അലോഷിയുടെ ശബ്ദം കേട്ട് ഞാൻ നോക്കി. വീട്ടിനു മുന്നിൽ ആരോഗ്യവാനായ ഒരാൾ നിൽപുണ്ട്.
” വേദ ഇറങ്ങിക്കോളൂ. എല്ലാം കഴിയുമ്പോ വിളിക്കു ഞങ്ങളീ പരിസരത്തുണ്ടാവും. ആ നിൽക്കുന്നത് നമ്മുടെ ആളാണ്.”
ഞാനിറങ്ങി ചെന്നു. എന്നെ ആദ്യമായി കാണുന്ന ആജാനഭാഹു ചിരപരിചിതരെപോലെ പുഞ്ചിരിച്ചു.വീടിനകം മൊത്തം അലങ്കോലമാക്കിയിട്ടിരിക്കുന്നു. ഷോകേസിലെ വിലപിടിച്ച പലതും പൊട്ടി തറയിലാകമാനം ചിതറിക്കിടക്കുന്നു.
എന്റെ മുറിയിലെ കണ്ണാടി മേൽ ഒട്ടിച്ച ഒരു പേപ്പറിൽ
57. rof_______tne
എന്നു എഴുതി ഒട്ടിച്ചിരിക്കുന്നു. എനിക്ക് വന്ന അതേ മെയിൽ:
വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മരണം തേടിപ്പോവണം. അവരന്വേഷിക്കുന്നതെന്തോ ഈ വീട്ടിനകത്ത് ഉണ്ട്. മുന്നേ കാണാതെ പോയ രണ്ട് കേസ്ഫയലുകളും വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ മരിച്ചാലതവർക്കു കിട്ടാൻ സാദ്ധ്യത കുറവായതിനാൽ മാത്രമാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്.എന്നാൽ കൊല്ലാതെ കൊല്ലുന്നുണ്ട്.
വീടുപൂട്ടി ഞാനിറങ്ങുമ്പോഴേക്കും സമയം 10 കഴിഞ്ഞിരുന്നു. ഞാൻ അലോഷ്യസിനെ വിളിച്ച് വരാൻ പറഞ്ഞു.മനാത്ത് സ്റ്റോറിനു മുമ്പിലെത്തിയപ്പോഴേക്കും അലോഷി വന്നു.
“വേദയ്ക്ക് ഭയമില്ലെങ്കിൽ കൈലാസത്തിൽ താമസിക്കാം കേട്ടോ. പ്രൊട്ടക്ഷന് നമ്മുടെ ആൾക്കാരെ നിർത്താം.”
“ഹേയ് അതൊന്നും വേണ്ട. ഞാൻ സ്റ്റുഡിയോ വക ഫ്ലാറ്റിൽ നിൽക്കാം.”
“ഒക്കെ വേദയുടെ ഇഷ്ടം പോലെ. നമ്മളിപ്പോൾ പോവുന്നത് കുര്യച്ചനന്ന് ഒളിച്ചു താമസിച്ചു എന്ന് പറയുന്ന വീട്ടിലേക്കാണ്. ചെറിയൊരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്.ചിലപ്പോൾ നമുക്കതൊരു കച്ചിത്തുരുമ്പാകും. അവിടെ താമസക്കാരുണ്ടെന്നതാണറിയാൻ കഴിഞ്ഞത്. “
” അലക്സാണ്ടറും മറിയവും തിരികെ വന്നിട്ടുണ്ടാവും.”
“ഇല്ല. അവരിനി മടങ്ങി വരില്ല.”
ഞാൻ സംശയത്തിൽ അലോഷിയെ നോക്കി.
“എൽദോയ്ക്കൊപ്പം ഇന്നു സന്ധ്യയ്ക്ക് നമ്മുടെ ഒരാളും കമ്പനിക്കുണ്ടായിരുന്നു. സംസാരം അവൻ മന:പൂർവ്വം പെരുമ്പാവൂർ വീട്ടുകാരെ കുറിച്ചായി. അവരെക്കുറിച്ച് പറയാൻ തുടങ്ങിയതോടെ എൽദോ കരയാൻ തുടങ്ങി.
“അവര് കാരണമാ ഇക്കാണുന്നതെല്ലാം ഉണ്ടായത്.ജീവിച്ചിരുന്നെങ്കിൽ ആ കാലൊന്നു മുത്താമായിരുന്നു.”
എന്ന്. അതിനർത്ഥം അവർ ഇന്നില്ല. കൊലപാതകമാണോ എന്നതും കണ്ടെത്തേണം”
” അതിനകത്ത് നമുക്കായി എന്ത് കിട്ടുമെന്നാ സർ പറയുന്നത്.
” പോലീസിന്റെ ഭാഗത്തു നിന്നും നമുക്കനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല അന്വേഷണ വിവരങ്ങൾ നമുക്ക് കിട്ടാനുള്ള സാധ്യതകളും കുറഞ്ഞു വരികയാണ്.”
ഞാനൊന്നും സംസാരിച്ചില്ല. കഴിഞ്ഞ തവണ ഞങ്ങൾ വന്നപ്പോൾ ബൈക്ക് ഒതുക്കിയിടത്ത് കാർ നിർത്തി പതിയെ പിന്നിലെ വഴിയിലൂടെ നടന്ന് മരക്കൊമ്പിലൂടെ പിന്നിലെ മുറ്റത്തിറങ്ങി.മാർജ്ജാര പാദങ്ങളോടെ മുറ്റത്തു കൂടി നടന്നു.വീടിനകത്ത് നിന്നും ടിവിയിൽ വാർത്ത വെച്ചതിന്റെ ശബ്ദവും സംസാരങ്ങളും….
കാർപോർച്ചിൽ രണ്ട് കാറുകൾ, പുറത്ത് അഴിച്ചു വെച്ച ചെരുപ്പുകളുടെ എണ്ണം നോക്കി അകത്ത് മൂന്നു പേരുണ്ടെന്നു വ്യക്തം. അതിലൊരാൾ ഒരു സ്ത്രീയാണ്.
കഴിഞ്ഞ ദിവസം (സ്ത്രീയുടെ കൈകൾ കണ്ട വീപ്പയാണോ എന്നറിയില്ല. മതിലുചാരി മുക്കാൽ ഭാഗം ടാർ ഉള്ളൊരു വീപ്പയുണ്ട്.
സിഗരറ്റിന്റെ രൂക്ഷഗന്ധം.മുറികളിലെവിടെയോ ഒരു ഞെരക്കം. ഞാൻ പതിയെ പിൻവാതിൽ തള്ളി നോക്കി. അത് പതിയെ തുറന്നു. ആ വീടിന്റെ സ്റ്റോർ മുറിയിൽ ഒരാളെ വായിൽ തുണി തിരുകി കൈകൾ പിന്നോട്ടാക്കി കെട്ടിയിരിക്കുന്നു. എന്നെ കണ്ടതും ആ കണ്ണുകളിൽ തിളക്കം കൂടി .എന്റെ കൺകളിൽ ഭയവും. ആ മുഖം കണ്ടതും ഉറക്കെ കരയാൻ വായ തുറന്നു പോയെങ്കിലും ശബ്ദം പുറത്തു വന്നില്ല
5th part ille??