ആദ്യത്തെ കൺമണി 26

സുധി ഏട്ടാ ഞങ്ങൾ രണ്ടും പേരും കൂടി അല്ലേ ഈ കമ്പനി തുടങ്ങിയത് എന്റെ ഇത്ര നാളത്തെ സമ്പാദ്യം മുഴുവൻ ഇതിലായിരുന്നു’ ഇപ്പോൾ അവൻ അക്കൗണ്ടിലെ പൈസ മുഴുവൻ എടുത്ത് മുങ്ങി . ഇനി ഞാൻ എന്താ ചെയ്യാ സുധി ഏട്ടാ.

നീ വിഷമിക്കല്ലെടാ നമ്മുക്ക് അന്വഷിക്കാം. ഇവിടുന്ന് മുങ്ങിയാലും അവൻ നാട്ടിൽ കാണുമല്ലോ?

നാട്ടിൽ ഒക്കെ ആളെ വിട്ട് ഞാൻ അന്വഷിപ്പിച്ചു അവിടെ ഒന്നും ചെന്നിട്ടില്ല അവൻ .

ഇരു കൈകൾ കൊണ്ടും അരുൺ മുഖം പൊത്തി കരഞ്ഞു.

ഡാ നീ തളരല്ലേ നന്മുക്ക് വഴി ഉണ്ടാക്കാം.

മഹേഷിനെ തിരക്കി നടന്ന് ആഴ്ചകൾ കടന്നു പോയി. പക്ഷേ ഒരു ഫലവും ഉണ്ടായില്ല.

ഡാ അരുണേ സുധി ഏട്ടനാടാ

സുധി ഏട്ടാ പറ

നിന്റെ ക്രഡിറ്റ് കാർഡ് എവിടെ?

അതെല്ലാം അവന്റെ കൈയ്യിലാണ്.

എന്ത് പണിയാടാ നീ കാണിച്ചത്.

ക്രഡിറ്റ് കാർഡും നിന്റെ പാസ്പോർട്ടിന്റെ കോപ്പിയും വെച്ച് കമ്പനി പേരിൽ അവൻ വൻ തുക ലോണെടുത്തിട്ടുണ്ട്.

എന്റെ ദൈവമേ അടുത്തയാഴ്ച അനുവിന്റെ പ്രസവമാണ് എനിക്ക് എങ്ങിനെയെങ്കിലും നാട്ടിൽ പോകണം സുധി ഏട്ടാ.

അരുണേ ഞാൻ പറയുന്നത് കേട്ട് നീ പേടിക്കരുത് രണ്ട് മൂന്ന് ചെക്ക് കേസുകൾ കൂടി നിന്റെ പേരിൽ ഉണ്ട് പിന്നെ നിന്റെ സ്പോൺസർ നിന്റെ പേരിൽ കേസ് കൊടുത്തിട്ടുണ്ട്.

സുധിയുടെ വാക്കുകൾ മിസൈലു പൊലെ അരുണിന്റെ കാതുകളിൽ തുളച്ചു കയറി. അവന് ഭൂമി പിളർന്ന് താൻ താഴെ പോകുന്ന പൊലെ തോന്നി.

അരുണേ ഇപ്പോൾ നിനക്ക് നാട്ടിൽ പോകാൻ പറ്റില്ല ബാങ്കിൽ പൈസ അടച്ചില്ലെങ്കിൽ ഏത് നിമിഷവും നിന്നെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യും.

സുധി ഏട്ടാ എനിക്ക് നാട്ടിൽ പോണം ഞാൻ അനുവിന് കൊടുത്ത വാക്കാണത്. എന്ത് ചെയ്തിട്ടാണെങ്കിലും നന്മുക്ക് ബാങ്കിലെ കാശ് അടയ്ക്കാം.

നീ എന്താ പറയുന്നേ അരുണേ ഇവിടുത്തെ ഒന്നൊന്നര ലക്ഷം ദിർഹം വേണം നാട്ടിലെ മൂന്ന് കോടി രൂപ നിന്റെ നാട്ടിലെ വീടും സ്ഥലവും വിറ്റാലും നമുക്ക് അത് അടയ്ക്കാൻ കഴിയില്ലെടാ .