ആദ്യരാത്രിയിൽ പെയ്ത മഴക്കും പറയാനുണ്ട്‌ 24

മായക്കൊപ്പം തിരിച്ചു പോരുമ്പോൾ അവളുടെ ചോദിച്ചു

“ഇപ്പോൾ എന്തു തോന്നുന്നു “

അയാൾ

“മനസിന്റെ എന്തോ ഭാരം കുറഞ്ഞപ്പോലേ”

തണുപ്പ് നിറഞ്ഞ രാത്രികളിൽ അവൾ അയാളുടെ ആലിംഖനം കൊതിച്ചു കിടന്നു .പക്ഷെ അയാൾ അവളിലേക്ക് അടുത്തു തുടങ്ങിയില്ല.

വീണ്ടും ഡോക്ടറെ കണ്ടു മരുന്നുകൾ കഴിച്ചു കൗണ്സലിങ്ങുകൾ തുടർന്നു. അന്നൊരിക്കൽ ആശുപത്രിയിൽ നിന്നു മടങ്ങി വീട്ടിലേക്കു എത്തുമ്പോൾ ആ സന്ധ്യയിൽ ശക്തമായ മഴയായിരുന്നു. ബസ് ഇറങ്ങി ഒരു കുടയിൽ നടക്കുമ്പോൾ അയാളുടെ കൈകൾ പതിവിനു വിരുദ്ധമായി അവളുടെ അരക്കെട്ടിൽ ചുറ്റിപിടിച്ചിരുന്നു. അവൾ അത് ആസ്വദിക്കുകയായിരുന്നു ഇതു വരെ ലഭിക്കാത്ത ഒരു കരുതൽ പോലെ എന്തോ..

വീട്ടിലെത്തി ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ ലൈറ്റ് നിറുത്തട്ടേ എന്നു ചോദിച്ചപ്പോൾ അവൾ സന്തോഷത്തോടെ സമ്മതിച്ചു. വഴി വക്കിൽ നിന്നും എത്തി നോക്കുന്ന നിയോണ് പ്രകാശത്തിൽ അവൾ കണ്ടു അയാൾ അവളുടെ അടുത്തു കിടക്കുന്നത്. അവളുടെ മനസു നിർവികാരമായി ചെമ്പട കൊട്ടി .പുറത്തു നിന്നും ഉയർന്നു കേട്ട വലിയ ഇടിമുഴക്കത്തോടൊപ്പം അയാൾ അവളെ ചേർത്തു പുണർന്നു.. അലറി പെയ്ത മഴക്കൊപ്പം അവരുടെ നിശ്വാസങ്ങൾ ഒന്നായി ഉയർന്നു താഴ്ന്നു തുടങ്ങിയിരുന്നു.

അയാളുടെ ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറിയിരുന്നു. രാവിലെ അതിന്റെ സന്തോഷം കൂടുതൽ പ്രകടമായതു മായയുടെ മുഖത്തായിരുന്നു..

അന്ന് ഒരു ചിങ്ങമാസം പുലരിയിൽ ആശുപത്രി മുറിയിൽ ഉണ്ണിയും മായയും വളരെ സന്തോഷത്തിലാണ് കാരണം അവരുടെ രണ്ടു പേരുടെയും കൈകളിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾ അപ്പുവും അമ്മുവും ആണ് ഇരട്ട കുട്ടികൾ….

~●◆■ശുഭം■◆●~