അനാർക്കലി 3❤️ [ARITHRA] 255

അനാർക്കലി 3

Anarkkali Part 3 | Author : Athira

[ Previous Part ] [ www.kadhakal.com ]


” ഗുഡ്മോർണിംഗ് ”

“മോർണിങ് സാർ ”

കുട്ടികൾ ഒരുമിച്ച് പറഞ്ഞു.

“ഞാൻ ആദി, ആദിത്യൻ കാർത്തിക്.
ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം.
ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ അറിഞ്ഞിലെല്ലും കുഴപ്പം ഒന്നും ഇല്ലാട്ടോ.
ഞാനാണ് ഈ രണ്ടുവർഷം നിങ്ങളെ മേക്കാൻ നിയോഗിക്കപ്പെട്ടത് , അതായത് ഈ ക്ലാസ്സിന്റെ ചുമതല എനിക്കാണ്.
ഇനിയുള്ള രണ്ട്വർഷം എന്തായാലും നിങ്ങൾ എന്നെ കാണും, തിരിച്ചും. എല്ലാവർക്കും സുഖാണെന്നും കോളേജ് ഒക്കെ ഇഷ്ട്ടപെട്ടെന്നും കരുതുന്നു,വിശ്വസിക്കുന്നു.
എന്നാ ശെരി.”.

അതും  പറഞ്ഞു ഞാൻ പുറത്തേക്ക് പോകാൻ തിരിഞ്ഞു.

“സാർ ഞങ്ങളെ പരിചയപെട്ടില്ല ”

കൂട്ടത്തിൽ ഏതോ ഒരുത്തൻ വിളിച്ചു പറഞ്ഞു.

അത് കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.

“നീ ഇവിടെത്തന്നെ കാണില്ലേ, പേരൊക്കെ പറയാതെ തന്നെ ഞാൻ അറിഞ്ഞോളും. എന്റെ പേര് മറന്നു പോകാതെ ഇരുന്നാൽ മതി, ആദിത്യൻ.”

ആദി അവനെ നോക്കി ചിരിച്ചു.
അപ്പോൾ അവന്റെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു.

“ഇന്നിപ്പോ ആദ്യത്തെ ദിവസം ആയോണ്ട് ക്ലാസ് എടുത്ത് ഞാൻ വെറുപ്പിക്കുന്നില്ല, നിങ്ങളുടെ പരിപാടികൾ നടക്കട്ടെ ”

അത് പറഞ്ഞു മറ്റെന്തോ നോക്കാൻ ആയി പുറത്ത് ബാൽക്കണിയിലേക്ക് നടന്നു.

അവൻ തിരിഞ്ഞു നടന്നതും അത്രേം നിശബ്ദം ആയിരുന്ന ക്ലാസ്സ്‌ റൂം ഒരു നിമിഷം കൊണ്ട് ശബ്ദപൂരിതമായി.

………..……………………………………

“ഇപ്പൊ ഇവിടുന്ന് ഇറങ്ങിപ്പോയ മുതൽ ഏതാന്ന് നിനക്ക് വല്ല പിടിം ഉണ്ടോ?”.

“ആരാടാ ആദി സാറോ ”

“ആദിസാർ അല്ലെടാ, ആദിയേട്ടൻ!”

“അത് ശെരി അത് നിന്റെ ചേട്ടൻ ആയിരുന്നോ എന്നിട്ടാണോ നീ മിണ്ടാപ്പൂച്ചയെപ്പോലെ ഇരുന്നത്.?”

“കോപ്പ് മൂപ്പർ എന്റെ ആരും അല്ല ”

“പിന്നെ നീ എന്തിനാ അയാളെ ചേട്ടാന്നു വിളിച്ചേ?”

“വൈകാതെ നിനക്ക് മനസിലായിക്കോളും ”

“ഒരുമാതിരി വർത്താനം പറയാണ്ട് കാര്യം പറയാൻ നോക്കെടാ ”

“എടാ ഈ ആദിയേട്ടൻ ഉണ്ടല്ലോ എന്റെ
ചേട്ടന്റെ കൂടെ പഠിച്ചതാ.കുറച്ചു കാലം മുന്നേ, അന്നേ ആളൊരു ടെറർ മനുഷ്യനാണ്.
ഇപ്പൊ സാർ ആയത് കൊണ്ട് ഒന്ന് അടങ്ങിയതാ.
പഠിക്കുന്ന കാലത്ത് ചെയ്ത് വച്ച കാര്യങ്ങൾ ഏട്ടൻ പറഞ്ഞു ഞാൻ അറിഞ്ഞിട്ടുണ്ട്, അതോണ്ടെന്നാ ഇന്ന് ഈ കോളേജിൽ മാനേജ്മെന്റ്, സ്റ്റാഫ് സ്റ്റുഡന്റസ് ഒക്കെ മൂപ്പരുടെ സൈഡാ,
ചുരുക്കി പറഞ്ഞാ മൂപ്പർ വിചാരിച്ചാൽ ഇവിടെ പലതും നടക്കും “

11 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Super

  2. അന്ദ്രു

    Any update?? 🤔🤔

  3. അനോദ് യൂ

    കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.

  4. $⭕ū| €@✝️€®️

    Nxt part eppazha late akuooo 🤩🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ♥️

  5. ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക

  6. തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..

    1. PrasanthPrasobhan

      Waiting

Leave a Reply

Your email address will not be published. Required fields are marked *