“ആരായിരിക്കും ഇതിന് പിന്നിൽ? നമുക്കിത് പോലീസിനെ അറിയിച്ചാലോ?”
ജോണ്ടിയുടെ ചോദ്യം.
” അത് അബദ്ധമാണ്. “
“വണ്ടി നമ്പർ നോട്ട് ചെയ്താർന്നോ നീ? “
എന്ന എന്റെ ചോദ്യത്തിന്
” നമ്പർ ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിലും അതൊരു കർണ്ണാടക റജിസ്ട്രേഷൻ വണ്ടിയാണ്.”
കൈയിലൊരു പൊതിയുമായി റിപ്പോർട്ടർ സാബു ചേട്ടൻ അവിടേക്ക് വന്നു.പൊതി എനിക്ക് നേരെ നീട്ടിയിട്ടവർ പറഞ്ഞു.
” കഴിഞ്ഞാഴ്ച്ച തനിക്ക് വന്ന പാർസലാ. താൻ ലീവായതിനാൽ ഞാനെന്റെ ക്യാബിനിൽ എടുത്തു വെച്ചു”
ഞാനാ പാർസൽ വാങ്ങി. കണ്ണൊന്നു തിളങ്ങി !
ശ്വാസഗതി കൂടി.!
അതെ അക്ഷരങ്ങൾ!
അതേ കൈപ്പട!
എനിക്ക് വന്ന അജ്ഞാത കത്തിലെ അതേ കൈപ്പട !
ഒരാശ്വാസമായി ഫ്രം അഡ്രസ് ഉണ്ടായിരുന്നു.
Prameeksha Up
…….
………
……….
പാലക്കാട്
ഞാൻ ധൃതിപ്പെട്ടവയുടെ പുറത്തെ കവർ കീറി.ഉള്ളിൽ 2017 ലെ ഒരു ഡയറി. ആദ്യ പേജിൽ നാലായി മടക്കിയ ഒരു ലെറ്റർ
പ്രിയ വേദ മേഡം
ഞാൻ മുന്നേ ഒരു കത്തയച്ചിരുന്നു. മനപൂർവ്വമാണോ അതോ കൈകളിലെത്താഞ്ഞതാണോ എന്നറിയില്ല,
കുഞ്ഞിമാളുവിന്റെ ചിരിക്കുന്ന മുഖം ഇനിയെനിക്ക് കാണാൻ കഴിയുമോ?
നിങ്ങൾ വെക്കുന്ന ഓരോ ചുവടിലും മരണത്തിന്റെ ഗന്ധമുണ്ട്.
നിങ്ങളുടെ പ്രോഗ്രാം എല്ലാ വ്യാഴാഴ്ചയും ആവേശപൂർവ്വം കാണുന്നൊരാളായിരുന്നു ഞാൻ.
അവന്റെ പേര് സാത്താനെന്നാണ്. അവന്റെ തേറ്റപ്പല്ലുകൾ പിഴുതെടുക്കണം.നിങ്ങൾക്കതിനു കഴിയും, ചാനലിന്റെ ശക്തിയേക്കാൾ ഉറച്ച സത്യത്തിന്റെ മനസാക്ഷിയുണ്ട്.
സ്നേഹപൂർവ്വം Pr
കത്തിലെ ഉള്ളടക്കം ഇത്രമാത്രം.
ഡയറിയിലെ ആദ്യ പേജിലെ
പേര് ഞാൻ വായിച്ചു.
Name:തീർത്ഥ സജീവ്
Residential Address: തീർത്ഥം, പാലക്കാട്
Blood group:BPositive
ഇത്രമാത്രം.
2017- ജനുവരി 1 സൺഡെ .
അക്ഷരം പഠിച്ചു വരുന്നൊരാൾ
nice