അനന്യ 38

“സാറെ…”
“എന്നെ കേൾക്കാൻ കുറച്ചു ദയയുണ്ടാവണം..”

അയാൾ പറഞ്ഞുതുടങ്ങി
“പ്ലസ്‌ വൺ അവസാന പരീക്ഷയും കഴിഞു വീട്ടിൽവന്ന അനന്യമോൾക്ക് കുറച്ചു മാനസിക അസ്വസ്ഥതയും പനിയും ഉണ്ടായതാണ് തുടക്കം. പതിവുപോലെ ഞങ്ങളുടെ കുടുംബ ഡോക്ടറെ കാണിച്ചു..

“പേടിക്കാനൊന്നുമില്ല അതു പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം കൊണ്ടാവാം കുറച്ചു റെസ്റ്റുകൊടുക്കുക അതുമതി.”

ഡോക്ടർ പറഞ്ഞു

“പിന്നീട് പനിമാറിയെങ്കിലും മാനസികമായി പക്ക്വതയില്ലാതെ സംസാരിക്കുകയും ചിലപ്പോൾ എന്നെ തെറിപറയുകയും ചെയ്തുകൊണ്ടിരുന്നു.”

“ഡോക്ടർ പറഞ്ഞപ്രകാരം ഒരു മനഃശാസ്ത്രവിഭാഗം ഡോക്ടറെകാണിച്ചു.
അവിടം മുതലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
കൗൺസിലിംഗ് കഴിഞ്ഞ ശേഷം ഡോക്ടർ എന്നെ വിളിച്ചു.”

“സാർ… എന്താണ് എന്റെ മോൾക്ക് സംഭവിച്ചത്..?”

“പേടിക്കാനൊന്നുമില്ല അവൾക്കൊരു അസുഖവുമില്ല.”

ഡോക്ടർ എല്ലാം തുറന്നു പറഞ്ഞു.

“നിങ്ങളുടെ മോൾ അവളുടെ കൂടെ പഠിച്ചിരുന്ന ഒരു പയ്യനുമായിപ്രണയത്തിലാണ് അതു നേരിട്ട് പറയാനുള്ള ഭയപ്പാടിൽനിന്നും സ്വയം മാനസിക രോഗിയായി മാറുകയും അതുവഴി പറയാൻ ധൈര്യമില്ലാത്ത കാര്യങ്ങൾ മുഖത്തുനോക്കി പറയാൻ പരിശീലിക്കാൻ കഴിയുമെന്ന മനസ്സിന്റെ കണ്ടെത്തലുമാണ് ഈ നാടകം.”
“ഇതു വെറും അഭിനയം”

ഡോക്ടർ തറപ്പിച്ചു പറഞ്ഞു.

“നിങ്ങൾ ഇതിനെ കുറിച്ച് അവളോട് ഇപ്പോൾ ഒന്നും ചോദിക്കരുത്. പകരം അവളുടെ കൂട്ടുകാരികളെയും ക്‌ളാസിലെ മറ്റുകുട്ടികളെയും കണ്ട് അന്വേഷിക്കുക.
പയ്യനെ കുറിച്ചും അന്വേഷിക്കുക”