ആദിയുടെ അച്ചൂസ് [റിനൂസ്] 64

രാത്രി 11:50…
ആദി ഭക്ഷണം കൂടി കഴിക്കാതെ 12:00 ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു… റിസുവിനെയും ഗുണ്ടുവിനെയും വിച്ചുവിനെയും അവന്റെയടുത്തേക്ക് അടുപ്പിച്ചിട്ടില്ല… കോളേജ് വിട്ടു വന്ന മുതൽ അവൻ അങ്ങനെയാണ്… എപ്പോഴും റിസുവിനെ ചൊറിഞ്ഞോണ്ടിരിക്കുന്ന അവൻ മൗനവൃതം എടുത്ത പോലെയുള്ള ഇരിപ്പ് കണ്ടപ്പോ അവർക്കൊക്കെ അത്ഭുതം തോന്നി…

രാവിലെ നടന്ന സംഭവം അറിയാവുന്നത് കൊണ്ട് തന്നെ അവനെയാരും ചൊറിയാൻ പോയില്ല… അവന്റെ മൂഡ് ശെരിയല്ലന്നവർക്ക് അറിയാമായിരുന്നു..

ആദി വാച്ചിലേക്ക് സമയം നോക്കി.. 11:59.. അവന്റെ ഹൃദയമിടിപ്പ് കൂടി…
12:00..യുടെ ബെല്ലടിച്ചു…
അവൻ അവളുടെ വിളിക്കു വേണ്ടി കാത്തിരുന്നു…

12:01…എന്ന് വാച്ചിൽ സമയം കണ്ടതും ഫോൺ വിളി വരാത്തതിൽ അവന്റെ മുഖം നിരാശയിലാണ്ടു… എന്നാലും അവൻ പ്രതീക്ഷ കൈ വിടാതെ കാത്തിരുന്നു… ഒരു വിളിക്ക് വേണ്ടി…
അന്നവളുടെ കാൾ വന്നതേയില്ല… അവൻ സങ്കടത്തോടെ കിടന്നു… അവരൊക്കെ ഉറങ്ങിയിരുന്നു….

____________

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലൊന്നും ആദി അച്ചുവിനെ കണ്ടതേയില്ല… അവൾ അവനെ കാണാതെ നടക്കുവായിരുന്നു എന്നു വേണം പറയാൻ… തന്നെ ഇഷ്ട്ടമില്ലാത്തവരെ ഇനിയും വേദനിപ്പിക്കാൻ അവളെ കൊണ്ടായില്ല… ഇപ്പോഴങ്കിലും നല്ല ബുദ്ധി തോന്നിയല്ലോന്ന് അവളുടെ ഫ്രണ്ട്സും… അവനെ കാണാത്തത് കൊണ്ട് തന്നെ അവളുടെ ഉള്ളം അവനെ കാണാൻ കൊതിച്ചു കൊണ്ടിരുന്നു… പക്ഷെ തല്ലിയതോർക്കുമ്പോൾ ആ കൊതിയെ അവൾ കണ്ടില്ലെന്ന് നടിക്കും…

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി…

അച്ചു തന്റെ ഉള്ളിലെ വേദന ബാത്‌റൂമിൽ കയറി അവിടെ കുറേ നേരം കരഞ്ഞു കൊണ്ട് തീർക്കും..
പക്ഷേ നമ്മുടെ ആദിയുടെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നു… അവൻ അവളേ കാണാത്തതിലും… അവളുടെ ഫോൺ കാൾ വരാത്തതിലും ഭ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു… തൊട്ടതിനും പിടിച്ചതിനും ദേഷ്യം… അവന്റെ മാറ്റം അവന്റെ ഫ്രണ്ട്സിൽ അത്ഭുതം ഉളവാക്കി.. അവളോട് ചെന്ന് ഇഷ്ടം പറഞ്ഞോളാൻ അവരെല്ലാവരും നിർബന്ധിച്ചു കൊണ്ടിരുന്നു…

__________________

എടീ നീയെങ്ങോട്ടാ…

ഞാൻ ലൈബ്രറിയിലേക്കാ.. നീയുണ്ടോ…

ഇല്ലെടീ നീ പൊക്കോ.. എനിക്ക് അത്യാവശ്യമായി മിഥുനെ കാണാണ്ട്…

ഹും നടക്കട്ടെ നടക്കട്ടെ….

അച്ചു കീർത്തിയെ കളിയാക്കി കൊണ്ട് ലൈബ്രററിയിലേക്ക് നടന്നു…

ലൈബ്രററിയുടെ ഉള്ളിലേക്ക് കയറിയതും അവൾ ലൈബ്രിയേയനെ നോക്കി… അവരെ കാണാത്തത് കൊണ്ട് ലൈബ്രറി മൊത്തം നിരീക്ഷിച്ചു… ഒരൊറ്റ കുട്ടികളും ഇല്ലാ… എന്താ സംഭവം എന്നറിയാതെ അവൾ കണ്ണും മിഴിച്ചു നോക്കി…

പെട്ടെന്ന് അവളുടെ വയറിൽ ഒരു കൈ വരിഞ്ഞു ചുറ്റിയതും അവൾ പേടിച്ചു നിലവിളിച്ചു…

എന്റെ അച്ചു നീയിങ്ങനെ കെടന്ന് കാറാതെ…

തന്നെ ചുറ്റിയിരിക്കുന്നാ കൈകളുടെ ഉടമ ആദിയാണെന്ന് അറിയാൻ അവൾക്കു അധിക സമയം വേണ്ടി വന്നില്ല…
അവൻ അവളെ പിടിച്ചു തിരിച്ചു അവളുടെ മുഖം തന്നിലേക്കായി നിർത്തി… അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തല തായ്ത്തി നിന്നു…

എന്റെ അച്ചൂസിനിപ്പോയും എന്നോട് ദേഷ്യമാണോ…

അവളുടെ മുഖം അവന്റെ കൈ കുമ്പിളിൽ വാരിയെടുത്തു കൊണ്ടവൻ ചോദിച്ചു… അവളൊന്നും മിണ്ടിയില്ല…
അവളുടെ ഹൃദയമിടിപ്പ് അവനു കേൾക്കാമായിരുന്നു… അവളുടെ ചുടു ശ്വാസം അവനിൽ വന്നു പതിച്ചു കൊണ്ടിരുന്നു….

സോറി അച്ചൂസ്… ഈ ആദിയുടെ അച്ചൂസ് ക്ഷമിക്ക്… അറിയാതെ ചെയ്തു പോയതാ..

അവന്റെ പറച്ചിൽ കേട്ടിട്ട് അവൾ നാണത്തോടെ അവനെ നോക്കി പുഞ്ചിരി തൂകി…

ഹോ ഹൂ ഹൂയ്… ഇതു മതിയെനിക്ക്..
അവളുടെ ചിരി കണ്ട് അവൻ ആനന്ദത്താൽ നൃത്തം ചെയ്തു..
അതുകണ്ട് അച്ചുവിന് ചിരിച്ചു പിടിച്ചു നിർത്താനായില്ല… അവൾ പൊട്ടിച്ചിരിച്ചു… അവനും ചിരിച്ചു കൊണ്ട് അവളുടെ അരികിലേക്ക് നടന്നടുത്തു… അതിനനുസരിച്ചു അവൾ പിറകോട്ടും.. ഒടുക്കം അവൾ ചുമരിൽ തട്ടി നിന്നു.. അവന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു… അതിനനുസരിച്ചു അവളുടെ ശ്വാസഗതിയും ഹൃദയമിടിപ്പും വർധിച്ചു..

? *എന്റെ പെണ്ണേ… എന്നിൽ അലിയുന്ന നിന്നിലെ ഓരോ ശ്വാസത്തിനും നിന്റെ സ്നേഹത്തിന്റെ മണമുണ്ട്… ഞാൻ മണ്ണിൽ അലിഞ്ഞു ചേരുന്ന നാൾ വരെയും നീ എന്ന സ്നേഹം നഷ്ട്ടപ്പെടുത്താൻ ഞാൻ തയ്യാറല്ലാ…. അത്രക്ക് ഞാൻ നിന്നെ സ്നേഹിച്ചു പോയി… Really I Love U….*?

അവൻ പതിയെ അവളുടെ കാതിൽ മന്ത്രിച്ചു… നാണത്താൽ അവളുടെ മുഖമവൾ അവന്റെ നെഞ്ചിലേക്ക് പൂയ്ത്തി…..

അവസാനിച്ചു..!

നിങ്ങൾക്ക് ഇഷ്ട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു… കമന്റ്സ് തരണേ…? കൂടെ ലൈക്കും??

അക്ഷരത്തെറ്റ് കാണും നിങ്ങൾ ക്ഷമിച്ചേക്കണേ..☺️
By
റിനൂസ്?

1 Comment

  1. സംഭവം കൊള്ളാം…. അടിപൊളി ആയിട്ടുണ്ട്….പെട്ടെന്ന് തീർത്തത് പോലെ തോന്നി…..കുറച് കൂടി നീട്ടി എഴുതമായിരുന്നു…..

    anyway… വീണ്ടും… ഇതുപോലെ വരുമെന്ന് പ്രതീക്ഷിക്കുന്നു….

Comments are closed.