അന്ന – 1 (ഹൊറർ) 205

“മ്.”
എബി തിരിഞ്ഞ് വന്ന വഴിയേ നടന്നു. പെട്ടന്ന് തിരിച്ചുവന്നിട്ട് അവൻ ഗീതുവിനെ വീണ്ടും നോക്കി.

“എന്താണ് സർ ആദ്യമായി കാണുന്നതുപോലെ.?”
അവൾ ചോദിച്ചു.

“ഒരേ സ്വപ്നം നമ്മൾ വീണ്ടും വീണ്ടും കാണുകയാണെങ്കിൽ അത് എന്തിനെ സൂചിപ്പിക്കുന്നു.? അതിന്റെ അർത്ഥം എന്താണെന്ന് അറിയാമോ തനിക്ക്.?”
എബി ചോദിച്ചു.

“ഏയ്‌ ഇല്ല സർ. എന്താ അങ്ങനെ ചോദിച്ചത്? സർ വല്ല സ്വപ്നവും കണ്ടോ?”
അല്പം പുഞ്ചിരിയോടെ ഗീതു ചോദിച്ചു.

“ഏയ്‌ ഇല്ല, ചുമ്മാ ഒന്നറിയാനാണ്.”

“യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം കുറവാണ്‌.”
തന്റെ പുറകിൽ നിലം തുടക്കുകയായിരുന്ന ജോലിക്കാരി ദേവകിയമ്മ പറഞ്ഞു.

“എന്ത്, ദേവകിയമ്മ വല്ലതും പറഞ്ഞോ? ”
എബി തിരിഞ്ഞുനിന്ന് അവരെ നോക്കി ചോദിച്ചു.

“ഒരേ സ്വപ്നം ഒന്നിൽകൂടുതൽ കണ്ടാൽ ആ സ്വപ്നം ഫലിക്കും എന്നാണ് പറയുന്നത്. പക്ഷെ അതിന്റെ ആഴം, വ്യാപ്തി എത്രത്തോളം ഉണ്ടാകുമെന്നറിയില്ല.”

ദേവകിയമ്മയുടെ വാക്കുകൾക്ക് നല്ല മൂർച്ചയുള്ളതായി എബിയ്ക്ക് തോന്നി.

“എങ്ങനെ ദേവകിയമ്മേ? മനസിലായില്ല.”
എബി ദേവകിയമ്മയുടെ അടുത്തേയ്ക്ക് ചെന്നുകൊണ്ട് ചോദിച്ചു.

“മൂന്നോ, നാലോ തവണ ഒരേസ്വപ്‍നം കാണണം എങ്കിൽ അത് നമ്മുടേയോ അല്ലെങ്കിൽ മറ്റുള്ളവരുടെയോ ജീവിതത്തിൽ കാണാൻ സാധിക്കും.”
ദേവകിയമ്മ അതുപറഞ്ഞപ്പോൾ
ഭയം എബിയുടെ ഉള്ളിൽ ജനിക്കുന്നത് അവനുപോലും മനസിലാക്കാൻ കഴിഞ്ഞില്ല.

“അപ്പോൾ ഞാൻകണ്ട സ്വപ്നം.? ഇനി അതുപോലെ നടക്കുമോ.? അവൾ വെളുത്ത പുകയായി അന്തരീക്ഷത്തിലേക്ക്‌ ലയിച്ചു ചേരുമോ?”
എബിയുടെ സംശയങ്ങൾ അവനോടുതന്നെ ചോദിച്ചു.

1 Comment

  1. Next partin kure naalaayi w8 cheyyunnu…… ntha ezhuthaathath?

Comments are closed.