Ananya by Abdul Gafoor
“ഹലോ…”
“സുജിത് സാറല്ലേ…”
“അതെ ആരാ..?”
“ഞാൻ ചൈൽഡ് ലൈൻ ഓഫീസിൽ നിന്നാണ്
താങ്കൾ ഇന്നു ഇവിടെ ഓഫിസിൽ വരണം…”
“ഓക്കേ വരാം എന്താകാര്യം…?”
“താങ്കൾക്കെതിരെ ഒരു പരാതിലഭിച്ചിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിക്കാനാ…”
അയാൾ ഉത്കണ്ഠയോടെ ഫോണും പിടിച്ചു നിന്നു,
“ചൈൽഡ് ലൈനിൽ എനിക്കെതിരെ പരാതിക്കാരൻ ആരായിരിക്കും..?”
“ഇന്നേവരെ തന്റെ അധ്യാപന ജീവിതത്തിൽ ഒരു വിദ്യാർത്ഥിയെ പോലും പ്രഹരിക്കുകയോ ശകാരിക്കുകയോ ചെയ്തിട്ടില്ല.”
“മാത്രമല്ല കഴിഞ്ഞ അധ്യാപക ദിനത്തിൽ ഒരുപാടു വിദ്യാർത്ഥികൾ തനിക്കു ആശംസകൾ അർപ്പിച്ചുകൊണ്ട് ഫൈസ് ബൂക്കിലും വാട്സാപ്പിലും സന്ദേശങ്ങൾ അയച്ചിട്ടുമുണ്ടായിരുന്നു”
“സമ്മാനങ്ങളും ആശംസകളും നേരിട്ടുവന്നു കൈമാറിയവരുമുണ്ട്..”
“മാതൃകാധ്യാപകനുള്ള അവാർഡും തന്നെ തേടിവന്നിട്ടുണ്ട്”
“പിന്നെ ആരായിരിക്കും..?”
അയാൾ ഭൂതകാലത്തിലേക്ക് ചിന്തയുടെ ജാലകം തുറന്നു..
“സാറെ…..”
“താങ്കളുടെ മോൾ അനന്യ തന്നെയാണ് പരാതിക്കാരി,”
ഫോണിലെ ശബ്ദം കേട്ടു അയാൾ ഉണർന്നു.
“അവളെയും കൂട്ടിവേണം ഓഫീസിൽ എത്താൻ’
ഉദ്യോഗസ്ഥൻ പറഞ്ഞു നിറുത്തി…