ആദ്യത്തെ കൺമണി 26

അതൊന്നും നീ പേടിക്കണ്ട നീ എയർപോർട്ടിൽ എത്തുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടാവും പോരെ.

സുധി ഏട്ടാ ഞാൻ ഇതിനൊക്കെ എങ്ങനെയാ നന്ദി പറയേണ്ടത്.

നീ ഒന്ന് പോടാ ഞാനല്ല നിന്നെ പുറത്ത് ഇറക്കിയത് നിന്റെ അനുവും മോനുമാണ്.

പിറ്റേ ദിവസം എയർപോർട്ടിൽ സുധി അരുണിനുള്ള സാധമെല്ലാം മേടിച്ച് നേരത്തെ എത്തിയിരുന്നു.

ആ അരുണേ നീ വേഗം പോയി ഈ ഡ്രസ്സ് ചേയ്ഞ്ച് ചെയ്യ് പിന്നെ അധികം സമയം ഇല്ല വേഗം ചെക്കിൽ ചെയ്യണം ഇവർ കറക്ട് സമയത്തെ ഇവിടെ നിന്നേം കൊണ്ട് വരൂ എന്ന് എനിക്ക് അറിയായിരുന്നു.

ഉം. ശരി സുധിയേട്ടാ.

അരുൺ ഡ്രസ്സ് ചെയ്ഞ്ച് വന്നു.

ഇപ്പോഴാടാ ഒരു മനുഷ്യക്കോലം ആയത്. വേഗം എന്നാൽ ഇനി വൈകണ്ട

അരുൺ സുധിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.സുധിക്കും തന്റെ കണ്ണുനീരിനെ പിടിച്ച് നിർത്താനായില്ല .സുധി അരുണിന് ട്രോളിയും കുറച്ച് പണവും കൈമാറി. നിറകണ്ണുകളോടെ യാത്രയാക്കി.

വീടിന്റെ ഗേറ്റിനു മുന്നിൽ കാറ് വന്നു നിന്നു. അരുൺ പയ്യേ കാറിൽ നിന്ന് ഇറങ്ങി. പണ്ട് അനുവിനെ വിളിച്ചെറക്കി കൊണ്ടു പോകാൻ വന്നതാന്ന് ആ വീട്ടിൽ പിന്നെ ഇങ്ങോട്ട് കാല് കുത്തിയിട്ടില്ല. പഴയ മാർമ്മകൾ ഒരു ഞെരിപ്പോട് പോലെ അവന്റെ മനസ്സിൽ കിടന്ന് നീറി.

പതിയെ ഗെയ്റ്റ് തള്ളിത്തുറന്നു . വീടിന്റെ പൂമുഖത്തിരുന്ന് കളിക്കുന്ന ആദി മോനെയാണ് അവൻ കണ്ടത്. ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു ശബ്ദം കേട്ടതും അടുക്കളയിൽ നിന്നും അനു വിളിച്ചു ചോദിച്ചു

ആദി ആരാ അത് അവിടെ.

അരുൺ അനു എന്ന് വിളിക്കാൻ ഒരുങ്ങിയപ്പോഴേക്കും ആദി വിളിച്ചു പറഞ്ഞു.

മൊബൈലിൽ അമ്മ കാണിച്ച് തരാറില്ലേ നന്മുടെ അച്ഛൻ.

അനുവിന് ആദി പറഞ്ഞത് വിശ്വസിക്കാൻ ആയില്ല അവൾ അടുക്കളിൽ നിന്ന് ഓടി പൂമുഖത്തേക്ക് വന്നു. ആദിയെ വാരിയെടുത്ത് ഉമ്മവെയ്ക്കുന്ന അരുണിനെയാണ് അവൾ കണ്ടത്.

അരുണേട്ടാ എന്ന് വിളിച്ച് മുഴുമിപ്പിക്കാനായില്ല അപ്പോഴേക്കും അവൻ അവളെ പിടിച്ച് മാറോടണച്ചിരുന്നു.

ശുഭം.