“വാ കേറിപ്പോര് ”
അവർ പതിയെ ക്ലാസ്സിലേക്ക് കയറി
വന്നു.
ഞാൻ അങ്ങോട്ട് ചെന്ന്.
“എന്ത് പറ്റി വല്ലാതെ ലേറ്റ് ആയി പോയല്ലോ ”
“അത് സ…. സാർ ബ്ലോക്കിൽ കുടുങ്ങിപ്പോയി ”
അവർ വല്ലാതെ വിയർത്തിട്ടുണ്ടായിരുന്നു.
അതുങ്ങൾ എന്തോ പറയാൻ ശ്രമിക്കുന്നു, ഒന്നും പറ്റുന്നില്ല.
“ഹേയ് കൂൾഡൌൺ,,, എന്തിനാ ഇങ്ങനെ പേടിക്കുന്നെ. ക്ലാസ്സിൽ ലേറ്റ് ആകുന്നത് ഒക്കെ സാധാരണമാണ്.
അതും ഫസ്റ്റ് ഡേ അതിനു ഇങ്ങനെ നിന്ന് വിയർക്കേണ്ട ”
ആവണി – അത… അതല്ല സാർ, ഞങ്ങൾ നേരത്തെ എത്തിയതാ, ആ സുകുമാര കുറുപ്പ്….
“സുകുമാരകുറുപ്പോ?”
ആവണി -ഗോവിന്ദകുറുപ്പ്….
“ഗോവിന്ദകുറുപ്പോ ”
ആവണി -അല്ല സാർ നമ്മുടെ പ്രിൻസി.
“ഓഹ് ഭാസ്കരകുറുപ്പ്.”
ആവണി -അത് തന്നെ സാർ, മൂപ്പർ നേരം വൈകിയതാ.
അപ്പോളേക്കും ബാക്കി കുട്ടികൾ ചിരി തുടങ്ങിയിരുന്നു.
“ബെസ്റ്റ്”
ഞാൻ ഒന്ന് ചിരിച്ചു.
മറ്റെയാൾ ഇപ്പോളും സൈലന്റ് ആണ്.
“എടൊ താൻ സംസാരിക്കില്ലേ ”
അവൾ എന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.
“ശരി, ശരി പോയിരിക്ക് ”
അവർ എന്റെ മുന്നിലൂടെ സീറ്റിലേക്ക് പോയി ഇരുന്നു.
രണ്ടു പേരും ഇടക്കിടക്ക് തിരിഞ്ഞു എന്നെ നോക്കുന്നുണ്ട്, ചിരിക്കുന്നു.
……………………………………………………………………..
ഞങ്ങൾ ഒരു വിധം പറ്റാവുന്ന തരത്തിൽ ചേട്ടനെ വിളിച്ചു.
“സാർ…”
പെട്ടെന്ന് ചേട്ടൻ ഞങ്ങളെ തിരിഞ്ഞു നോക്കി.
ആ മുഖം കണ്ടപ്പോൾ തന്നെ എന്തോ ആശ്വാസം വന്നു നിറഞ്ഞു.
പറഞ്ഞു കേട്ട കോളേജ് കഥകളിലെ മുഖമല്ല ഞങ്ങടെ ചേട്ടന് സുന്ദരനാണ്, നല്ല കണ്ണുകൾ.
പക്ഷേ ഞങ്ങൾ ആരാണെന്ന് അറിഞ്ഞാൽ ഇതുവരെ കാണാത്ത മറ്റൊരു മുഖം ഞങ്ങൾ കണ്ടെന്നു വരും.
ഞങ്ങൾ പതിയെ ചേട്ടനടുത്തേക്ക്
നടന്നു.
ആവണി എന്തൊക്കെയോ മൂപ്പരോട് സംസാരിക്കുന്നുണ്ട്.
എനിക്കാണേൽ ആ എക്സൈറ്റ്മെന്റാണോ പേടിയാണോ എന്നറിയാത്ത നിമിഷങ്ങളിൽ ഒന്നും പറയാനും പറ്റിയില്ല.
അവൾക്കത് ഒരു പ്രശ്നമേ ഇല്ലാത്ത വിധമാണ് സംസാരം,
എല്ലാം കൂടി വിളമ്പാതെ ഇരുന്നാൽ മതിയായിരുന്നു.
പണ്ടൊരുപാട് കേട്ടിട്ടുണ്ട് ചേട്ടനെ പറ്റിയും, ചേട്ടന്റെ അമ്മയെ പറ്റിയും.
സുഹൃത്തുക്കൾ ഒക്കെ ചേട്ടന്മാരെ പറ്റി പൊക്കിയടിക്കുമ്പോൾ, ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ട് ചേട്ടൻ ഞങ്ങളെ എല്ലാം അറിഞ്ഞു ഇഷ്ടപ്പെട്ടിരുന്നെങ്കിൽ എന്ന്.
പക്ഷേ അതൊക്കെ വിദൂരമാണ് കാരണം, അച്ഛൻ ഉപേക്ഷിച്ചത് മുതൽ ചേട്ടനും അമ്മയും നേരിടേണ്ടി വന്ന കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും, ഒറ്റക്ക് നടത്തിയ പോരാട്ടവും, അവരുടെ വളർച്ചയും ഒക്കെ, എല്ലാത്തിനും മറ്റൊരു വഴിയിൽ കാരണം അച്ഛൻ ആണ് “പ്രതാപവർമ്മ “.
അച്ഛനോടുള്ള ദേഷ്യം ആണ് അവരുടെ വളർച്ചക്ക് കാരണം.
നേരിട്ടൊരു ഏറ്റുമുട്ടൽ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, അവർക്കുള്ളിലെ കത്തുന്ന പക ഞാൻ അറിഞ്ഞതാ.
Super
Any update?? 🤔🤔
Kollatto
കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.
Nxt part eppazha late akuooo 🤩🥰
♥️
ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക
തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..
NICE
😍
Waiting