” അതായത് ബോഡി അവർ മാറ്റണമെങ്കിൽ അവർ ഭയക്കുന്ന എന്തോ ഒന്ന് അവിടുണ്ട്.അതായത് ബോഡിയിൽ ഉണ്ട്.പിന്നെ ആറാമത്തെ ഫയലിലെ രണ്ട് കുട്ടികളുടെ തിരോധാനത്തിനു ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്യുന്നു. പിന്നെ ഈ കേസിലെല്ലാം പെട്ടവരുടെ ഫാമിലിയെ പറ്റി ഞാൻ പത്രങ്ങളിലെ ന്യൂസ് നോക്കി. കൃഷ്ണപ്രിയയുടെ മാതാപിതാക്കളെ പറ്റി പിന്നീട് ഒരറിവും ഇല്ല, അർജ്ജുനന്റെ മാതാപിതാക്കളും രണ്ട് ചേച്ചിമാരും ഒരു ദിവസം രാത്രി വീടിനകത്ത് അറിയാതെ പറ്റിയ തീപിടുത്തത്തിൽ ഒരുറക്കത്തിൽ വെന്തുമരിച്ചു. വേദയുടെ മാതാപിതാക്കളും കൂടെയുണ്ടായിരുന്ന ഡോക്ടറും ആക്സിഡണ്ടിൽ മരണപ്പെട്ടു, പിന്നീട് ഡോക്ടറുടെ ഭാര്യയും മരണപ്പെട്ടു. പിന്നീടുള്ളത് നീയാണ്.നമ്മൾ കണ്ട തിരിച്ചറിയപ്പെട്ട മരണങ്ങൾക്ക് ശേഷം അവരുടെയെല്ലാം ഏറ്റവുമടുത്ത ബന്ധുക്കൾ ഒന്നുകിൽ മരണപ്പെടും അല്ലെങ്കിൽ മിസ്സിംഗ്.സജീവ് മരണപ്പെട്ടു, തുളസിയും തീർത്ഥയും മിസ്സിംഗ്. സുനിത മരിച്ചു, പിന്നാലെ മുരുകേശൻ അടുത്തത് അവളുടെ ചേച്ചിയാവും”
അലോഷ്യസ് പറഞ്ഞത് ശരിയാണ്. ഫോണിൽ ഒരു മെസേജ് ടോൺ. ഒരു Mail വന്നതാണ് ഞാൻ ഓപൺ ചെയ്തു
“57 rof_______tne”
കഴിഞ്ഞ തവണ വന്ന മെയിൽ ഐഡിയിൽ നിന്നും തന്നെ. ഞാനത് അലോഷ്യസിനെ കാണിച്ചില്ല. എന്തായിരിക്കും അതിനർത്ഥം. എന്തോ കോഡാണോ?
“പിന്നെ വേദ ഇന്നു രാവിലെ ഞാൻ അറസ്റ്റ് ചെയ്ത വ്യക്തിക്ക് അവനെ അയച്ചവ്യക്തിയെ അറിയില്ല. ഫോണിൽ വരുന്ന മെസ്സേജിനനുസരിച്ച് കാര്യങ്ങൾ നീക്കും, എക്കൗണ്ടിൽ കാശവർ ഇട്ടു കൊടുക്കും. മെസ്സേജയച്ച നമ്പർ ഞാൻ കണ്ടു പിടിച്ചു. ഒരു ശിവരാജ് നുങ്കം. ലോക്കൽ ഗുണ്ടയാണ് .വൻകിട രാഷ്ട്രീയക്കാരുടെ വലംകൈ.കുറച്ചു കാശിറക്കിയപ്പോൾ കാര്യങ്ങൾ പുറത്തുവന്നു. ശിവരാജിനെ ഏൽപിക്കുന്ന വർക്ക് മെയിൽ വഴിയാണ്. കാശ് എക്കൗണ്ടിൽ വീഴും. ഇനിയാണ് കാര്യങ്ങൾ ശരിയാക്കാൻ വേദ ഇറങ്ങേണ്ടത്.”
“ഞാൻ……ന്താ ചെയ്യേണ്ടത്?”
എനിക്ക് സംശയം
SPT യിൽ ആണ് ശിവരാജിന്റെ എക്കൗണ്ട് ഉള്ളത്.ഈ എക്കൗണ്ടിൽ ഏത് വഴിയാണ് ക്യാഷ് ക്രെഡിറ്റായതെന്ന് കണ്ടു പിടിക്കണം. എക്കൗണ്ട് നമ്പർ ഞാൻ പറയാം”
“ഇപ്പോ സമയമെത്രയായി?”
” 2.49. ഇന്നിനി നടക്കുമോയെന്നറിയില്ല.”
ഞാൻ ഫോണിൽ അഷറഫിനെ വിളിച്ചു. കാര്യമറിഞ്ഞപ്പോൾ അവൻ പറഞ്ഞു.
“അങ്ങനെ ചെയ്താൽ എനിക്കെന്തേലും പ്രശ്നം ഉണ്ടാകുമോ?”
“ഇല്ല. ആരും അറിയണ്ട എന്തായാലും സീക്രട്ടായിരിക്കണം”
“ok വേദ പത്ത് മിനിട്ട് .ഞാൻ തിരിച്ചു വിളിക്കാം”
അക്കൗണ്ട് നമ്പർ പറഞ്ഞു കൊടുത്ത ശേഷം കട്ട് ചെയ്തു.
SPT യിൽ വർക്ക് ചെയ്യുന്ന അഷ്റഫിന്റെ കസിന്റെ മരണം ഒരിക്കൽ ‘അഴിച്ചു പണി’യിൽ ഉൾപ്പെടുത്തിയതിന്റെ നന്ദി അവൻ കാണിക്കുമെന്നറിയാം. ആ ധൈര്യത്തിലാണ് ഞാൻ വിളിച്ചത്.
അലോഷിയുടെ ഫോൺ റിംഗ് ചെയ്തു.
“ഹലോ……. “
5th part ille??