*****
“ആരാണ് സജിത്ത്
ആശുപതിയിലെ പ്രസവ വാർഡിനുമുന്നിൽ ചുരുണ്ട് കൂടിയിരുന്നു പാതിമയക്കത്തിലായിരുന്ന തന്റെ കയ്യിൽ കുട്ടിയെ തന്നുകൊണ്ട് നഴ്സ് പറയുന്നുണ്ടായിരുന്നു.
“പെണ്കുഞ്ഞാണ്,”
സന്തോഷത്തോടെ കുഞ്ഞിന്റെ കവിളിൽ മുത്തമിട്ടുണ്ട് പതുക്കെ വിളിച്ചു “അനന്യ.”
ഇന്ന് അനന്യ വളർന്നിരിക്കുന്നു കയ്യോ കാലോ വളരുന്നതെന്നുനോക്കി ഓമനിച്ചു, വളർത്തി വലുതാക്കി.
ഇന്ന് അവളാണ് എന്റെ പരാതിക്കാരി. അവൾക്കു അഞ്ചുവയസായപ്പോൾ എന്റെ ദേവികപോയി.
“നിങ്ങോൾക്കൊക്കെ സ്വർഗ്ഗം ബുക്ക് ചെയ്യാൻ വേണ്ടി ഞാൻ നേരത്തെപോകുവാ…”
രോഗം കൂടി ആശുപത്രിയിൽ കിടക്കുമ്പോൾ എന്റെ കൈപിടിച്ച് അവസാനമായിഅവൾ പറഞ്ഞതാ..
“ദേവികാ….”
“നീ സ്വർഗത്തിലിരുന്നു ഇതുവല്ലതും കാണുന്നുണ്ടോ…?”
ഒരുകണക്കിന് നീ നേരത്തെ പോയത് നന്നായി അല്ലങ്കിൽ ഈ കേസിലെ കൂട്ടുപ്രതിയായി നീയും ഇന്ന് പോലീസ് സ്റ്റേഷൻ വരെ വരണമായിരുന്നു.
അനന്യ വരുന്നത് കണ്ടാണ് അയാൾ ചിന്തവിട്ടുണർന്നത്. അവൾ അച്ഛനെ കാണാത്തതുപോലെ നടന്നു. അയാൾ അവളെത്തന്നെ നോക്കി “അനന്യാ…”
അയാൾ അവളെ വിളിച്ചു.
ഹൃദയം പൊട്ടുന്ന വേദനായിൽ ആ വിളിക്കു ശബ്ദം വളരെകുറവായിരുന്നു..
തൊണ്ടയിടറി പരുക്കൻ ശബ്ദത്തിൽ അതു പുറത്തുവന്നു.
********
ചൈൽഡ് ലൈൻ അധികൃതരുടെ മുന്നിൽ എഴുതിത്തയ്യാറാക്കിയ വലിയൊരു കുറിപ്പുമായാണ് അനന്യ വന്നത്. തനിക്കെതിരെയുള്ള പരാതികേട്ട് അയൽഞെട്ടി.
സ്‌കൂളിൽ വിടുന്നില്ല ഭക്ഷണം നൽകുന്നില്ല ദേഹോപദ്രവമേൽപ്പിക്കുന്നു തുടങ്ങി നൂറുകൂട്ടം കുറ്റാരോപണങ്ങൾ.
“ഈ പറഞ്ഞതെല്ലാം ശരിയാണോ..?”
അവരുടെ ചോദ്യംകേട്ട് അയാൾ തളർന്നു…
ഒരു ശത്രുവിനെപോലെ തന്നെനോക്കുന്ന സ്വന്തം മകളെ അയാൾ ദൈന്യതയോടെ നോക്കി..