അങ്ങിനെ ഒന്നും ചിന്തിക്കല്ലേ നീ ദൈവം ഒരു വഴി കാണിച്ച് തരാതിരിക്കില്ല.ഞാൻ എന്നാൽ ഇറങ്ങട്ടെടാ എന്തേലും വഴി കണ്ടാൽ വരാം.
ശരി സുധി ഏട്ടാ.
മാസങ്ങളും വർഷങ്ങും കടന്നു പോയി പ്രാർത്ഥനയോടെ അനുവും കുടുംബവും അരുണിന് വേണ്ടി കണ്ണീരോടെ കാത്തിരുന്നു. വിളിക്കാത്ത ദൈവങ്ങൾ ഇല്ല പോകാത്ത അമ്പലങ്ങൾ ഇല്ല പ്രാർത്ഥനയ്ക്കും വഴിപാടിനും ഒന്നും അരുണിനെ രക്ഷിക്കാനായില്ല. പിച്ചവെച്ചു നടന്ന അരുണിന്റെ ആദിക്ക് മൂന്ന് വയസ്സ് കഴിഞ്ഞു. ജയിലിലെ യാതനകൾക്കിടയിലും അരുണിന്റെ മനസ്സിൽ അവന്റെ കുഞ്ഞിന്റെ കാണാത്ത മുഖമായിരുന്നു.
നീണ്ട നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവസാനം ദൈവം അനുവിന്റെ പ്രാർത്ഥന കേട്ടു .
സുധി ഏട്ടാ ഒരു പാടായല്ലോ ഇങ്ങോട്ട് വന്നിട്ട്
ഉം നിന്റെ ഈ അവസ്ഥ കാണാൻ വയ്യാത്തതു കൊണ്ടാടാ .
എന്താ ഇപ്പോ വിശേഷിച്ച്.
ഈ ദൈവം ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ലെടാ നിനക്ക് മാപ്പ് എഴുതി തന്നു നിന്റെ സ്പോൺസർ ബാങ്കിലെ നിന്റെ മുഴുവൻ പെസയും അടയ്ക്കാം എന്ന് പറഞ്ഞെടാ.
അരുണിന് അവന്റെ കാതുകളെ വിശ്വസിക്കാനായില്ല.
എങ്ങനെ സുധി ഏട്ടാ എന്താ സംഭവിച്ചത്.
നിനക്ക് അറിയാലോ ഞാൻ എല്ലാ മാസവും നിന്റെ സ്പോൺസറെ പോയി കാണാറുണ്ട്. പക്ഷേ അന്നൊന്നും അയാൾ അതിന് സമ്മതിച്ചില്ല അവസാനം ഞാൻ പോയപ്പോൾ അനുവും മോനും നിനക്ക് വേണ്ടി കരയുന്ന ഒരു വീഡിയോ ഞാൻ അയാൾക്ക് കാണിച്ച് കൊടുത്തെടാ നിനക്ക് വെറെ ആരും ഇല്ല അവർ മാത്രമേ ഉള്ളൂ എന്നുള്ള നിന്റെ കഥകളെല്ലാം പറഞ്ഞു. അയാൾക്ക് മനസ്സിലായി നിന്നെ ആരോ ചതിച്ചതാന്നെന്ന്. പിന്നെ ഇത് പുണ്യ റമളാൻ മാസമല്ലേ ദൈവം അങ്ങിനെ തോന്നിച്ചുതാവും.
അരുണിന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. ഈ കണ്ട കാലം അത്രയും ഇതിന്റെ ഉള്ളിൽ കഴിഞ്ഞത് തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ ആയിരുന്നു. അത് സഫലമാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അരുണിന്റെ സന്തോഷം ഇരട്ടിയായി.
ഡാ നീ പേടിക്കണ്ട പേപ്പർ എല്ലാം ഞാൻ കൊടുത്തിട്ടുണ്ട് നാളെ പുറത്ത് ഇറങ്ങാം. നേരെ എയർപോർട്ടിലേക്ക്.
സുധി ഏട്ടാ ഞാനീ അവസ്ഥയിൽ എന്റെ ‘കുഞ്ഞിന് എന്തേലും വാങ്ങണ്ടേ.