തൊട്ടു പിന്നിൽ ഒരു കപ്പിൽ ചായയുമായി സുനിത.
അവരങ്ങനെയാ വിളിക്കാ എന്നെ .
ആദ്യായിട്ടങ്ങനെ എന്നെ വിളിച്ചത് അച്ഛനായിരുന്നു. പിന്നീട് അമ്മയും ഒടുവിൽ സുനിതയും.
“സെറ്റിയിലുള്ള ലെറ്റേർസ് ഒന്നെടുത്തു തന്നേ സുനിതേച്ചീ.”
ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ ഞാൻ സുനിതയോട് പറഞ്ഞു.
സുനിത അകത്തേക്ക് പോയി.
“ഇതെല്ലാം വേണോ അപ്പൂ….. ?”
അവരുടെ ചോദ്യം
” കത്തുകൾ മാത്രം മതി ചേച്ചി “
സുനിത എനിക്ക് നാല് കത്തുകൾ എടുത്തു തന്നു.
ആദ്യത്തേത് LIC യുടെയുടേത് ആയിരുന്നു. രണ്ടാമത്തേത് ബാങ്കിൽ നിന്നുള്ളത് അത് രണ്ടും പൊട്ടിക്കാതെ തന്നെ മാറ്റി വെച്ചു.
മൂന്നാമത്തെത് പ്രശസ്ത കവയിത്രി സുലോചന നെടുപ്പറമ്പന്റെയാണ്. പതിവു കുശലങ്ങൾക്ക് ശേഷം പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിനുള്ള ക്ഷണവും. കഥകള്‍.കോം കാലത്തിനൊത്ത് മാറാത്തവർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇപ്പോഴും ആശയ വിനിമയത്തിന് കത്തെഴുതുന്ന അപൂർവ്വങ്ങളിൽ ഒരാൾ.
69 ന്റെ നിറവിൽ നിന്നും 70ലേക്ക് കടക്കുന്ന പ്രകൃതി സ്നേഹിയായ അക്ഷരസ്നേഹി.
ചുണ്ടിലൂറിയ ചിരിയോടെ കത്ത് ഞാൻ മടക്കി.
നാലാമത്തെ കത്ത് എന്നെ തെല്ലമ്പരപ്പിച്ചു.അതിൽ ഫ്രം അഡ്രസ് ഇല്ലായിരുന്നു. വടിവൊത്ത ആ അക്ഷരങ്ങളിൽ എന്റെ പേര് കൂടുതൽ മനോഹരമായി തോന്നി.
വേദപരമേശ്വർ
കൈലാസം
ഓലി മുഗൾ
കാക്കനാട്
കൊച്ചി
1 st