റെഡിയാണ് ഇന്ന് അങ്ങോട്ട് മാറാം, പിന്നെ ആ പ്രോപ്പർട്ടിയുടെ പ്ലാനും മറ്റും ഓഫീസിലുണ്ട്, സർ ഒഴിവിനനുസരിച്ചു വരികയാണെങ്കിൽ ഞാൻ റെഡിയാക്കിവക്കാം.
pretha kathakal enna youtube chanalil full audio story undu
baki evade bro
bhaki apozha verunathu!!!!!!
WAITING FOR NEXT PART