അമ്മയുണ്ടായിരുന്നപ്പോൾ [Sreee] 33

(തൊടിയിലെ ചീരക്ക് നനച്ചോ കുട്ട്യേ ..)
അയ്യോ തൊടിയിൽ ചീരയോ? അതവിടെ ഉണ്ടായിരുന്നോ?
( ന്റെ ലക്ഷ്മി കുട്ട്യേ എന്താ നീ ആലോചിച്ചു നിൽക്കുന്നേ, പറഞ്ഞത് കേട്ടില്ലാന്നുണ്ടോ?)
-ഇല്ലമ്മേ ..ഇപ്പൊ ചെയ്യാം !
(ന്റെ കുട്ട്യേ ഇനി എപ്പോഴാ നീ വിളക്ക് വെക്കാ ഇന്ന് ചൊവ്വാഴ്ചയാണെന്നറിയായില്ലന്നുണ്ടോ കുട്ടിക്ക് .)
–നേരം ഇരുട്ടുന്നല്ലോ. ഏട്ടാ ഈ കുഞ്ഞുട്ടനെ ഒന്ന് നോക്കുവോ  ഞാൻ വിളക്ക് വെക്കട്ടെ .
=.നിക്ക്പിടിപ്പതു ജോലിണ്ട്  ലക്ഷ്മിയെ അവൻ അവിടെങ്ങാനും ഇരുന്നോളും .
-ഓ ആയിക്കോട്ടെ .ഇതിനോടൊക്കെ പറയാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ കുഞ്ഞാ ..നീ ഇവിടിരിക്ക് ട്ടോ  നല്ല കുട്ടിയായിട്ട്.
(ലക്ഷ്മികുട്ടിയെ ഉച്ചക്ക് കാലാക്കിയേ ഹരികുട്ടൻ രാത്രി കഴിക്കില്ലന് അറിയില്ലേ കുട്ടിക്കിയിടെ  ആയിട്ട്  മറവി ലേശം കൂടുന്നുണ്ടല്ലോ) .
ഓർത്തു വെക്കാൻ  ഇതൊന്നും എന്റെ ശീലങ്ങൾ ആയിരുന്നില്ലല്ലോ അമ്മെ !
-ഏട്ടാ …ഹരിയേട്ടാ
–എന്താടി
-ഓഹ്  ഒന്നുല്ലാ
–ആഹ് വിളിച്ചിട്ട്  ആളെ  കളിയാക്കാ . എന്താച്ചാ  ഒന്ന് പറയുന്നുണ്ടോ നീയ്യ്
-അതേ
–മ്മ്മ് ?
-അതേ  .
–എന്താ
-നമ്മുടെ ‘അമ്മ ഒരു അത്ഭുതം തന്നെയാട്ടോ !
–ആഹാ ! എന്താ ഇപ്പൊ അങ്ങിനെ തോന്നാൻ
-തോന്നി..
–എല്ലാ അമ്മമാരും അത്ഭുതം തന്നെയാടോ .ഉമ്മറത്ത് കത്തിച്ചു വെച്ച നിലവിളക്ക് പോലെ നിറഞ്ഞു കത്തി വീടിന്റെ വെളിച്ചമാകുന്നവരാണ് അവർ .
-അതെ .എന്റെ അറിവില്ലായ്മ ‘അമ്മ ക്ഷെമിക്കുമായിരിക്കുമല്ലേ !
–ന്റെ ലക്ഷ്മിയെ അമ്മമാർക്ക് മക്കളേ  സ്നേഹിക്കാനേ  അറിയൂ ..നീയും പഠിക്കും എനിക്കുറപ്പുണ്ട് നീയും നല്ലൊരമ്മ ആയിരിക്കും നമ്മുടെ കുഞ്ഞുട്ടന് .
(സ്വീകരണ മുറിയിലെ ചില്ലിട്ട ഫോട്ടോക്ക് മുന്നിലെ ദീപം ഒന്നുടെ തെളിഞ്ഞു കത്തി.)
©sreeeez

Updated: July 21, 2020 — 10:03 pm

4 Comments

  1. പെരുത്തിഷ്ടായി

  2. ?????

  3. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️??

Comments are closed.