അന്ന – 3 153

അവളുടെ സൗന്ദര്യത്തിൽ പകച്ചുനിന്ന എബി അചലമിഴികളോടെ അവളെതന്നെ നോക്കിനിന്നു.

“ഇതെന്റെ മണ്ണാണ് ഇവിടെ ഞാൻ ആരെയും വാഴിക്കില്ല ..നിങ്ങളെയൊഴിച്ച്. വർഷങ്ങളായിട്ടുള്ള എന്റെ കാത്തിരിപ്പിന് ഇന്നലെയാണ് വിരാമമിട്ടത്. ഒരുപക്ഷേ അത് നിങ്ങളുടെ സാന്നിദ്ധ്യമുള്ളതുകൊണ്ടാകാം. മ് പൊയ്ക്കോളൂ ഇനിയിങ്ങോട്ട് വരരുത്. ”
പവിഴമുത്തുകൾ കൊഴിയുന്നപോലെ അവൾ വളരെ സൗമ്യമായി പറഞ്ഞു.

“എനിക്കൊന്നും മനസിലായില്ല ..ആരാണ് നിങ്ങൾ?”
എബി രണ്ടടി മുന്നിലേക്ക് വച്ചുകൊണ്ട് ചോദിച്ചു. അപ്പോഴേക്കും അവൾ പച്ചപരവതാനി വിരിച്ച മണ്ണിലേക്ക് ലയിച്ചു ചേർന്നിരുന്നു.
എബി ചുറ്റിലും നോക്കി. നിശബ്ദത രാത്രിയെ കീറിമുറിച്ചുകൊണ്ടിരുന്നു. കാറ്റുപോലും അവനെ തഴുകാൻ ഭയപ്പെട്ടു. പെട്ടന്ന് ചുറ്റുഭാഗവും മാംസം കരിയുന്ന ദുർഗന്ധം വ്യാപിച്ചുകൊണ്ടിരുന്നു.
നാസികയിലേക്ക് തുളഞ്ഞുകയറിയ ആ ഗന്ധം ശ്വസിച്ചപ്പോൾ മനംപുരട്ടി എബി ഛർദ്ദിച്ചു. ഉടനെ ആളൊഴിഞ്ഞ ബംഗ്ലാവിൽനിന്നും വവ്വാലുകളുടെയും മറ്റും കലപില ശബ്ദമുയർന്നു അവ കൂട്ടം കൂട്ടമായി ജാലകത്തിലൂടെ പുറത്തേക്ക് പറന്നുയർന്നു.

“ഞാനെവിടെയാണ് ? ഇതേതാ ഈ സ്ഥലം.?”
പെട്ടന്ന് തന്റെ കഴുത്തിനു പിന്നിൽ ആരുടെയോ ശ്വാസോച്ഛ്വാസം പതിക്കുന്നപോലെ തോന്നിയ എബി ഒരു നിമിഷം അചലമായി നിന്നു. അവന്റെ ഹൃദയസ്പന്ദനം വർധിച്ചു. അവളുടെകൂടെ വരാൻതോന്നിയ ആ നശിച്ച നിമിഷത്തെ അവൻ ശപിക്കാൻ തുടങ്ങി.

വിണ്ണിൽ അല്പംമുൻപ് ഉദിച്ചുയർന്ന തിങ്കളിനെ മറച്ചുപിടിച്ചുകൊണ്ട് കരിപുരണ്ട
കാർമേഘങ്ങൾ ഭീകരസത്വമായി അവന്റെ തലയ്ക്കു മുകളിൽ വന്നുനിന്നു.
മുകളിലേക്ക് നോക്കിയ എബി കാർമേഘങ്ങളാൽ രൂപംകൊണ്ട ഭീകരസത്വമായിമാറിയ ആ മേഘത്തെകണ്ട് നെടുങ്ങി.

“കർത്താവേ.. ”
എബി കുരിശുവരച്ച് പിന്നിലേക്ക് തിരിഞ്ഞതും അവന്റെ തൊട്ടടുത്ത് നിൽക്കുന്ന രൂപത്തെകണ്ട് താഴേക്ക് വീണതും ഒരുമിച്ചായിരുന്നു.

മുൻപിൽ താൻ നേരത്തെ കണ്ട പെൺകുട്ടിയുടെ കബന്ധം. പക്ഷെ ശിരസ് അവിടെയെങ്ങും കാണാനില്ല. കഴുത്തിന് മുകളിൽ രക്തം കട്ടപിടിച്ച് അതിൽനിന്നും നീരുറവപോലെ പുറത്തേക്ക് ഒഴുകുന്നുണ്ട്.

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.