അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

അവളെ കണ്ടപ്പോൾ തന്നെ എനിക്ക് അവളെ ഇഷ്ടമായി എന്നത് ഞാൻ മനസ്സിലാക്കുന്നത് അവളൊടു മാത്രം സംസാരിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന പ്രയാസത്തിലൂടെയാണ്….

 

അത് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെ അവളും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി..

 

ക്ലാസുകൾ നടന്നുകൊണ്ടിരിന്നു… ദിവസങ്ങളും … ആഴ്ചകളും,…. മാസങ്ങളും… പിന്നീട് അത് വർഷങ്ങളായി മാറി …

“”ഇരുവരും പരസ്പരം കണ്ണുകളാൽ പ്രണയിച്ചിരുന്നു… “””

 

രണ്ടാം വർഷത്തെ പ്രോജക്ട് ഗ്രൂപ്പുകൾ ആയിട്ട് ആയിരുന്നു. എനിക്കും ,ജീനയ്ക്കും ഒരു പ്രോജക്ട് ആയിരുന്നു കിട്ടിയത്..

 

അതുകൊണ്ട് തന്നെ ആ പ്രോജക്ടിന്റെ സമയത്ത്. അതിന്റെ ആവശ്യത്തിനായി ഇരുവരും ഒരുപാട് നേരം ഒരുമിച്ച് ചിലവൊഴിക്കേണ്ടി വന്നു… കുറച്ചു അധികം സ്പെസിമൻസ് കളക്ട് ചെയ്യാനായി ഒരുപാട് സ്ഥലങ്ങളിൽ പോകേണ്ടിയും വന്നു..

 

അതിന്റെ ഫലമായി ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന മഞ്ഞുരുകി. ഇരുവരും കടുത്ത പ്രണയം പരസ്പരം അറിയിച്ചു…

 

എങ്കിലും കോളേജിൽ ഇത് മറ്റാരും അറിയാതിരിക്കാൻ ഞാനും, ജീനയും വളരെയധികം ശ്രദ്ധിച്ചിരുന്നു…

 

ഇരുവരുടെയും അടുത്ത കൂട്ടുകാർ പോലും അറിയാതെ ഞങ്ങൾ പരസ്പരം പ്രണയിച്ചു…

 

അങ്ങനെ മൂന്നാം വർഷത്തെ ഓണം ഞാറാഴ്ച ആയതിനാൽ കോളേജ് ഓണാഘോഷ പരിപാടികൾ അതിന് തൊട്ടുമുമ്പുള്ള ബുധനാഴ്ച നടത്താൻ കോളജ് അധികൃതർ തീരുമാനിച്ചു..

 

അങ്ങനെ കോളേജ് ഡേ എത്തി! അന്ന് ആദ്യമായി ജീന സെറ്റ് സാരി ഉടുത്തു കോളേജിൽ എത്തി. ആ വേഷത്തിൽ അവൾക്ക് വല്ലാത്തൊരു ഭംഗി തോന്നി. അവളെത്തന്നെ നോക്കി ചുറ്റിപ്പറ്റി ഞാനും ഉണ്ടായിരുന്നു…

 

ഉച്ചയോടെ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഞങ്ങൾ കൊല്ലം ബീച്ച്, ആശ്രാമം അഡ്വഞ്ചർ പാർക്ക് എന്നിവടങ്ങളിൽ കറങ്ങി നടന്നു..

 

ആദ്യമായാണ് ഇരുവരും ഇങ്ങനെ പുറത്ത് കറങ്ങാൻ പോകുന്നത് അതും കാമുകികാമുകന്മാരായി . വൈകിട്ട് നാല് മണിക്ക് തന്നെ പതിവുപോലെ അവൾ അവളുടെ വീട്ടിലേക്ക് പോയി..

 

അവൾ വീട്ടിൽ എത്തിയോ എന്നറിയാൻ ഞാൻ അവളുടെ ഫോണിലേക്ക് വിളിച്ചു….

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.