അന്ന – 1 (ഹൊറർ) 201

Anna (Horror) Part 1 by Vinu Vineesh

“ഇച്ചായാ, എബിച്ചായാ.. ”

അരുണകിരണങ്ങൾ ജാലകത്തിലൂടെ ഒളികണ്ണിട്ട് എത്തിനോക്കിയിട്ടും എബി എബ്രഹാം ഉറക്കത്തിൽനിന്നും എഴുന്നേൽക്കാത്തതിനെ തുടർന്ന് അനുജത്തി എമി അവനെ തട്ടിവിളിച്ചു.

“അയ്യോ, ”
മുടി അഴിഞ്ഞ് മുഖത്തേയ്ക്ക് തൂങ്ങികിടക്കുന്ന അനുജത്തിയുടെ മുഖം കണ്ടനിമിഷം എബി അലറിവിളിച്ചു.

“ഇച്ചായാ, ഇതുഞാനാ എമി.”
കൈയിലുള്ള ചായക്കപ്പ് മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ പറഞ്ഞു.

“മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ പിശാചെ.”

“ഇതെന്തുപറ്റി, കുറച്ചു ദിവസമായി ഇങ്ങനെയാണല്ലോ?
കട്ടിലിന്റെ ഒരു വശത്തായി ഇരുന്നുകൊണ്ട് എമി ചോദിച്ചു.

“ഞാനൊരു സ്വപ്നം കണ്ടു എമി. വെളുത്ത ഫ്രോക്ക് ഇട്ടുകൊണ്ട് ഒരു പെൺകുട്ടി നിൽക്കുന്നു. മഞ്ഞുമൂടിയ താഴ് വര അവൾ എന്നോട് ചോദിക്കുവാ എന്നെതേടി വരില്ലേന്ന്. എനിക്ക് വേണ്ടി കാത്തിരിക്കുവാണെന്ന്. അവൾ എന്നോട് സംസാരിക്കുന്നു. പക്ഷെ എനിക്ക് കൂടുതലൊന്നും മനസിലായില്ലടി. ഞാൻ അവളുടെ അടുത്തേക്ക് ഓരോ ചുവടുകളുംവച്ച് നടന്നു. അടുത്തെത്താറായപ്പോൾ ഒരു വെളുത്ത പുകയായി അവൾ അന്തരീക്ഷത്തിലേക്ക് ലയിച്ചു ചേർന്നു. പിന്നെ ചുറ്റും കോടമഞ്ഞു മാത്രം. കുറച്ചു ദിവസങ്ങളായി ഞാൻ കാണുന്ന സ്വപ്നമാണിത്. ഇതിൽ എന്തെങ്കിലും യഥാർത്ഥൃമുണ്ടോ എമി?”.
അനുജത്തിയെ നോക്കിക്കൊണ്ട് എബി ചോദിച്ചു.

“ഇച്ചായൻ വല്ല മയക്കുമരുന്നോ കഞ്ചാവോ ഉപയോഗിക്കുന്നുണ്ടോ?..”
സംശയത്തോടെ എമി ചോദിച്ചു.

“ഇല്ലാ, എന്തേ.?”

“കുന്തം, ഒന്നെഴുന്നേറ്റു ഓഫീസിൽ പോകുന്നുണ്ടോ? സമയം ഏഴുമണി കഴിഞ്ഞു.”
എമി പുതപ്പ് ശക്തിയായി വലിച്ചുകൊണ്ട് പറഞ്ഞു.

1 Comment

  1. Next partin kure naalaayi w8 cheyyunnu…… ntha ezhuthaathath?

Comments are closed.