അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

 

അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴവും, വിശ്വാസവും തിരിച്ചറിഞ്ഞ, “ഞാനും ഇതിനകം തന്നെ അവളുടെ തീരുമാനത്തെ മനസ്സാൽ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു…”

 

കുറച്ചു നേരം മൗനമായി എന്തൊ ആലോചിച്ച ശേഷം…’ ഹർഷേട്ടൻ ഞങ്ങളെ ചേട്ടന്റെ വീട്ടിലേക്കു കൊണ്ടുപോയി. അദ്ദേഹം ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു… കുടുംബം നാട്ടിലാണ്..’

 

അടുത്ത നാൾ, അദ്ദേഹം തന്റെ അടുത്ത സുഹൃത്ത് ഋഷികേശ് സാറിനെ എന്നെ പരിചയപ്പെടുത്തി ഞങ്ങളുടെ അവസ്ഥകൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. എനിക്ക് ഒരു ജോലി കൊടുക്കാൻ അപേക്ഷിച്ചു..

 

കംപ്യൂട്ടർ ഗ്രാഫിക്സ് & ഡിസൈനിംങ്ങ് പഠിച്ചിട്ടുള്ള എന്നെ അദ്ദേഹം ഒരു മുൻ പരിചയം ഇല്ലാതിരുന്നിട്ട് കൂടി ആ നല്ല മനുഷ്യൻ തന്റെ പരസ്യ കമ്പനിയിൽ ജൂനിയർ ഡിസൈനർ ആയി ജോലി തന്നു…

 

വളരെയധികം സന്തോഷത്തോടെ ഞങ്ങൾ തിരിച്ചു ഹർഷേട്ടൻറെ ഫ്ലാറ്റിലേക്ക് പോയത്… അവിടെ ചെന്ന് ജീനയോട് വിവരം പറഞ്ഞു. അവൾക്കും വളരെ സന്തോഷമായി…

 

പിറ്റേന്ന് അടുത്തുള്ള അമ്പലത്തിൽ പോയി ഞാനും ജീനയും പൂ മാലകൾ പരസ്പരം അണിയിച്ചു ഒഫിഷ്യലായി വിവാഹിതരായി…

 

കല്യാണത്തിന് ഹർഷേട്ടനും , ഋഷികേശ് സാറും , അദ്ദേഹത്തിന്റെ സഹോദരി അമ്മു ചേച്ചിയും പിന്നെ ഹർഷേട്ടൻറെ അയൽവാസി ഒരു പാപ്പിച്ചായനും മാത്രമേ ഉണ്ടായിരുന്നുള്ളൂ…

 

പീന്നീട് പാപ്പിച്ചായൻറെ പരിചയക്കാരൻറെ ഒരു ചെറിയ ഫ്ലാറ്റ് ഞങ്ങൾക്കായി തരപ്പെടുത്തി തന്നു… ഇതിനിടയിൽ അമ്മു ചേച്ചിയും ജീനയും അടുത്തു. അമ്മു ചേച്ചിയുടെ തന്നെ ബ്യൂട്ടി പാർലറിൽ ജീന’യ്ക്ക് ജോലി ഓഫർ ചെയ്തു…

 

പിറ്റേന്ന് രാവിലെ മുതൽ ഞങ്ങൾ പുതിയ ഒരു ജീവിതം ആരംഭിച്ചു… ഞാൻ ഋഷികേശ് സാറിന്റെ ഓഫീസിലും, ജീന അമ്മു ചേച്ചിയുടെ ബ്യൂട്ടി പാർലറിലും പോയി തുടങ്ങി…

 

ഓഫീസിൽ എൻറെ സീനിയേഴ്സ് മൂന്ന് മലയാളികൾ ആയിരുന്നു.. ഒരു അഖിൽ , സാറും, ആദി സാറും പിന്നെ ഒരു അജയ് സാറും… അവരുടെ സഹകരണം വളരെ നല്ലതായിരുന്നു അതുകൊണ്ട് തന്നെ ജോലി വളരെ വേഗത്തിൽ തന്നെ പഠിക്കാൻ സാധിച്ചു…

 

ജീനയെ അമ്മു ചേച്ചി സ്വന്തം സഹോദരിയെ പോലെ തന്നെയാണ് കരുതിപ്പോരുന്നത്.. അതുകൊണ്ട് തന്നെ ജീവിതം വളരെ സന്തോഷത്തോടെ കടന്നുപോയി.

 

എങ്കിലും എപ്പോഴും ഒരു ചെറിയ ഭയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ജീന യുടെ വീട്ടിൽ നിന്നും ആരെങ്കിലും ഞങ്ങളെ തിരക്കി വരുമൊന്ന് …

 

പക്ഷെ ? ആരും ഞങ്ങളെ തിരക്കി വന്നില്ല …

വർഷങ്ങൾ വേഗം കടന്നുപോയി ഞങ്ങൾക്ക് രണ്ടു കുട്ടികളുമായി …

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.