“അതിനെന്താടാ ഞാനാദ്യം അവിടെപോയി എല്ലാം ഒന്നു സെറ്റ് ചെയ്യട്ടെ.. എന്നിട്ട് വിളിക്കാം .നമുക്ക് പൊളിക്കാം.”
വലതുകൈയിലുള്ള ബിയർ ചുണ്ടോടുചേർത്ത് എബി വലിച്ചു കുടിക്കുമ്പോഴാണ് പാന്റിന്റെ പോക്കെറ്റിൽനിന്നും ഫോൺ ബെല്ലടിക്കുന്നത്.
“അയ്യോ പപ്പാ. ഡേയ് മിണ്ടല്ലേ ഞാൻ ഈ കോൾ ഒന്നെടുക്കട്ടെ.”
എബി കൂട്ടുകാരുടെ ഇടയിൽനിന്നും അല്പം മാറിനിന്നുകൊണ്ട് ഫോൺ എടുത്തു.
“നീയിതെവിടെ, സമയം പതിനൊന്നാകുന്നു. ഭക്ഷണം കഴിക്കേണ്ടേ?”
മറുവശത്തുനിന്ന് ഗൗരവമാർന്ന ശബ്ദംകേട്ട എബി ഒന്നു ഭയന്നു.
അപ്പൻ എബ്രഹാം അല്പം ദേഷ്യമുള്ള കൂട്ടത്തിലാണ്. എങ്കിലും മകൻ എന്നുപറഞ്ഞാൽ അദ്ദേഹത്തിന് ഈ ഭൂമിയിൽ മറ്റൊന്നും വേണ്ട. അതിന് ഒരു കാരണമുണ്ട്. വിവാഹം കഴിഞ്ഞിട്ട് പത്തുവർഷത്തിന് ശേഷമാണ് മകൻ പിറക്കുന്നത്.. അതും ക്രിസ്തുമസ് രാത്രിയിൽ. പിതാവിന്റെ അനുഗ്രഹത്തോടെ ഭൂമിയിൽ പിറന്ന പുത്രൻ. അങ്ങനെയേ ഇതുവരെ അവർ കണ്ടിട്ടുള്ളൂ.
“ആ, പപ്പാ ഞാൻ വരാം. ഫ്രണ്ട്‌സിന്റെ കൂടെയാണ്. ഒരു ചെറിയ പാർട്ടിയുണ്ടായിരുന്നു ഞാൻ കഴിച്ചു. പപ്പ കഴിച്ചോളൂ. അപ്പോഴേക്കും ഞാനെത്തും.”
അത്രയും പറഞ്ഞിട്ട് എബി ഫോൺ കട്ട് ചെയ്തു.
“മച്ചന്മാരെ, അപ്പൊ ഞാൻ വിട്ടു. നാളെ രാവിലെ തിരിക്കും. വിളിക്കാം.”
എബി യാത്രപറഞ്ഞ് കാറിന്റെ അടുത്തേക്ക് നടന്നു.
“എടാ, ”
പിന്നിൽനിന്നും അഖിൽ നീട്ടിവിളിച്ചപ്പോൾ
തിരിഞ്ഞുനോക്കിയ എബി..ബൈക്കിന്റെ മുകളിൽ കയറിനിന്ന് രണ്ടുകൈയും മുകളിലേക്ക് ഉയർത്തി നിൽക്കുന്ന അഖിലിനെ കണ്ടപ്പോൾ അവന് ചിരി സഹിക്കാൻ കഴിഞ്ഞില്ല.
“കർത്താവേ, നിന്റെ കുഞ്ഞാടിനെ ഞങ്ങൾ കുറച്ചുദിവസത്തേക്ക് നിന്നെതന്നെ ഏൽപ്പിക്കുന്നു. ഒരു പെണ്ണിനെ നീതന്നെ കാണിച്ചുകൊടുക്കണെ.”
ഉയർത്തിപ്പിടിച്ച ബീയറിന്റെ കുപ്പി വീശിയെറിഞ്ഞുകൊണ്ട് അഖിൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
എബി കാറിന്റെ ഡോർതുറന്ന് കാറിനുള്ളിലേക്ക് കയറി. കാർ സ്റ്റാർട്ട് ചെയ്ത് പതിയെ ആളൊഴിഞ്ഞ ആ മൈതാനത്തിൽനിന്നും ഇറങ്ങി ഹൈവേയിലേക്കു കയറി വീട് ലക്ഷ്യമാക്കി കാർ ഓടിച്ചു.
Next partin kure naalaayi w8 cheyyunnu…… ntha ezhuthaathath?