അനന്യ 38

“തൽക്കാലം ഇപ്പോൾ പോയിട്ട് അടുത്ത ആഴ്ച ഒന്നുകൂടെ വരിക.”

അദ്ദേഹം കുറച്ചു മരുന്നുകൾ നൽകി. കുറച്ചു ടെസ്റ്റുകളും എഴുതി.
അനന്യയെ സമാധാനിപ്പിച്ചു.

“പേടികാരണം എന്റെ ഹൃദയമിടിപ്പുകൂടി. എന്തെല്ലാമാണ് ഞാൻ കേൾക്കുന്നത്…? ഒരു നല്ല സുഹൃത്തിനെപോലെ എന്നും കാര്യങ്ങൾ അന്വേഷിക്കാറുള്ള എന്നോട് അവൾ എന്തിനു ഈ കാര്യം മറച്ചുവെച്ചു..? അതുമാത്രം എനിക്കറിയില്ല.”

“വീട്ടിൽ എത്തി റഹസ്യമായിത്തന്നെ അന്വേഷണം ആരംഭിച്ചു. ഡോക്ടർ പറഞ്ഞത് ശരിയായിരുന്നു അവളുടെ പ്രണയം പലകൂട്ടുകാർക്കും അറിയാമായിരുന്നു അതിത്ര അപകടകരമായി വളരുമെന്ന് ആരും ഓർത്തില്ല.മാത്രമല്ല ആ പയ്യൻ ഇപ്പോൾ ക്‌ളാസിൽ വരുന്നുമുണ്ടായിരുന്നില്ല.”

“ശേഷം പയ്യനെ അന്വേഷിച്ചു വീട്ടിൽ പോയി
ഓലമേഞ്ഞ രണ്ടുമുറി കുടിലിൽ അരക്കു താഴെ തളർന്നുകിടക്കുന്ന അച്ഛനും അടുത്ത വീടുകളിൽ ജോലിക്കുപോകുന്ന അമ്മയും അവനും അടങ്ങുന്നതാണ് കുടുംബം.”

” വീട്ടിലെ കഷ്ടപ്പാടുകൊണ്ടോ എന്തോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അങ്ങാടിയിലെ കടത്തിണ്ണകളിൽ അന്തിറങ്ങുന്ന ഈ പയ്യനെയാണോ എന്റെ മകൾ ഇത്ര അഗാധമായി പ്രണയിക്കുന്നത്..?”

“എല്ലാ അന്വേഷണങ്ങൾക്കുമൊടുവിൽ അനന്യയെ ഞാൻ ഉപദേശിച്ചു. അവന്റെ കുടുംബം ജീവിത രീതി വയസ്സ് അവളുടെ ഭാവി പഠനം അങ്ങിനെ എല്ലാമെല്ലാം പക്ഷെ ഗുണമുണ്ടായില്ല അവളുടെ മനസ്സ് കരിങ്കല്ലുപോലെ ഉറച്ചുപോയിരുന്നു.

“എനിക്ക് അവനെത്തന്നെവേണം അതിനു സമ്മതിച്ചില്ലങ്കിൽ ഞാൻ ഒളിച്ചോടും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും.”

ഇതേ അവൾക്കു പറയാനുണ്ടായിരുന്നൊള്ളു.

രണ്ടാം പ്രാവശ്യം ഡോക്ടറെകണ്ടപ്പോൾ അദ്ദേഹത്തിനും ഒന്നേ പറയാനുണ്ടായിരുന്നൊള്ളു.

” സാർ വിഷമിക്കണ്ട.
അവൾ പോകുന്നെങ്കിൽ പോകട്ടെ അവളെ തിരിച്ചു കൊണ്ടുവരാൻ കഴിയാത്തവിധം അവളുടെ മനസ്സ് മാറിയിരിക്കുന്നു അവൾക്കു ചില ഹോർമോണ് വ്യതിയാനങ്ങളുമുണ്ട്.”

“ഞാൻ നിരാശനായി അവിടെനിന്നും മടങ്ങി.”