ആവണി – അതിനു മാത്രം തണുപ്പൊന്നും ഇല്ലല്ലോ വിറക്കാൻ😊.
അനു – ചിരിക്കണമായിരിക്കും.
ആവണി – ചിരി ആരോഗ്യത്തിനു നല്ലതാടി.
അനു- എന്നാലേ എന്റെ കയ്യിന്റെ തുമ്പത്തൂന്ന് കുറച്ചു അങ്ങട് മാറി നിന്നു. ചിരിച്ചോ.
ആവണി – എന്നാ ശെരി.
അപ്പോളേക്കും അവർ ഓഫീസിന്റെ മുന്നിൽ എത്തിയിരുന്നു.
അവർ അകത്തു കയറി.
ഉള്ളിൽ കയറിയതും ഒരു നെയിം ബോർഡ് കണ്ടു
“ഭാസ്കര കുറുപ്പ് ”
ആവണി -“നല്ല പേര്, സുകുമാരകുറുപ്പ് എന്നൊക്കെ പറയണപ്പോലെ ”
അത് കേട്ടതും അനു അവളെ ഒന്ന് തിരിഞ്ഞു നോക്കി.
അവൾ അത് മനസ്സിൽ ആണ് ഉദേശിച്ചത് എങ്കിലും നന്നായി തന്നെ പുറത്തേക്ക് കേട്ടു.
ഞങ്ങൾ രണ്ടും പ്രിൻസിയുടെ ഭാഗത്തേക്ക് നോക്കി.
അയാൾ അതൊന്നും ശ്രദ്ധിക്കാതെ എന്തൊക്കെയോ എഴുതുന്നുണ്ട്
അയാൾ ഒന്നും കേട്ടില്ല എന്ന ആത്മവിശ്വാസത്തിൽ ഞങ്ങൾ ഒരു ദീർഘശ്വാസം എടുത്തു.
ഇത്രത്തോനെ എഴുതാൻ എന്താണാവോ?.
ആവണി തലപുകച്ചു.
എന്തൊക്കെയോ ഫോര്മാലിറ്റിസ് ഒക്കെ കഴിഞ്ഞ് അവർ പുറത്തിറങ്ങാൻ പോയപ്പോ പ്രിൻസിപ്പൽ പിനീന്ന് വിളിച്ചു.
“പുറത്ത് ഒരു അറ്റെൻഡർ നിൽക്കുന്നുണ്ടാകും, അയാൾ ക്ലാസ് കാണിച്ചു തരും.”
“ശരി സാർ.”
ഒരു നിമിഷം അവരിൽ വല്ലാത്ത വിനയം വന്നു നിറഞ്ഞു.
“അതെ നല്ലോണം നിന്നാൽ ഞാൻ ഭാസ്കരകുറുപ്പ് തന്നെയാ, എന്നെക്കൊണ്ട് സുകുമാരക്കുറുപ്പ് ആക്കരുത് ”
ആവണി -സാ…. ർ കേട്ടായിരുന്നോ?
“ഹേയ് ഇല്ല. മക്കൾ പോയാട്ടെ ”
അയാൾ ചെറുതായി ഒന്ന് ചിരിച്ചു.
പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ഒരാൾ അവിടെ നിൽപ്പുണ്ട്.
അനു -നിന്നോട് ഞാൻ അപ്പോളെ പറഞ്ഞതാ വേണ്ടാത്ത പരിപാടിക്ക് നിൽക്കരുതെന്ന്, പറഞ്ഞാൽ ഒരു വക കേൾക്കില്ലല്ലോ.
ആവണി അതിനു മറുപടിയായി ഒന്ന് ചിരിച്ചു.
“ചേട്ടാ ഈ അറ്റെൻഡർ ”
ആവണി അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“ഞാൻ തന്നെയാ, എന്താണ് ”
“ചേട്ടാ ഈ MAമലയാളം ക്ലാസ്സ് റൂം ”
“ഓ, ഈ കാണുന്ന സ്റ്റെപ് കയറിയാൽ വീണ്ടും ഒരു സ്റ്റെപ് കാണാം, അത് കയറി ചെന്നാൽ അപ്പോൾ വീണ്ടും ഒരു സ്റ്റെപ് കാണാം അതും കയറിയാൽ വലത്തോട്ട് തിരിഞ്ഞ് നാലാമത്തെ ക്ലാസ്സ് അതാ MA മലയാളം.”
അതും കേട്ട് അവർ മുകളിലോട്ട് നടന്നു.
ആവണി -ഇയാൾക്ക് മൂന്നാമത്തെ നിലയിൽ എന്നങ്ങു നേരെ പറഞ്ഞ പോരെ, ഇത്രേം വളക്കേണ്ട കാര്യം ഉണ്ടായിരുന്നോ?.
അനു -നീയൊന്ന് വരുന്നുണ്ടോ.
ആവണി – വരുവാ.
അനു – ഒന്ന് വേഗം വാ പൊന്നു മോളെ, എന്തായാലും സാർ ക്ലാസ്സിൽ കേറി കാണും, അയാളുടെ വായിൽ ഇരിക്കണത് മുഴുവൻ കേൾക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ല.
ഒരിത്തിരി നേരത്തെ കഠിന പരിശ്രമത്തിന് ശേഷം അവർ മൂന്നാം നിലയിൽ എത്തി .
“ഇവൻ മാർക്കൊരു ലിഫ്റ്റ് എങ്കിലും വച്ചൂടെ.”
Super
Any update?? 🤔🤔
Kollatto
കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.
Nxt part eppazha late akuooo 🤩🥰
♥️
ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക
തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..
NICE
😍
Waiting