അന്ന – 3 153

Anna (Horror) Part 3 by Vinu Vineesh

Previous Parts

തൂങ്ങിയാടുന്ന ബൾബിന്റെ പ്രകാശത്തിൽ ഇടതുവശം ചേർന്ന് തന്റെ നിഴലിന്റെ തൊട്ടടുത്ത് മറ്റൊരുനിഴലുണ്ട് എന്ന സത്യം അവൻ മനസിലാക്കി. ശ്വാസം അടക്കിപിടിച്ച് എബി അവിടെതന്നെ നിന്നു.

തന്റെ മുൻപിൽ ബാഗുമായിപോകുന്ന റൂംബോയ്‌ ഒരു കൂസലുമില്ലാതെ നടന്നുപോകുന്നുണ്ട്. എബി രണ്ടുംകല്പിച്ച് തിരിഞ്ഞുനിക്കി.

“യ്യോ…”
ഇരുണ്ട വെളിച്ചത്തിൽ കറുത്തരൂപമുള്ള മധ്യവയസ്ക്കനെ കണ്ട എബി അലറിവിളിച്ചപ്പോൾ കൈവശമുണ്ടായിരുന്ന വെള്ളംകുപ്പി അവനറിയാതെ കൈകളിൽ നിന്നും താഴേക്ക് വീണു.

“ആ.. ആരാ..”
ഇടറുന്ന സ്വരത്തിൽ അവൻ ചോദിച്ചപ്പോൾ മുൻപിൽ നടന്നുപോകുന്ന റൂംബോയ്‌ അവിടെനിന്നും തിരിഞ്ഞുനോക്കികൊണ്ട് പുഞ്ചിരിപൊഴിച്ചു.

“സാർ, സാറിന് എന്ത് ആവശ്യമുണ്ടെങ്കിലും അയാളോട് പറഞ്ഞാൽ മതി.”
അർത്ഥം വച്ചുള്ള അവന്റെ മറുപടികേട്ടപ്പോൾ മധ്യവയസ്ക്കൻ തന്റെ മുൻനിരയിലെ പൊന്തിയ പല്ലുകൾ പുറത്തേക്കിട്ടുകൊണ്ട് ചിരിച്ചുകാണിച്ചു.
ഇരുണ്ട വെളിച്ചത്തിൽ അയാളുടെ പല്ലുകൾക്ക് മാത്രമേ തെളിച്ചമുണ്ടായിരുന്നോളൂ.

“സാർ, പുറത്ത് നല്ല മഴ, ശരീരം ചൂടുപിടിക്കാൻ ഒരു ഇരുപതിനെ തരട്ടെ?”

“താനെന്താ പറഞ്ഞുവരുന്നത്.?”
നിലത്തുവീണ വെള്ളംകുപ്പി കുനിഞ്ഞെടുത്തുകൊണ്ട് എബി ചോദിച്ചു.

“സാർ പാലക്കാടുള്ള നല്ല നാടൻകുട്ടിയുണ്ട്. ഇരുപത് വയസേ ആയിട്ടോളൂ അധികനാളായിട്ടില്ല ഫ്രഷാ.. ആ..”
മധ്യവയസ്ക്കൻ സ്വകാര്യമായി പറഞ്ഞു.

“ഞാൻ വെടിവെക്കാൻ വന്നതല്ല. ചേട്ടൻ പോ, പോയി വേറെവല്ല പണിയും നോക്ക്.”
എബി തിരിഞ്ഞുനടന്നു.

“സാർ, അതുവേണ്ടങ്കിൽ നല്ല ഒന്നാന്തരം ഉടാസ് ഉണ്ട് സർ ഒരെണ്ണം തരട്ടെ?”
അയാൾ എബിയെനോക്കി വിളിച്ചുപറഞ്ഞു.

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.