അന്ന – 1 (ഹൊറർ) 205

“സർ എന്താ ആലോചിക്കുന്നേ? ”
ഗീതുവിന്റെ ആ ചോദ്യം അവന്റെ ചിന്തകളെ മുന്നോട്ട് ചലിക്കാൻ കഴിയാത്ത വിധത്തിൽ ചങ്ങലയിട്ടുകൊണ്ട് ഉയർന്നു.

“ഏയ്‌, നത്തിങ്. ”

എബി ഓഫീസിൽനിന്നും ഇറങ്ങി ഫിറോസിക്കയുടെ അടുത്തേക്കുപോയി കാർവാങ്ങി സർവീസിന് കൊടുത്തു. വൈകുന്നേരമായപ്പോഴേക്കും ഓഫീസിൽ തിരിച്ചെത്തി. ഗീതുവിന്റെ കൈയിൽ സർവീസ് ബില്ല് കൊടുത്ത് മേബറി വില്ലയുടെ പ്ലാൻ വാങ്ങി എബി വീട്ടിലേക്ക് തിരിച്ചു. യാത്രയുടെ ഭാഗമായി ഒന്നുരണ്ടു സാധനങ്ങൾ വാങ്ങാൻ ടൗണിലേക്ക് പോയ എബി കൂട്ടത്തിൽ തന്റെ സുഹൃത്തുക്കളെയും ചെന്നുകണ്ടു. അവരെ കണ്ടപ്പോൾ
സന്തോഷം ബിയറായിമാറി. കുപ്പിപൊട്ടിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

“എബി, കാഞ്ഞിരപ്പള്ളി നല്ല അച്ചായത്തി കുട്ടികളുണ്ടാകും, നിന്റെ ഈ സൗന്ദര്യംവച്ച് അവരുടെ മുൻപിലൊന്നും ചെന്നു നിൽക്കരുത്.”
ഒരു കവിൾ ബിയർ അകത്താക്കികൊണ്ട് സുഹൃത്ത് അഖിൽ പറഞ്ഞു.

“ഉവ്വ്, ഊതല്ലേ നല്ല കാറ്റ് വീശുന്നുണ്ട്.”

“ഹാ സത്യാടാ പറഞ്ഞേ. നിന്നെ കണ്ടാൽ ആരാ മോഹിക്കാത്തെ? കാണാൻ നല്ല ഭംഗി, ഒത്ത ശരീരം, കട്ടിമീശയും താടിയും. നല്ല വിദ്യാഭ്യാസം,ബാധ്യതകൾ ഒന്നുമില്ല.
ഇതൊക്കെ പോരെ ഒരു പെണ്ണിന്.
എനിക്ക് ഒരു പെങ്ങൾ ഉണ്ടെങ്കിൽ ഞാൻ നിനക്ക് കെട്ടിച്ചുതന്നെനെ. ആഹ്, എനിക്ക് പെങ്ങൾ ജനിക്കാതെ പോയി.
നീ നോക്കിക്കോ ..ഇത്തവണ കാഞ്ഞിരപ്പള്ളിയിൽ നിന്ന് നീ വരുമ്പോൾ നല്ല ഒരു നസ്രാണികുട്ടിയും കൂടെയുണ്ടാകും.നിന്റെകൂടെ.”

“മോനെ അഖിലേ, നല്ല സുഖംകിട്ടുന്നുണ്ട് പക്ഷെ ഏൽക്കുന്നില്ല.”
എബി പുഞ്ചിരിപൊഴിച്ചുകൊണ്ടു പറഞ്ഞു.

“എടാ, ഈ ബംഗ്ലാവ് എവിടെയാണ്, അങ്ങോട്ട് വന്നുകഴിഞ്ഞാൽ രണ്ടെണ്ണം അടിച്ചു അതിനുള്ളിൽ അടിച്ചുപൊളിക്കാം അല്ലേടാ ആൾതാമസം ഇല്ലാത്തതല്ലേ?”
കൂട്ടുകാരൻ നവാസിന്റെ ആഗ്രഹത്തെ എബി എതിരുപറഞ്ഞില്ല.

1 Comment

  1. Next partin kure naalaayi w8 cheyyunnu…… ntha ezhuthaathath?

Comments are closed.