ആദ്യത്തെ കൺമണി 26

സുധി ഏട്ടാ എനിക്ക് എന്റെ അനുവിനെയും കുഞ്ഞിനെയും കാണണം അരുൺ പൊട്ടിക്കരഞ്ഞു.

നീ ഇങ്ങനെ കിടന്ന് കരയാതെ ഞാൻ നിന്റെ സ്പോൺസറുമായി ഒന്ന് സംസാരിക്കട്ടെ ഇപ്പോൾ നീ റൂമിൽ തന്നെ ഇരുന്നോ പുറത്തോട്ട് ഇറങ്ങണ്ട.

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു. ജീവിതം ഇവിടെ അവസാനിച്ചു എന്ന് അരുണിന് ഉറപ്പായിരുന്നു. അവൻ നേരെ ജയിലിലേക്ക് പോകുമ്പോഴും അനുവിന്റെയും തനിക്ക് പിറക്കാൻ ഇരിക്കുന്ന കുഞ്ഞിന്റെയും മുഖമായിരുന്നു മനസ്സിൽ.

മാസങ്ങൾ കടന്നു പോയി ദൈവദൂതനെ പൊലെ ഒരാൾ തന്നെ രക്ഷിക്കാൻ വരുമെന്ന വിശ്വാസമായിരുന്നു അപ്പോഴും അവന്റെ മനസ്സിൽ പക്ഷേ ആരും വന്നില്ല സുധിയേട്ടനല്ലാതെ. ‘

അരുണേ നിനക്ക് അറിയാലോ ഇവിടെ നാട്ടിലത്തെ ജയിലിൽ കാണാൻ വരുന്ന പൊലെ എപ്പോഴും കാണാൻ പറ്റിലല്ലോ ആ പിന്നെ അനു പ്രസവിച്ചു ആൺ കുട്ടിയാടാ .

സന്തോഷം കൊണ്ട് അരുണിന്റെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി.

സുധി ഏട്ടാ എന്റെ മോൻ

അവളും കുഞ്ഞും സുഖമായിരിക്കുന്നു .സുഖപ്രസവമാണ് ഒരു കുഴപ്പവുമില്ല. പിന്നെ നിന്റെ കാര്യം എല്ലാം അവളുടെ വീട്ടിൽ അറിയിച്ചു. ഹോസ്പറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ആയാൽ അവർ അവളെ കൊണ്ടു പോകും അത് ഓർത്ത് നീ പേടിക്കണ്ട.

എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുമോ?

ഇല്ലെടാ മൊബൈൽ ഫോൺ ഇങ്ങോട്ട് കടത്തിവിടിലല്ലോ. നിന്നെ പൊലെ തന്നെയാടാ ഒരു കുട്ടി കുറുമ്പൻ.

അരുൺ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണൂനീർ തുടച്ചു

ഇത്രയൊക്കെയാടാ എന്നേക്കൊണ്ട് ഇവിടെ നിന്ന് ചെയ്യാൻ പറ്റൂ പിന്നെ എന്റെ അവസ്ഥ അറിയാലോ മൂന്ന് കോടി രൂപ ഞാൻ എവിടുന്ന് സംഘടിപ്പിക്കാനാ

സുധി ഏട്ടൻ ഇത്രയും ചെയ്തത് തന്നെ വലിയ ഉപകാരമാണ് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല.

പ്രതീക്ഷ കൈ വിടണ്ട നിന്റെ സ്പോൺസറെ ഒന്നുകൂടി പോയി കാണട്ടെ പിന്നെ ഇവിടുത്തെ മലയാളി അസോസിയേഷനുമായി ഞാൻ സംസാരിച്ചിട്ടുണ്ട് കുറച്ച് പൈസ കൊടുത്താൽ നിനക്ക് ഒരു പക്ഷേ മാപ്പ് എഴുതി തന്നാലോ.

എവിടുന്ന് സുധി ഏട്ടാ ഇത്രയും പൈസ കൊടുത്ത് എന്നെ ആര് പുറത്തിറക്കാനാണ്.