An unexpected meet [Jacqueline fornimakis] 68

ഞാൻ ജാക്കളിൻ. ഒരു തൊട്ടാവാടി പെണ്ണായിരുന്നു ഞാൻ.എന്റെ ആഗ്രഹമായിരുന്നു പഠിച്ചു നല്ലൊരു ജോലി ചെയ്തു ജീവിക്കുവാൻ. പക്ഷെ മാതാപിതാക്കളെ അറിയാമല്ലോ.പെണ്കുട്ടികള് അധികം പഠിക്കുവാൻ പാടില്ല അവർ കല്യാണം കഴിഞ്ഞു നാലുചുവരുകൾക്കുള്ളിൽ ജീവിച്ചു തീർക്കേണ്ടവർ ആണെന്നണല്ലോ നമ്മുടെ മാതാപിതാക്കളുടെയും സമുഹത്തിന്റയുമൊക്കെ കാഴ്ച പാട്. അങ്ങനെ എന്റെ ഡിഗ്രി പഠനത്തിന് മങ്ങൽ ഏല്പിച്ചുകൊണ്ടു നല്ലൊരു കാശുക്കരനെ കൊണ്ടു സ്ത്രീധനവും കൊടുത്തു എന്നെ അങ്ങു വീട്ടിൽ നിന്ന് പറഞ്ഞയച്ചു.ഭർത്താവിനും അവന്റെ വീട്ടുകാർക്കും സ്ത്രീധനം കുറഞ്ഞു പോയെന്നുള്ള പരാധിയായിരുന്നു പിന്നിടുള്ള ദിവസങ്ങളിൽ.അതു മുഴുവൻ എന്റെ മേലിൽ ആയിരുന്നു അവൻ തീർത്തത്.എന്റെ വീട്ടുക്കാരോട് ഞാൻ പരാതി പറഞ്ഞേകിലും അവർ പറഞ്ഞ മറുപടി എന്താണെന്നോ കുറച്ചൊക്കെ ഭർത്താവിന്റെയടുത്തു ക്ഷമിച്ചു നിൽക്കണം രണ്ടു കൊണ്ടാലും ഒന്നും പറയരുത് എന്നൊക്കെയായിരുന്നു. അവസാനം ഒരു പരിധിക്കു അപ്പുറം ഉപദ്രവം ആയപ്പോൾ ഞാനെന്ന തൊട്ടാവാടി പെണ്ണ് ഒരു തന്റേടി ആവുകയാണ് ഉണ്ടായത്.അല്ലാതെ ഇപ്പോഴത്തെ ചില ആളുകളെ പോലെ ആത്മഹത്യക്കൊന്നും ശ്രമിച്ചില്ല.അവന്റെ മുഖത്തിനു രണ്ടെണ്ണം കൊടുത്തു ആ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി.അങ്ങനെ ഞാൻ കുടുംബതിനു ചേരാത്ത പെണ്ണും കെട്ടിയവനെ ഇട്ടേറിഞ്ഞവളുമായി. വീട് വിട്ടിറങ്ങിയപ്പോൾ എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു.ഒരു പ്രേരണ മൂലം ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ കയറി. ട്രെയിനിൽ വെച്ചായിരുന്നു ഒരു ചേച്ചിയെ പരിചയപെട്ടു.പേര് ശിൽപ എന്നായിരുന്നു.അവരും എന്നെ പോലെ ഇറങ്ങി പൊന്നവരായിരുന്നു.അങ്ങനെ ഞങ്ങൾ ചെന്നൈയിൽ എത്തി.അവിടെ അവർ അറിയുന്ന ഒരു സുഹൃത്തിന്റെ ഒരു ചെറുകിട വ്യവസായ സ്ഥാപനത്തിൽ ജോലിക്കു കയറി.അവിടെ നിന്നു കിട്ടുന്ന സമ്പാദ്യം കൊണ്ടു ഞങ്ങൾ ayurvedic productsന്റെ ഒരു സംരംഭം തുടങ്ങി.അങ്ങനെ ഇന്ന് ഞാൻ ഈ പ്രമുഖ ബ്രാൻഡിന്റെ സംരംഭകയാണ്.

ഇതു കേട്ടു കഴിഞ്ഞപ്പോൾ അവൻ

അവൻ: അയ്യോ ഇതു നിങ്ങളായിരുന്നോ മാഡം? ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് നിങ്ങളുടെ സ്ഥാപനത്തെ പറ്റി.അധികവും ശിൽപ മാഡമണല്ലോ interview ഒക്കെ പങ്കെടുക്കുന്നത്.നിങ്ങളേ അധികവും കണ്ടിട്ടില്ലല്ലോ?

ഞാൻ: because ഞാൻ എല്ലാവരിൽ നിന്നും അകന്നു ഒരു ഏകാന്ത ജീവിതം ഇഷ്ടപ്പെടുന്നയാളണ്. ഇങ്ങനെ യാത്രകളൊക്കെ ചെയ്തു നടക്കുവാൻ ഇഷ്ട്ടം.പിന്നെ നീ എന്നെ മാഡം എന്നൊന്നും വിളിക്കേണ്ട.എന്റെ പേര് വിളിച്ചോ.ജെനി എന്നു വിളിച്ചാൽ മതി. അല്ല തന്നെ പറ്റി പറഞ്ഞിലില്ലോ?

അവൻ: ഞാൻ ജാനിഷ്.ഒരു പ്രമുഖ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ്. ജീവിതത്തിൽ ഞാൻ ചെയ്ത ഒരേയൊരു തെറ്റു ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു.അവൾ ആണെങ്കിൽ നല്ലൊരു കാശുക്കരൻ വന്നപ്പോൾ എന്നെ അങ്ങു തേച്ചൊട്ടിച്ചു. അതിന്റെ വിഷമത്തിൽ ഞാൻ ഇവിടെ വന്നതാ ഒരിക്കൽ ആത്മഹത്യ ചെയ്യുവാൻ.ഞാൻ അത്രക്കും അവളെ സ്നേഹിച്ചിരുന്നു.പിന്നെ ഓർത്തുപോയി ഞാൻ ഇല്ലാതായാൽ എന്റെ വീട്ടുകാർക്കു ഉണ്ടാവുന്ന നഷ്ടത്തെ പറ്റി.വെറുതെ ഒരു പെണ്ണിന് വേണ്ടി ജീവൻ കളയണ്ടല്ലോ.അതിങ്ങു സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചു എന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി.അന്ന് വന്നതാ ഞാനിവിടെ.പിന്നെ മനസിന്‌ അസ്വസ്ഥയും ജോലി ഭാരവുമൊക്കെ വരുമ്പോൾ മൈൻഡ് ഒന്നു ഫ്രഷ്‌ ആകുവാൻ ഇവിടെ വരുവാൻ തുടങ്ങി.അങ്ങനെ ഒരു ദിവസം തുടങ്ങിയതാണ് ഈ ചായയും കുടിച്ചു കൊണ്ടു കാഴ്ചകൾ കണ്ടിരിക്കുന്നത്.

ഞാൻ:wow interesting. താനും ഒരു ബൈക്കു rider ആണല്ലേ.എനിക്കും ഇഷ്ട്ടമാണ് ബൈക്കുകളോട്.

അവൻ:yes. പിന്നെ എനിക്ക് ഒരു വട്ട പേരുണ്ട്. night rider എന്നു വിളിക്കും. പിന്നെ എന്റെ വേറെയൊരു ഹോബ്ബി എന്താണെന്നു വെച്ചാൽ അല്പ്പം കഥകൾ ഒക്കെ എഴുതും.

ഞാൻ:ആഹാ കൊള്ളാല്ലോ.അപ്പോൾ നിങ്ങളാണോ കഥകൾ. കോമിൽ എഴുതുന്നത്?

അവൻ:yes. അത്രക്ക് വലിയ എഴുത്തൊന്നുമല്ല.just time pass. എന്റെ ആദ്യത്തെ കഥകളൊക്കെ വൻ ഫ്ലോപ്പ് ആയിരുന്നു.രണ്ടാമത്തെ കഥ ലോജിക് ഇല്ലായെന്നും.

ഞാൻ:അതു കുഴപ്പമില്ല.ട്രൈ യൂർ best.

5 Comments

  1. Nalla stories undaakate enne ashamsikunnu

  2. All the bst?
    thudakam.kollam❤️

  3. All the best ❤️

Comments are closed.