അനാർക്കലി 3❤️ [ARITHRA] 242

“എന്താണ് ആദി സാറേ വല്ലാത്തൊരു നോട്ടം ”

രവീന്ദ്രൻ സാറാണ്.

“വല്ലാതെ ഒന്നും നോക്കിയില്ല സാറേ,, ഞാൻ സാധാരണ നോക്കും പോലെ തന്നെയാ നോക്കിയേ. അത് മാഷ് ലളിത ടീച്ചർ ന്റെ മുഖത്തൂന്ന് ഇപ്പോളല്ലേ കണ്ണെടുത്തെ അതോണ്ട് തോന്നുവാ”

അത് കേട്ടതും ഓഫീസ് റൂമിൽ ആകെ ചിരി പടർന്നു.

രവീന്ദ്രൻ സാർ പിന്നെ ഒന്നും ചോദിക്കാതെ പുസ്തകത്തിലേക്ക് കണ്ണും നട്ടിരിപ്പായി.

………………………….

അനു – നീ എന്തൊക്കെയാണ് നേരത്തെ സാറിനോട്‌ പറഞ്ഞോണ്ടിരുന്നെ?

ആവണി – അതെന്താടി ഇപ്പൊ ഒരു സാർ വിളി, ഇവിടെ ഇപ്പൊ ആരും ഇല്ലല്ലോ.

“സാർ തന്നെ കേൾക്കണം ന്നില്ല വേറെ ആര് കേട്ടാലും നമ്മൾക്ക് തന്നെയാ പണി, ഇനിയെങ്കിലും സംസാരിക്കുമ്പോ നീ ഒന്ന് ലിമിറ് ചെയ്യണം.

ആവണി -പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലല്ലോ.

“നിന്റെ നേരത്തെയുള്ള പെർഫോമൻസ് കണ്ടപ്പോ ഞാൻ കരുതി എന്തേലും വായിന്നു വീണുപോകുംന്ന് ”

“അയിന് നീയല്ലല്ലോ ഞാൻ, വെറുതെ നിന്നെ പോലെ മിണ്ടാണ്ട് ഇരുന്നാലേ എല്ലാവർക്കും ഡൌട്ട് മാത്രേ ഉണ്ടാകു.”

അനു – എടി, ചേട്ടനെ കണ്ടപ്പോൾ ഞാൻ ശരിക്കും സ്റ്റക്ക് ആയി പോയെടി, ഫസ്റ്റ് ഡേ തന്നെ മുന്നിൽ പോയി ചാടുംന്ന് ഞാൻ ഉണ്ടോ വിചാരിക്കുന്നു.

“ആദ്യം ഞാനും ഒന്ന് പതറിയതാ, പക്ഷേ
പെട്ടെന്ന് വന്ന ധൈര്യത്തിന്റെ പുറത്ത് എന്തൊക്കെയോ അങ്ങോട്ട് പറഞ്ഞതാ,
പിന്നെ ആ മുഖത്ത് നോക്കി എങ്ങനാടി മിണ്ടാതെ ഇരിക്കുന്നെ, പാവമല്ലേ ചേട്ടൻ
ചേട്ടന് വിഷമം ആയാലോ ”

അനു – ഇപ്പൊ പാവം ഒകെ തന്നെയാ, ഇനിയെന്താന്നാ അറിയാതെ.

ആവണി – നീ ഇങ്ങനെ നെഗറ്റീവ് ആകല്ലേ മോളെ. നീ നോക്കിക്കോ ചേട്ടൻ നമ്മളെ ഇഷ്ടപ്പെടും, കാർത്തു അമ്മേം നമ്മളെ സ്നേഹിക്കും.
ചേട്ടൻ നമ്മളെ ചേർത്ത് പിടിച്ചു സ്നേഹിക്കും നോക്കിക്കോ.

അനു ഒന്ന് ചിരിച്ചു.
ഒരു നിമിഷം അവളത് മനസ്സിൽ കണ്ടു.

“സന്തോഷം ആയിരിക്കും ല്ലേ.”

“പറയാൻ ഉണ്ടോ നമ്മക്ക് കൂട്ടായി ഇനി എന്നും ഏട്ടൻ ഉണ്ടാകും.
അമ്മ അതൊക്കെ കണ്ട് സന്തോഷിക്കും ”

എന്തോ ഓർത്തെന്നപ്പോലെ അവളുടെ കണ്ണൊന്നു നിറഞ്ഞു.

(തുടരും….)

(നിങ്ങളുടെ സപ്പോർട്ട് ആണ് കഥയുടെ സ്‌ട്രെങ്ത്ത്, സപ്പോർട്ട് കുറയുമ്പോൾ സ്വാഭാവികമായും അനാർക്കലി 3. ❤️.

” ഗുഡ്മോർണിംഗ് ”

“മോർണിങ് സാർ ”

കുട്ടികൾ ഒരുമിച്ച് പറഞ്ഞു.

“ഞാൻ ആദി, ആദിത്യൻ കാർത്തിക്.
ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം.
ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ അറിഞ്ഞിലെല്ലും കുഴപ്പം ഒന്നും ഇല്ലാട്ടോ.
ഞാനാണ് ഈ രണ്ടുവർഷം നിങ്ങളെ മേക്കാൻ നിയോഗിക്കപ്പെട്ടത് , അതായത് ഈ ക്ലാസ്സിന്റെ ചുമതല എനിക്കാണ്.
ഇനിയുള്ള രണ്ട്വർഷം എന്തായാലും നിങ്ങൾ എന്നെ കാണും, തിരിച്ചും. എല്ലാവർക്കും സുഖാണെന്നും കോളേജ് ഒക്കെ ഇഷ്ട്ടപെട്ടെന്നും കരുതുന്നു,വിശ്വസിക്കുന്നു.
എന്നാ ശെരി.”.

11 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Super

  2. അന്ദ്രു

    Any update?? 🤔🤔

  3. അനോദ് യൂ

    കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.

  4. $⭕ū| €@✝️€®️

    Nxt part eppazha late akuooo 🤩🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ♥️

  5. ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക

  6. തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..

    1. PrasanthPrasobhan

      Waiting

Leave a Reply

Your email address will not be published. Required fields are marked *