പുറത്ത് നിന്നും ക്ലാസിൽ നിന്നും വന്നിരുന്ന ശബ്ദം എന്നെ ബാധിച്ചതെ ഇല്ല.
കലുഷിതമായ ഓർമകൾ എപ്പോളോ തികട്ടി വരുന്നതും അവൻ അറിഞ്ഞു.
“ലക്ഷ്മി ”
അവളുടെ മുഖം പെട്ടെന്നു മനസിലേക്ക് വന്നു.
“പെട്ടെന്ന് ഒരുനാൾ എന്നിലേക്ക് വന്നു, എന്നെ സ്നേഹിച്ച്, ഇഷ്ട്ടപ്പെട്ട്, ഒടുക്കം എന്നിൽ നിന്ന് എങ്ങോട്ടോ പോയവൾ. ”
പെട്ടെന്നു ആ ചിന്തകൾ മാറ്റാൻ അവൻ ആവതും ശ്രമിച്ചു പക്ഷേ എന്തോ, മറക്കാൻ ശ്രമിക്കുന്തോറും അവൾ കൂടുതൽ അടുത്ത് വരുന്നപ്പോലെ.
പിന്നെ തിരിഞ്ഞ് പോലും നോക്കാതെ അവൻ ക്ലാസ്സിലേക്ക് നടന്നു.
ശബ്ദം അതിന്റെ ഉച്ചസ്ഥായിലാണ്.
അവനെ കണ്ടതും പെട്ടന്ന് എല്ലാം നിശബ്ദം ആയി.
*****
അപ്പോളേക്കും ആ ബെൻസ് കാർ ക്യാമ്പസിലേക്ക് കയറിയിരുന്നു.
താഴെ ഉണ്ടായിരുന്ന കുറച്ചു കുട്ടികൾ അത്ഭുതത്തോടെ അത് നോക്കി നിന്നു.
ആവണി – “നല്ല വല്ല്യ ക്യാമ്പസ് ആണല്ലേ ചേച്ചി.
അനു – എടി നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ചേച്ചിന്ന് വിളിക്കരുതെന്ന്. ആകെ അഞ്ചാറു മിനിറ്റ് ന്റെ വ്യത്യാസം അല്ലെ ഉള്ളു.
ആവണി – അഞ്ചാറു മിനിട്ടോ, സെക്കന്റോ, അല്ലെ മാസോ എന്നുള്ളതിൽ അല്ല കാര്യം മൂത്തതാണോ നീ ചേച്ചി തന്നെയാ.
അനു -അത് എന്തേലും ആകട്ടെ.
ഞാൻ പറഞ്ഞു തന്നത് ഒക്കെ ഓർമ ഉണ്ടല്ലോ? ഒരു ഡൌട്ടും ഉണ്ടാകരുത്.
എന്തേലും സൂചന ഏട്ടന് കിട്ടിയാൽ നമ്മൾ തീർന്നെന്ന് കൂട്ടിയാൽ മതി.
ആവണി – ഡബിൾ ഒക്കെ. നീ പറഞ്ഞത് പ്പോലെ.
അനു അതും പറഞ്ഞു ഓഫീസിലേക്ക് നടന്നു.
ആവണി – ഒന്ന് പതിയെ പോടീ, ഞാൻ നിന്റെ കൂടെ തന്നെ വന്നതാ.
അനു – മോളുസേ ഫസ്റ്റ് ഡേ, അല്ലേൽ തന്നെ നമ്മൾ ലേറ്റ്. ഇനിയും ലേറ്റയാൽ ശരിയാവൂല, അല്ലെ തന്നെ മനുഷ്യന്റെ കയ്യും കാലും വിറച്ചിട്ട് വയ്യ.
ആവണി – അതിനു മാത്രം തണുപ്പൊന്നും ഇല്ലല്ലോ വിറക്കാൻ😊.
അനു – ചിരിക്കണമായിരിക്കും.
ആവണി – ചിരി ആരോഗ്യത്തിനു നല്ലതാടി.
അനു- എന്നാലേ എന്റെ കയ്യിന്റെ തുമ്പത്തൂന്ന് കുറച്ചു അങ്ങട് മാറി നിന്നു. ചിരിച്ചോ.
ആവണി – എന്നാ ശെരി.
അപ്പോളേക്കും അവർ ഓഫീസിന്റെ മുന്നിൽ എത്തിയിരുന്നു.
അവർ അകത്തു കയറി.
ഉള്ളിൽ കയറിയതും ഒരു നെയിം ബോർഡ് കണ്ടു
“ഭാസ്കര കുറുപ്പ് ”
ആവണി -“നല്ല പേര്, സുകുമാരകുറുപ്പ് എന്നൊക്കെ പറയണപ്പോലെ ”
അത് കേട്ടതും അനു അവളെ ഒന്ന് തിരിഞ്ഞു നോക്കി.
അവൾ അത് മനസ്സിൽ ആണ് ഉദേശിച്ചത് എങ്കിലും നന്നായി തന്നെ പുറത്തേക്ക് കേട്ടു.
ഞങ്ങൾ രണ്ടും പ്രിൻസിയുടെ ഭാഗത്തേക്ക് നോക്കി.
അയാൾ അതൊന്നും ശ്രദ്ധിക്കാതെ എന്തൊക്കെയോ എഴുതുന്നുണ്ട്
അയാൾ ഒന്നും കേട്ടില്ല എന്ന ആത്മവിശ്വാസത്തിൽ ഞങ്ങൾ ഒരു ദീർഘശ്വാസം എടുത്തു.
Super
Any update?? 🤔🤔
Kollatto
കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.
Nxt part eppazha late akuooo 🤩🥰
♥️
ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക
തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..
NICE
😍
Waiting