അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

 

“അപ്പോഴാണ് കൈയ്യിലെ പൈസ തീർന്നു കൊണ്ടിരിക്കുന്ന വിഷയം ഞാനും ചിന്തിച്ചത്. .. അത് കഴിഞ്ഞാൽ എന്ത് ചെയ്യും…? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. ജീനയെ നോക്കിയപ്പോൾ ഒന്നും ചിന്തിക്കാതെ എന്നെയും വിശ്വസിച്ച് ഉറങ്ങുകയാണ്. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി…

 

ഹർഷേട്ടൻറെ ചോദ്യങ്ങൾ, സത്യത്തിൽ ഞാൻ എന്നോട് തന്നെ ചോദിക്കേണ്ടിയിരുന്നതാണ്…

 

“അതെങ്ങനെയാണ് പ്രണയത്തിന് കണ്ണില്ലെന്ന് അല്ലെ …”

 

എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ അവിടെ നിന്ന് ഉറക്കെ കരഞ്ഞു.. എന്റെ കരച്ചിൽ കേട്ട് ജീനയും ഉണർന്നു.

 

ആ പോട്ടെ സാരമില്ല നാളെ രാവിലെയുള്ള സ്പെഷ്യൽ ട്രെയിന് നിങ്ങളെ ഞാൻ കയറ്റി വിടാം …

 

വീട്ടുകാരോട് മനസ്സ് തുറക്കുന്നു സംസാരിച്ചാൽ മതി അവർ ക്ഷമിച്ചോളും എന്ന് പറഞ്ഞു…

 

“ഇതുവരെ ഉണ്ടായ സംഭവങ്ങൾ ഞങ്ങൾ ഹർഷേട്ടനൊട് തുറന്നു പറഞ്ഞു…

 

അത് സാരമില്ല അവരോട് കാര്യങ്ങൾ തുറന്നു പറയണം, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി രണ്ടുപേരും നല്ലൊരു ജോലി കണ്ടുപിടിക്കാൻ നോക്ക്. അപ്പോഴും, “നിങ്ങളുടെ സ്നേഹം ഇതുപോലെ തന്നെ തുടരുകയാണെങ്കിൽ വീട്ടുകാരുടെ മനസ്സ് മാറി കെട്ടിച്ചു തരും…” പേടിക്കണ്ട രണ്ടു പേരും എന്റെ കൂടെ വരു. ഇന്ന് എന്റെ വീട്ടിൽ നിൽക്കാം. ഇവിടം അത്ര സുരക്ഷിതമല്ല… നാളെ രാവിലെയുള്ള സ്പെഷ്യൽ ട്രെയിനിൽ പോകാനുള്ള ഏർപ്പാട് ഞാൻ ചെയ്തു തരാം…

 

ഇതുകേട്ട ജീന, “” ചേട്ടൻ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ ? മറ്റൊരു നിവർത്തിയുമില്ലാതെയാണ് ഞാൻ ഇവനൊടും പോലും ചോദിക്കാതെ ഇങ്ങനെ ഒരു ഒളിച്ചോട്ടം പ്ലാൻ ചെയ്തത്. എന്റെ കുടുംബത്തിൽ തന്നെ ഒരു അകന്ന ബന്ധുവുമായി എന്റെ വിവാഹം നടത്താൻ പപ്പ ഉറപ്പിച്ചു കഴിഞ്ഞു. ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു നോക്കി. അവർക്കെല്ലാം ‘മനുഷ്യനേക്കാൾ വലുത് മതങ്ങളാണ്’ . ഞങ്ങൾക്ക് മതത്തേക്കൾ വലുതാണ് ഞങ്ങളുടെ സ്നേഹം. എനിക്ക് ഇവനാണ് വലുത്”

 

ഇനി ഞാൻ തിരിച്ചു ചെന്നാൽ തന്നെ പപ്പ എന്നെ വെട്ടിക്കൊന്നു കുഴിച്ച് മൂടും.. അതുകൊണ്ട് ഇവിടെ കിടന്നു മരിച്ചാലും തിരിച്ചു പോവില്ല,

 

” ചേട്ടൻ പറഞ്ഞത് സത്യമാണ്. ഞങ്ങൾക്ക് ഇവിടെ ആരും പരിജയക്കാരില്ല, ഭാഷ വശമില്ല, ജോലി അറിയില്ല, പഠിപ്പ് പകുതിയിൽ നിർത്തിയിട്ടാണ് പോന്നത്. എങ്കിലും എനിക്ക് ഞങ്ങളുടെ സ്നേഹത്തിൽ വിശ്വാസമാണ്, ഇവനെ വിശ്വാസമാണ്, ഇവന്റെ സ്നേഹത്തിൽ വിശ്വാസമാണ്. ഇവൻ ഇവന്റെ ജീവൻ നൽകിയും എന്നെ സംരക്ഷിക്കുമെന്നും വിശ്വാസമാണ്, ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുമെന്നും വിശ്വാസമാണ്…” ചേട്ടാ! ഇത്രയും ഹർഷേട്ടനോടു പറഞ്ഞു കൊണ്ട് എന്റെ വലതു കൈ അവളുടെ വലതുകൈ വിരലുകളിൽ കൊരുത്തു പിടിച്ചു…

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.