ആദിയുടെ അച്ചൂസ് [റിനൂസ്] 64

Views : 5331

എടാ… ഒരഞ്ചു മിനിറ്റ്…ഒരേയൊരു അഞ്ചു മിനിറ്റ്.. പ്ലീസ് ടാ വെയിറ്റ് ചെയ്യ്…

കുറേ നേരമായല്ലോ നീ ഇതു തന്നെ പറയുന്നു… പെൺകുട്ടികൾക്ക് പോലും ഒരുങ്ങിക്കെട്ടി ഇറങ്ങാൻ ഇത്ര ടൈം വേണ്ടാ…. അപ്പോഴാണവന്റെ……… അതെങ്ങനെ വായി നോക്കാനല്ലെ കോളേജിലേക്ക് പോകുന്നെ… അപ്പൊ ഒരുങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു… വിച്ചുവും ഗുണ്ടുവും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു… ഇനി ഒരഞ്ചു മിനിറ്റ് പോയിട്ട് ഒരു മിനിറ്റും ഞാൻ വെയിറ്റ് ചെയ്യില്ല.. ഞാൻ പോകുവാ…

അതും പറഞ്ഞവൻ പോകാനായി തിരിഞ്ഞതും റിസു റൂമിൽ നിന്ന് ഇറങ്ങി അവന്റെ പിന്നാലെ ഓടി ചെന്ന് പുറത്ത് ഒരു കുത്ത് വെച്ച് കൊടുത്തു…

“ഹൗ… ന്റെ അമ്മേ.. എന്റെ പുറം….”

അവൻ തിരിഞ്ഞു നിന്ന് റിസുവിനെ നോക്കി കണ്ണുരുട്ടി…

” ആദിയേട്ടൻ ഇന്ന് കലിപ്പിലാണല്ലോ…”

ആദിയുടെ കവിൾ പിച്ചി കൊണ്ട് റിസു ചോദിച്ചതും ആദിയവന്റെ കൈ തട്ടിയിട്ട് സ്റ്റെപ്പിറങ്ങി തായോട്ട് നടന്നു…

അല്ല ഇവനിതെന്താ പറ്റിയെ… ഹാ ഇനിയാ അർച്ചന കോപ്പ് ഇന്നലെ വിളിച്ചതിന്റെയാവോ…. ഹേയ് അതാവാൻ സാധ്യതയില്ല കാരണം അവളെന്നും വിളിക്കുന്നെ അല്ലേ… ഹേ പിന്നെന്താവും..

അവൻ അതും ചിന്തിച്ചോണ്ട് ആദിയുടെ പിന്നാലെ സ്റ്റെപ്പിറങ്ങി..

____________________

അച്ചു,, ആദിയേട്ടൻ അവിടത്തെന്നെ നിൽപ്പുണ്ട്… ചുമ്മാ വായി നോക്കാൻ പോയേക്കല്ലെ… ആ വിഷ്ണു ചേട്ടനും കൂടെയുണ്ട്…

മറിയം പറയുന്നത് കേട്ടിട്ട് അവൾ ആദിയിരിക്കുന്ന ഭാഗത്തേക്ക് നോക്കി… കൂടെ അവന്റെ ഫ്രണ്ട്സുമുണ്ട്… അവനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… അവനെ കാണുമ്പോൾ അവൾക്കെന്തന്നില്ലാത്ത സന്തോഷമാണ്… മറിയം പറയുന്നതൊന്നും കേട്ട ഭാവം കൂടി നടിക്കാതെയ അവനെ തെന്നെ നോക്കി കൊണ്ടവൾ കോളേജ് ഗേറ്റിലൂടെ നടന്നു പോയി… അവളെ കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി… അവളെ നോക്കി പുച്ഛം നിറഞ്ഞ ഭാവത്തോടെയവൻ ചുണ്ട് കോട്ടി റിസുവിനോടു ചളിയടിച്ചോണ്ടിരുന്നു…

നിന്നോട് ചോദിക്കണം എന്നിരിക്കായിരുന്നു… ഇന്നലെ രാത്രി അർച്ചന തന്നെയാണോ നിന്നെ വിളിച്ചേ…
വിച്ചു ഗൗരവത്തോടെ ചോദിച്ചതും അവൻ അതേയെന്ന് മറുപടി പറഞ്ഞു…

എന്നാ ഞാൻ പോയി അവൾക്കു രണ്ടു പൊട്ടിച്ചിട്ട് വരാം… കുറേ കാലമായി സഹിക്കുന്നു…. ഇനിയും വയ്യാ…
ഷർട്ട്‌ന്റെ കൈ മടക്കി വെച്ച് ദേഷ്യം നിറഞ്ഞ മുഖവുമായി വിച്ചു പോവാൻ നിന്നതും ഗുണ്ടുവും റിസുവും കൂടി അവന്റെ മുൻപിലേക്ക് ചാടി… ആദി ആ ഭാഗത്തേക്ക് നോക്കിയതെയില്ല.. അവൾക്കു രണ്ടു പൊട്ടിച്ചോട്ടെ എന്ന മട്ടിലായിരുന്നു അവന്റെ ഇരുത്തം…

നീയിത് എന്ത് ഭാവിച്ചിട്ടാ വിച്ചു… അവളെ അടിച്ചു എന്നറിഞ്ഞാൽ അവളുടെ ക്ലാസ്സിലെ പിള്ളേരും അവളുടെ ഫാൻസും(അവൾ ബല്യ സിംഗർ ഒക്കെയല്ലേ)അടങ്ങിയിരിക്കില്ല… കാര്യം അവളിത്തിരി വെടക്കാന്ന് എല്ലാവർക്കും അറിയാം… എന്നാലും അവളെല്ലാവർക്കും പ്രിയപ്പെട്ടവളാടാ.. ഇവന്റെ കാര്യത്തിൽ മാത്രമുള്ളു അവൾക്കു വട്ട്…

റിസുവിന്റെ പറച്ചിൽ കേട്ടിട്ട് വിച്ചു ഒന്നടങ്ങി…

.. ആദി നിനക്ക് നിന്റെ ഫോൺ രാത്രി ഉറങ്ങാൻ നേരം സ്വിച്ച് ഓഫ്‌ ചെയ്ത് വെക്കാൻ പാടില്ലേ…അത് നീ ചെയ്യുന്നില്ല.. കാൾ അറ്റൻഡ് ചെയ്യേ ചെയ്യും…. ഇതിൽ നിന്നൊക്കെ ഞങ്ങളെന്താ മനസ്സിലാക്കണ്ടേ.. ഏഏഏ…. നിനക്കവളോട്………

നിനക്കവളോട് പ്രേമമമാണെന്ന്… അല്ലേടാ… ഗുണ്ടു…

അതേന്ന്….
കണ്ണിറുക്കി റിസുവിന്റെ ചോദ്യത്തിന് മറുപടി കൊടുത്തു കൊണ്ട് ഗുണ്ടു ഇടങ്കണ്ണിട്ടോണ്ട് ആദിയെ നോക്കി…

ദേ ഗുണ്ടു… ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേട്ടോ… ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് അമ്മയുടെ ഫോൺ വിളി ഇല്ലാണ്ട് രാവിലെ ഞാൻ എഴുന്നേൽക്കില്ലെന്ന്… ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചാൽ അമ്മ വിളിക്കുമ്പോൾ കിട്ടില്ല.. പിന്നെ അവൾ വിളിക്കുമ്പോയെക്കും ഓരോരുത്തരും തുടങ്ങോലോ ബഹളം വെക്കാൻ… അപ്പൊ എടുത്തു തെറി വിളിക്കുന്നതാ… അല്ലാതെ എനിക്കവളോട് പ്രേമോ മണ്ണാങ്കട്ടയോ ഉണ്ടായിട്ടല്ല…

അവർ ഓരോന്നും പറഞ്ഞു തമ്മിൽ വഴക്ക് കൂടി കൊണ്ടിരിന്നു… വിച്ചുവാണ് തുടങ്ങി വെച്ചതെങ്കിലും പിന്നെയവൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതെയില്ല… അവനിങ്ങനെ സംസാരിച്ചോണ്ടിരിക്കുന്നത് ഇഷ്ട്ടമില്ലാ… കാര്യത്തിന് മാത്രം വാ തുറക്കുന്ന സ്വഭാവമാണ്…

വിച്ചു ആദിയുടെ കൂടെയില്ലാത്ത എല്ലാ സമയത്തും അച്ചു ആദിയുടെ പിന്നാലെ നടന്നു.. പക്ഷേ ആർക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു അവളുടെ നടത്തം… ആദി അവളെ കാണുന്നുണ്ടേലും മൈൻഡ് ചെയ്യാതെ നടന്നു… അവൾ തന്റെ പിന്നാലെ നടക്കുന്നതെല്ലാം അവന് ആരോചകമായി തോന്നി.. അവളോട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ട് അവൻ തർക്കിക്കാനും പോയില്ല…

_________________________

Recent Stories

The Author

kadhakal.com

1 Comment

  1. സംഭവം കൊള്ളാം…. അടിപൊളി ആയിട്ടുണ്ട്….പെട്ടെന്ന് തീർത്തത് പോലെ തോന്നി…..കുറച് കൂടി നീട്ടി എഴുതമായിരുന്നു…..

    anyway… വീണ്ടും… ഇതുപോലെ വരുമെന്ന് പ്രതീക്ഷിക്കുന്നു….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com