അതും നിങ്ങളുടെ വാക്കുകൾ വിശ്വസിച്ചുകൊണ്ട്. ഒരു റിസോർട്ടാക്കി മാറ്റാൻ ഇനി കോടികൾ ഇറക്കേണ്ടി വരും.
പക്ഷെ അതിനൊന്നും കമ്പനിക്ക് ഒരു മടിയുമില്ല. നമ്മൾ വിചാരിച്ചപോലെ കാര്യങ്ങൾ നടത്തണം ഇല്ലെങ്കിൽ…”
“ഇല്ല സർ, ട്രെസ് മീ. ഇന്ന് പല വിവിഐപികളും നമ്മുടെ സ്ഥിരം കസ്റ്റമേഴ്‌സാണ്, അവർ ചോദിക്കാറുണ്ട് ഇത്രയും കസ്റ്റമേഴ്സ് ഉണ്ടെങ്കിൽ ഒരു റിസോർട്ട് തുടങ്ങിക്കൂടെയെന്ന്. സർ ആം ഷുവർ.”
മാനേജർ പറഞ്ഞു മുഴുവനാക്കാൻ നിൽക്കാതെ എബി ഇടയിൽ കയറി പറഞ്ഞു.
“മ്, എന്നാൽ അങ്ങനെ ആയിക്കോട്ടെ താൻ നാളെതന്നെ തിരിച്ചോളൂ. അവിടെ നമ്മുടെ ഗസ്റ്റ് ഹൗസിൽ റൂം ശരിയാക്കാം. ബാക്കികാര്യങ്ങൾ അവിടെ ചെന്നിട്ട് തീരുമാനിക്കാം.”
ചെയർമാൻ അത്രയും പറഞ്ഞിട്ട് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് എബിയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഹസ്തദാനം നൽകി.
“എബി, റിസോർട്ടിന്റെ പ്ലാൻ ഗീതുവിന്റെ കൈയിലുണ്ട് അതുനോക്കി താനൊരു പ്ലാൻ പുതിയത് ഉണ്ടാക്ക്. അപ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം.”
മാനേജർ പുറത്തേക്ക് പോകുന്നതിനിടയിൽ എബിയെനോക്കി പറഞ്ഞു.
“ഓക്കെ സർ,”
മീറ്റിങ് കഴിഞ്ഞപ്പോൾ എബി കൂടെ ജോലിചെയ്യുന്ന ഗീതുവിന്റെ അടുത്തേക്കുചെന്ന് പുതിയ റിസോർട്ടിന്റെ പ്ലാൻ വാങ്ങി മേശപ്പുറത്തു വച്ച് നിവർത്തിനോക്കി.
മേബെറി വില്ല എന്ന് പ്ലാനിന്റെ മുകൾവശത്തായി വലുതാക്കി പ്രിന്റ് ചെയ്ത് വച്ചിരിക്കുന്നു.
പ്ലാൻ ചുരുട്ടി നിറപുഞ്ചിരിയോടെ അവൻ ഗീതുവിനെ നോക്കി.
“എന്താണ് സർ ഇങ്ങനെ നോക്കുന്നത്.?”
ലാപ്ടോപ്പ് മടക്കിവച്ചിട്ട് ഗീതു ചോദിച്ചു.
“ട്രാവൽ ആൻഡ് ടൂറിസം എന്റെ ഫേവറേറ്റ് സബ്ജെക്റ്റ് ആണ്. ആ വിഷയത്തിൽ ഒരു പ്രോജക്റ്റ് കിട്ടുക എന്നത് ഏറ്റവും വലിയ സന്തോഷല്ലേ?
എബി തന്റെ സന്തോഷത്തെ മറച്ചുപിടിച്ചില്ല.
“സർ, നാളെ പോകാനുള്ള കാർ ഫിറോസിക്കയുടെ കൈയിലാണുള്ളത്. അതുവാങ്ങി സർവീസിന് കൊടുക്കണം. വൈകുന്നേരമാകുമ്പോഴേക്കും ബില്ല് കാണിച്ചാലെ കാറിന്റെ കീ ഞാൻ തരൂ.”
“ദേ ഞാൻ പോവാണ്, ഉച്ചയ്ക്ക് മുൻപേ സർവീസിന് കൊടുക്കാം.”
“ഓക്കെ സർ.”
Next partin kure naalaayi w8 cheyyunnu…… ntha ezhuthaathath?