അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

   അമ്മയ്ക്ക് ഒരു ഓണസമ്മാനം

Ammaykku Oru Onasammanam | Author : JA

 

 

ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്.

പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. ഭാര്യ പാറു ചേച്ചി പിന്നെ ഒരു ആൺകുട്ടിയും ഡിജെ. അവർ രണ്ടുപേരും നാട്ടിലാണ്…

ഞങ്ങൾക്ക് ഈ മഹാനഗരം സമ്മാനിച്ച ഒരു മുതിർന്ന ജേഷ്ഠൻ ആയിരുന്നു അദ്ദേഹം.

അതിനെപ്പറ്റി പിന്നീട് കുറച്ചു വിശദമായി തന്നെ പറയാം.

ഇപ്പോൾ ഈ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കട്ടെ….!?

ടിക്കറ്റ് ബുക്ക് ചെയ്തതു വളരെ നന്നായി അല്ലെങ്കിൽ ഈ തിരക്കിൽ ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. കുട്ടികൾ കൂടെയുള്ളപ്പോൾ ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കുക വളരെയധികം ബുദ്ധിമുട്ട് ആയിരിക്കും…. എന്തായാലും അത് വേണ്ടി വന്നില്ലല്ലോ..?

അതിന്റെതായ ഒരു സമാധാനമുണ്ട് എനിക്ക്…

എങ്കിലും എത്രയും വേഗം ട്രെയിനിൽ സീറ്റിൽ കയറി പറ്റണമെന്ന ആഗ്രഹം മാത്രമേയുള്ളൂ ഇപ്പോൾ ഞങ്ങൾക്ക് ഉള്ളത്…

 

വലുത് കൈയ്യിൽ ട്രാവൽ ബാഗ് ഉരുട്ടി കൊണ്ട്, ഇടത് കൈയ്യിൽ ഞങ്ങളുടെ മൂത്തകുട്ടി ആറു വയസ്സുകാരി നീനയും മായി ഞാനും, തൊട്ടു പിറകിലായി അതെപ്പോലെ മറ്റൊരു ട്രാവൽ ബാഗ് ഉരുട്ടി കൊണ്ട് ഇടത് കൈയ്യിൽ ഞങ്ങളുടെ ഇളയമകൾ നാല് വയസ്സുകാരി ജിയയും മായി അവളും എന്റെ സഹധർമ്മിണി..

 

 

ഫ്ലാറ്റ് ഫോം നമ്പർ നാലിൽ കൊച്ചുവേളി കിടപ്പുണ്ട്. ഞാൻ സമയം നോക്കി മൂന്നര ആകുന്നതെയുള്ളു. വൈകിട്ട് അഞ്ചിന് മാത്രമേ ട്രെയിൻ ഇവിടെ നിന്നും പുറപ്പെടുകയുള്ളു. ഇനിയും ധാരാളം സമയമുണ്ട്. കുട്ടികളുമായി ഇത്രയും ദീർഘ ദൂരം ആദ്യമായാണ്. അതുകൊണ്ട് തന്നെയാണ് കുറച്ചു നേരത്തെ ഇറങ്ങിയത്.

 

പണ്ട് കുട്ടിക്കാലത്ത് അച്ഛന്റെയൊപ്പം വരുന്ന കാലത്ത്,,, അച്ഛൻ പറഞ്ഞത് ഓർമ്മയിൽ വന്നു ‘ദൂരെ യാത്ര പോകുമ്പോൾ കുറച്ചു നേരുത്തെ ഇറങ്ങണമെന്ന്. സമയത്ത് ഇറങ്ങിയാൽ അഥവാ വഴിയിൽ എന്തെങ്കിലും ചെറിയ തടസ്സങ്ങൾ നേരിട്ടാലും. സമയത്ത് എത്താമല്ലൊ..? ‘ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ എന്നിൽ കുറ്റബോധം നിറച്ചു. കണ്ണുകൾ നിറഞ്ഞു തുളുമ്പി, അവൾ കാണാതെ ഇരിക്കാൻ ഞാൻ മനപ്പൂർവം തിരിഞ്ഞു നോക്കിയില്ല.

 

നീന എന്റെ കൈയ്യിൽ തൂങ്ങി അവിടെയുള്ള ട്രെയിനുകൾ നോക്കി ആസ്വദിച്ചു വരുകയാണ്…

അങ്ങനെ ഒരു വിധം ഞങ്ങൾ കംപാർട്ട്മെൻറ് കണ്ടെത്തി, ഞങ്ങളുടെ സീറ്റുകളിൽ സ്ഥാനമുറപ്പിച്ചു… കുറച്ചു പേർ ഇതിനകം തന്നെ അവരവരുടെ സീറ്റുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.