അതിലുപരി ഫ്രീലാന്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസിയുടെ മാർക്കറ്റിങ് മാനേജറുമായി ജോലിചെയ്യുന്നു. ഫ്രീലാന്റ് ഹോളിഡേയ്സ് എന്ന സാമ്രാജ്യം ട്രാവൽസ് എന്നതിലൊതുക്കാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിസോർട്ട് എന്ന ആശയം അവരിൽ ജനിക്കുന്നത്. തുടർന്ന് എബിയുമായി സംസാരിക്കുകയും പഴയ ഒരു ബംഗ്ലാവ് കിട്ടിയാൽ ഒരു റിസോർട്ടാക്കിമാറ്റാം എന്ന് എബി പറഞ്ഞതിന്റെ അടിസ്ഥാനത്തിലുമായിരുന്നു കാഞ്ഞിരപ്പള്ളിയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നും മൂന്ന് ഏക്കർ സ്ഥലവും അതിൽ സ്ഥിതി ചെയ്യുന്ന ഒരു ബംഗ്ലാവും ഫ്രീലാന്റ് ഹോളിഡേയ്സ് എന്ന കമ്പനി വിലക്കുവാങ്ങിയത്.
വസ്ത്രം മാറി എബി ഒൻപതുമണിയോടുകൂടെ ഓഫീസിലേക്കുപോയി. ഓഫീസിൽ വന്നുകയറിയപ്പോൾ
റിസപ്ഷനിലെ പെൺകുട്ടിയെ കണ്ട് അല്പം പരിഭ്രമത്തോടെ അവൻ നിന്നു. അവളുടെ മുഖത്തിന് താൻ സ്വപ്നംകണ്ട പെൺകുട്ടിയുടെ അതേ ഛായ.
എബി അവളെ തീക്ഷണമായി നോക്കി.
“തനിക്ക് വെളുത്ത ഫ്രോക്ക് ഉണ്ടോ?”
ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് എബി ചോദിച്ചു.
“ഇല്ല സർ, എന്താ അങ്ങനെ ചോദിച്ചത്.?”
കൗതുകത്തോടെ അവൾ ചോദിച്ചു.
“ഏയ് ഒന്നുമില്ല ചുമ്മാ ചോദിച്ചതാ.”
എബി പുഞ്ചിരി പൊഴിച്ചുകൊണ്ട് ക്യാബിനിലേക്ക് നടന്നു.
അവിടെ മാനേജറും, ചെയർമാനും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
“ഗുഡ് മോർണിംഗ് സർ.”
എബി കൈയിലുള്ള ഫയലുകൾ മേശപ്പുറത്തേക്ക് വച്ചു.
“മോർണിംഗ് എബി. ടെയ്ക് യുവർ സീറ്റ്.”
എബി ഇടതുകൈകൊണ്ട് കസേര പിന്നിലേക്ക് വലിച്ചിട്ട് ഇരുന്നു.
“സീ എബി, നാല് കോടിരൂപയാണ് നിങ്ങൾ പറഞ്ഞ ഈ പ്രോജെക്റ്റിലേക്ക് കമ്പനി ഇപ്പോൾ ചിലവാക്കിയത്.
Next partin kure naalaayi w8 cheyyunnu…… ntha ezhuthaathath?