അനാർക്കലി 3❤️ [ARITHRA] 242

“അപ്പൊ വല്ല്യ പുള്ളിയാണ് ല്ലേ, അല്ല ഇതൊക്കെ ഇപ്പൊ എന്നോട് പറയാൻ കാരണം ”

“വേറെ ഒന്നുല്ല,  നിന്റെ സ്വഭാവം നല്ലോണം അറിയുന്നത് കൊണ്ട് പറഞ്ഞതാ,വെറുതെ എങ്കിലും പോയി ചാടി കൊടുക്കരുത് അയാൾ നിന്നെ ഭിത്തീലുരക്കും, പിന്നെ കിടന്ന് കരഞ്ഞിട്ട് ഒരു കാര്യോം ഉണ്ടാവൂല ”

അവൻ അതും പറഞ്ഞു ഒരു ചിരി ചിരിച്ചു.

“തല്ല് ന്റെ കാര്യത്തിൽ ഒരു കോംപ്രമൈസ് ഉണ്ടാവൂല ”

“അപ്പൊ നമ്മൾക്ക് സൗഹൃദം ആണ് നല്ലത് ”

രണ്ടുപേരും പരസപരം നോക്കി,ഒന്ന് ചിരിച്ചു.

………………………………………..

ആദി എന്തോ ആലോചിച്ചെന്ന പോലെ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.

വേനൽ കടുക്കുന്നുണ്ട്.
അവൻ ദൂരെയുള്ള ഒരു മരം നോക്കി.
പച്ചിലകൾ നന്നേ കുറവ്, ഒട്ടുമിക്കതും മഞ്ഞയിലേക്ക് മാറിയിരിക്കുന്നു.
ഇടക്കും തലക്കും അപ്പൂപ്പൻതാടിപ്പോലെ
ഓരോന്ന് കാറ്റിൽ പറന്നു നിലമ്പതിക്കുന്നു.

പുറത്ത് നിന്നും ക്ലാസിൽ നിന്നും വന്നിരുന്ന ശബ്ദം എന്നെ ബാധിച്ചതെ ഇല്ല.

കലുഷിതമായ ഓർമകൾ എപ്പോളോ തികട്ടി വരുന്നതും അവൻ അറിഞ്ഞു.

“ലക്ഷ്മി ”

അവളുടെ മുഖം പെട്ടെന്നു മനസിലേക്ക് വന്നു.

“പെട്ടെന്ന് ഒരുനാൾ എന്നിലേക്ക് വന്നു, എന്നെ സ്നേഹിച്ച്, ഇഷ്ട്ടപ്പെട്ട്, ഒടുക്കം എന്നിൽ നിന്ന് എങ്ങോട്ടോ  പോയവൾ. ”

പെട്ടെന്നു ആ ചിന്തകൾ മാറ്റാൻ അവൻ ആവതും ശ്രമിച്ചു പക്ഷേ എന്തോ, മറക്കാൻ ശ്രമിക്കുന്തോറും അവൾ കൂടുതൽ അടുത്ത് വരുന്നപ്പോലെ.

പിന്നെ തിരിഞ്ഞ് പോലും നോക്കാതെ അവൻ ക്ലാസ്സിലേക്ക് നടന്നു.

ശബ്ദം അതിന്റെ ഉച്ചസ്ഥായിലാണ്.
അവനെ കണ്ടതും പെട്ടന്ന് എല്ലാം നിശബ്ദം ആയി.

*****

അപ്പോളേക്കും ആ ബെൻസ് കാർ ക്യാമ്പസിലേക്ക് കയറിയിരുന്നു.

താഴെ ഉണ്ടായിരുന്ന കുറച്ചു കുട്ടികൾ അത്ഭുതത്തോടെ അത് നോക്കി നിന്നു.

ആവണി – “നല്ല വല്ല്യ ക്യാമ്പസ്‌ ആണല്ലേ ചേച്ചി.

അനു – എടി നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ചേച്ചിന്ന് വിളിക്കരുതെന്ന്. ആകെ അഞ്ചാറു മിനിറ്റ് ന്റെ വ്യത്യാസം അല്ലെ ഉള്ളു.

ആവണി – അഞ്ചാറു മിനിട്ടോ, സെക്കന്റോ, അല്ലെ മാസോ എന്നുള്ളതിൽ അല്ല കാര്യം മൂത്തതാണോ നീ ചേച്ചി തന്നെയാ.

അനു -അത് എന്തേലും ആകട്ടെ.
ഞാൻ പറഞ്ഞു തന്നത് ഒക്കെ ഓർമ ഉണ്ടല്ലോ?  ഒരു ഡൌട്ടും ഉണ്ടാകരുത്.
എന്തേലും സൂചന ഏട്ടന് കിട്ടിയാൽ നമ്മൾ തീർന്നെന്ന് കൂട്ടിയാൽ മതി.

ആവണി – ഡബിൾ ഒക്കെ. നീ പറഞ്ഞത് പ്പോലെ.

അനു അതും പറഞ്ഞു ഓഫീസിലേക്ക് നടന്നു.

ആവണി – ഒന്ന് പതിയെ പോടീ, ഞാൻ നിന്റെ കൂടെ തന്നെ വന്നതാ.

അനു – മോളുസേ ഫസ്റ്റ് ഡേ, അല്ലേൽ തന്നെ നമ്മൾ ലേറ്റ്. ഇനിയും ലേറ്റയാൽ ശരിയാവൂല, അല്ലെ തന്നെ മനുഷ്യന്റെ കയ്യും കാലും വിറച്ചിട്ട് വയ്യ.

11 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Super

  2. അന്ദ്രു

    Any update?? 🤔🤔

  3. അനോദ് യൂ

    കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.

  4. $⭕ū| €@✝️€®️

    Nxt part eppazha late akuooo 🤩🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ♥️

  5. ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക

  6. തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..

    1. PrasanthPrasobhan

      Waiting

Leave a Reply

Your email address will not be published. Required fields are marked *