അന്ന – 1 (ഹൊറർ) 205

കിടക്കയിൽ നിന്നുമെഴുന്നേറ്റ എബി കുളിക്കാൻ വേണ്ടി
ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും തന്നെ വേട്ടയാടുന്ന ആ സ്വപ്‌നത്തെക്കുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്തകൾ.

“എന്നാലും ആ പെൺകുട്ടി..?
ഷവറിൽനിന്നും ഒഴുകിയെത്തിയ തണുത്ത ജലം അവന്റെ ശരീരത്തിലേക്ക് പടർന്നുകയറിയപ്പോൾ ഉള്ളൊന്നു കുടഞ്ഞ് ഷവർ ഓഫ്‌ ചെയ്തു.
തല തോർത്തുമുണ്ടുകൊണ്ട് തുടച്ച് മുറിയിലേക്ക് കയറിയപ്പോഴാണ് മേശപ്പുറത്തിരുന്ന ഫോൺ ബെല്ലടിച്ചത്.

“ഗുഡ് മോർണിംഗ് സർ,”
കോൾ എടുത്ത് എബി ശുഭദിന ആശംസയറിയിച്ചു.

“മോർണിംഗ് എബി. കാഞ്ഞിരപ്പള്ളിയിലെ ആ ബംഗ്ലാവിന്റെ രജിസ്ട്രേഷൻ കഴിഞ്ഞു. അവർ പറഞ്ഞതിലും വില അല്പം കുറച്ചു. നാലുകോടി. ”

“ആണോ, ഗ്രേറ്റ് ന്യൂസ് സർ. ഇരുപത്തിയഞ്ച് അവർ കുറച്ചു അല്ലെ സർ, വാട്ട് നെക്സ്റ്റ്.”
ആകാംക്ഷയോടെ എബി ചോദിച്ചു.

“താൻ ഒന്നവിടംവരെ പോകണം ലൊക്കേഷൻ ഞാൻ അയച്ചുതരാം. നമ്മുടെ റിസോർട്ടിന്റെ പ്ലാനും തരാം. സ്ഥലവും ആ ബംഗ്ലാവും ഒന്ന് നോക്കി പുതിയ ഒരു പ്ലാൻ ഉണ്ടാക്ക്. മാക്സിമം ആ ബംഗ്ലാവ് നമുക്ക് ഉപയോഗപ്പെടുത്തണം ഓക്കെ?”

“ഓക്കെ, ഡൺ സർ.”
പുതിയ പ്രോജക്റ്റ് കിട്ടിയ സന്തോഷത്തിൽ ഫോൺ കട്ട് ചെയ്ത് തോർത്തുമുണ്ടുകൊണ്ട് തലയ്ക്കുമേലെ വട്ടംവീശി കട്ടിലിലേക്ക് എടുത്തുചാടി.

എബി എബ്രഹാം.
ഇടത്തരം കുടുംബത്തിൽ വളർന്ന് സ്വന്തം പ്രയത്നം കൊണ്ട് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ചെറുപ്പക്കാരൻ.
അച്ഛനും അമ്മയും അദ്ധ്യാപകർ. മകൻ മാത്രമല്ല ഒരു മകൾ കൂടെയുണ്ട് എമി എബ്രഹാം ..ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥിനി.
സംസാരശൈലിയിലും, സമീപനത്തിലും ഇരുപത്തിയെട്ട് വയസുമാത്രം പ്രായമുള്ള എബി മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു.
ഒരേസമയം ആർക്കിടെക്ച്ചറും

1 Comment

  1. Next partin kure naalaayi w8 cheyyunnu…… ntha ezhuthaathath?

Comments are closed.