അതും പറഞ്ഞു ഞാൻ പുറത്തേക്ക് പോകാൻ തിരിഞ്ഞു.
“സാർ ഞങ്ങളെ പരിചയപെട്ടില്ല ”
കൂട്ടത്തിൽ ഏതോ ഒരുത്തൻ വിളിച്ചു പറഞ്ഞു.
അത് കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.
“നീ ഇവിടെത്തന്നെ കാണില്ലേ, പേരൊക്കെ പറയാതെ തന്നെ ഞാൻ അറിഞ്ഞോളും. എന്റെ പേര് മറന്നു പോകാതെ ഇരുന്നാൽ മതി, ആദിത്യൻ.”
ആദി അവനെ നോക്കി ചിരിച്ചു.
അപ്പോൾ അവന്റെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു.
“ഇന്നിപ്പോ ആദ്യത്തെ ദിവസം ആയോണ്ട് ക്ലാസ് എടുത്ത് ഞാൻ വെറുപ്പിക്കുന്നില്ല, നിങ്ങളുടെ പരിപാടികൾ നടക്കട്ടെ ”
അത് പറഞ്ഞു മറ്റെന്തോ നോക്കാൻ ആയി പുറത്ത് ബാൽക്കണിയിലേക്ക് നടന്നു.
അവൻ തിരിഞ്ഞു നടന്നതും അത്രേം നിശബ്ദം ആയിരുന്ന ക്ലാസ്സ് റൂം ഒരു നിമിഷം കൊണ്ട് ശബ്ദപൂരിതമായി.
………..……………………………………
“ഇപ്പൊ ഇവിടുന്ന് ഇറങ്ങിപ്പോയ മുതൽ ഏതാന്ന് നിനക്ക് വല്ല പിടിം ഉണ്ടോ?”.
“ആരാടാ ആദി സാറോ ”
“ആദിസാർ അല്ലെടാ, ആദിയേട്ടൻ!”
“അത് ശെരി അത് നിന്റെ ചേട്ടൻ ആയിരുന്നോ എന്നിട്ടാണോ നീ മിണ്ടാപ്പൂച്ചയെപ്പോലെ ഇരുന്നത്.?”
“കോപ്പ് മൂപ്പർ എന്റെ ആരും അല്ല ”
“പിന്നെ നീ എന്തിനാ അയാളെ ചേട്ടാന്നു വിളിച്ചേ?”
“വൈകാതെ നിനക്ക് മനസിലായിക്കോളും ”
“ഒരുമാതിരി വർത്താനം പറയാണ്ട് കാര്യം പറയാൻ നോക്കെടാ ”
“എടാ ഈ ആദിയേട്ടൻ ഉണ്ടല്ലോ എന്റെ
ചേട്ടന്റെ കൂടെ പഠിച്ചതാ.കുറച്ചു കാലം മുന്നേ, അന്നേ ആളൊരു ടെറർ മനുഷ്യനാണ്.
ഇപ്പൊ സാർ ആയത് കൊണ്ട് ഒന്ന് അടങ്ങിയതാ.
പഠിക്കുന്ന കാലത്ത് ചെയ്ത് വച്ച കാര്യങ്ങൾ ഏട്ടൻ പറഞ്ഞു ഞാൻ അറിഞ്ഞിട്ടുണ്ട്, അതോണ്ടെന്നാ ഇന്ന് ഈ കോളേജിൽ മാനേജ്മെന്റ്, സ്റ്റാഫ് സ്റ്റുഡന്റസ് ഒക്കെ മൂപ്പരുടെ സൈഡാ,
ചുരുക്കി പറഞ്ഞാ മൂപ്പർ വിചാരിച്ചാൽ ഇവിടെ പലതും നടക്കും ”
“അപ്പൊ വല്ല്യ പുള്ളിയാണ് ല്ലേ, അല്ല ഇതൊക്കെ ഇപ്പൊ എന്നോട് പറയാൻ കാരണം ”
“വേറെ ഒന്നുല്ല, നിന്റെ സ്വഭാവം നല്ലോണം അറിയുന്നത് കൊണ്ട് പറഞ്ഞതാ,വെറുതെ എങ്കിലും പോയി ചാടി കൊടുക്കരുത് അയാൾ നിന്നെ ഭിത്തീലുരക്കും, പിന്നെ കിടന്ന് കരഞ്ഞിട്ട് ഒരു കാര്യോം ഉണ്ടാവൂല ”
അവൻ അതും പറഞ്ഞു ഒരു ചിരി ചിരിച്ചു.
“തല്ല് ന്റെ കാര്യത്തിൽ ഒരു കോംപ്രമൈസ് ഉണ്ടാവൂല ”
“അപ്പൊ നമ്മൾക്ക് സൗഹൃദം ആണ് നല്ലത് ”
രണ്ടുപേരും പരസപരം നോക്കി,ഒന്ന് ചിരിച്ചു.
………………………………………..
ആദി എന്തോ ആലോചിച്ചെന്ന പോലെ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
വേനൽ കടുക്കുന്നുണ്ട്.
അവൻ ദൂരെയുള്ള ഒരു മരം നോക്കി.
പച്ചിലകൾ നന്നേ കുറവ്, ഒട്ടുമിക്കതും മഞ്ഞയിലേക്ക് മാറിയിരിക്കുന്നു.
ഇടക്കും തലക്കും അപ്പൂപ്പൻതാടിപ്പോലെ
ഓരോന്ന് കാറ്റിൽ പറന്നു നിലമ്പതിക്കുന്നു.
Super
Any update?? 🤔🤔
Kollatto
കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.
Nxt part eppazha late akuooo 🤩🥰
♥️
ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക
തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..
NICE
😍
Waiting