അവൾക്കു വേണ്ടിയല്ലേ അവരുടെ വാശി… അതിനു എന്നോട് മിണ്ടിയില്ലെങ്കിലും പ്രശ്നമില്ലാ…
അവൻ അവരെയൊന്നു നോക്കി തന്റെ ബെഡിൽ കിടന്നു…
അവന്റെ വായിൽ നിന്ന് ഇന്നത്തെ തെറികൾ കൂടി കേട്ടപ്പോ മറിയത്തിനു ആദിയോട് നന്നേ ദേഷ്യം തോന്നി…
അച്ചു പിന്നേ എന്നും കേൾക്കുന്നത് കൊണ്ട് അവൾക്കൊരു പ്രശ്നവും തോന്നിയില്ല… അവൻ തന്നെ അച്ചു എന്ന് വിളിച്ചതോർത്തപ്പോൾ അവൾക്കു ശരീരമൊന്നാകെ കുളിര് കയറിയിറങ്ങി… അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഉറക്കം അവളെയടുത്തു കൂടി പോയില്ല…
______________________
അടുത്ത ദിവസം കോളേജിലേക്ക് കയറി വരുമ്പോൾ തന്നെ അച്ചു കണ്ടത് ആദിയൊരു പെണ്ണിനോട് കത്തി വെച്ച് ഇരിക്കുന്നതാണ്… അവനങ്ങനെ ഗേൾസിനോട് സംസാരിച്ചു നിൽക്കുന്നത് അവൾ കണ്ടിട്ടില്ല… അത് തന്നെ അവൾക്കു വല്യ സമാധാനമായിരുന്നു.. അവൾക്കു ഒന്നാകെ ദേഷ്യം വന്നു.. മറിയത്തിനോടും അവളുടെ കൂടെയുള്ള ബാക്കി ഫ്രണ്ട്സിനോടും ഇപ്പൊ വരാന്നും പറഞ്ഞു അവൾ ആദിയുടെ അടുത്തേക്ക് നടന്നു…
അവളെ കണ്ടതും ആദി ആ പെൺകുട്ടിയോട് ഒന്നും കൂടെ ചേർന്ന് നിന്നു… അവളുടെ മുഖം കണ്ടപ്പോ തന്നെ അവന് മനസ്സിലായിരുന്നു താനിങ്ങനെ നിൽക്കുന്നത് അവൾക്കിഷ്ട്ടപ്പെട്ടില്ലെന്ന്… അതുകൊണ്ടാണ് ചേർന്ന് നിന്നതും… അതും കൂടെ കണ്ടപ്പോ അവൾക്കു ഒന്നും കൂടെ ദേഷ്യം വന്നു…
അവൾ അവന്റെ അടുത്ത് ചെന്ന് നിന്ന് അവന്റെ കൈ പിടിച്ചു… അവൻ അവളുടെ കയ്യിലേക്കും അവളിലേക്കും മാറി മാറി നോക്കി.. ക്കും മാറി മാറി നോക്കി….
ആദിയുടെ അടുത്ത് നിന്ന പെൺകൊച്ചു ഇവളെതാ ജീവി എന്നും കരുതി അച്ചുവിലേക്ക് നോട്ടം കൊണ്ട് പോയി… റിസു ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു രണ്ടിനെയും വീക്ഷണം നടത്തി.. ഗുണ്ടുവും അവരുടെ ക്ലാസ്സിലുള്ള കുറച്ചു പിള്ളേരും ഇവിടെ എന്തെങ്കിലുമൊക്കെ നടക്കുമെന്നും പ്രതീക്ഷിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു… വിച്ചുവിന്റെ മുഖം കണ്ടാൽ അവൾ പിടിച്ചിരിക്കുന്നത് അവന്റെ കയ്യിലാണെന്ന് തോന്നും.. മുഖം ആകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിട്ടുണ്ട്…
കയ്യീന്ന് വിട്ടേ.. ടീ നിന്നോട് കയ്യീന്ന് വിടാനാ പറഞ്ഞേ…
എന്നും പറഞ്ഞ് ആദി അവളുടെ കൈ തട്ടി മാറ്റി… അവൾ വീണ്ടും അവന്റെ കൈ പിടിച്ചതും അവൻ രൂക്ഷമായ നോട്ടത്തോടെ അവളെ നോക്കി പല്ലിറുമ്പി…
ആദിയേട്ട… എനിക്ക് കുറച്ചു കാര്യം സംസാരിക്കാനുണ്ട്…
എന്റെ കയ്യീന്ന് വിടാനാ പറഞ്ഞേ… വിടുന്നുണ്ടോ അതോ…
അവൾ പറയുന്നതോന്നും അവൻ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല..
ഞാൻ പറയുന്നത് കേൾക്കാതെ ഞാൻ കയ്യീന്ന് വിടില്ല…
അവൾക്കും വാശിയായിരുന്നു…
*ടപ്പേ…..*
അവന്റെ വിരലുകൾ അവളുടെ കവിളിൽ പതിഞ്ഞതും അവൾ ബാലൻസ് കിട്ടാതെ മണ്ണിലേക്ക് വീണു…
വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കേറി നെരങ്ങുവാണ് ശവം…
അവന്റെ കോപം നിറഞ്ഞ കണ്ണുകൾ അവൾക്ക് നേരെ കത്തി ജ്വലിച്ചു..
ഇതെല്ലാം ദൂരെ നിന്ന വീക്ഷിച്ചിരുന്ന മറിയവും അവളുടെ ഫ്രണ്ട്സും അവൾ വീഴുന്നത് കണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു… അവൾക്കു നന്നായി കൊണ്ടത് കൊണ്ട് തന്നെ കണ്ണു തുറക്കാൻ പ്രയാസം തോന്നി… മറിയം അവനെ രൂക്ഷമായി നോക്കി കൊണ്ട് അവളെ മടിയിലേക്കിരുത്തി…
ഗുണ്ടുവും റിസുവും വിച്ചുവും കൂടെയുള്ള മറ്റു ഫ്രണ്ട്സും അവനെ തന്നെ ഉറ്റു നോക്കി… അവൻ തല്ലുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല…
മറിയവും ഫ്രണ്ട്സും കൂടെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു… തിരികെ പോകുമ്പോൾ അവളുടെ കണ്ണുകൾ അവനിലേക്ക് ചെന്ന് പതിഞ്ഞു… എന്തെന്നില്ലാതെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകികൊണ്ടിരുന്നു…
അവൾ പോയി മറയുന്നത് വരെ നോക്കി നിന്ന റിസു പെട്ടെന്ന് ആദിയുടെ മുന്നിലേക്ക് ചെന്നു..
എന്തിനായിരുന്നടാ ആ പാവത്തിനെ നീ തല്ലിയത്…
പിന്നേ ഞാൻ എന്ത് വേണമായിരുന്നു…
അവന്റെ കണ്ണുകളിൽ ഇപ്പോഴും ദേഷ്യം മാത്രമായിരുന്നു…
അവളെ തല്ലണ്ടിയില്ലായിരുന്നെടാ എന്ന് വിച്ചുവും കൂടെ പറഞ്ഞതോടെ അവൻ അവിടെ നിന്ന് എണീറ്റു പോയി… അവനു എല്ലാവരോടും ദേഷ്യം തോന്നി… പ്രതേകിച്ചു വിച്ചുവിനോട്… അവൻ തല്ലാനായി പോകാൻ നിന്നതായിരുന്നു… എന്നിട്ടിപ്പോ താൻ തല്ലിയപ്പോ തല്ലണ്ടിയില്ലായിരുന്നെടാന്ന്… അവനാകെ തല പെരുത്തു തുടങ്ങി…
പുറമെ ദേഷ്യമായിരുന്നങ്കിലും അവന്റെ ഉള്ളിൽ മൊത്തം സങ്കടമായിരുന്നു… അറിയാതെ ചെയ്ത് പോയി… ആ സമയത്തെ ദേഷ്യം കൊണ്ട് ചെയ്ത് പോയതാണ്… അവളെ തല്ലിയ നിമിഷത്തെയവൻ പഴിച്ചു..
അവളെ എവിടെ വെച്ചേങ്കിലും കാണുകയായിരുന്നങ്കിൽ സോറി പറയാമെന്ന് കരുതി സ്വയം ആശ്വാസിച്ചു…
എപ്പോ നോക്കിയാലും തന്റെ പിറകെ ഒരു നിഴലായി ഉണ്ടാവറുള്ള അച്ചുവിനെ അന്നവൻ കണ്ടതേയില്ല… അവനു സങ്കടം തോന്നി…
_________________________
സംഭവം കൊള്ളാം…. അടിപൊളി ആയിട്ടുണ്ട്….പെട്ടെന്ന് തീർത്തത് പോലെ തോന്നി…..കുറച് കൂടി നീട്ടി എഴുതമായിരുന്നു…..
anyway… വീണ്ടും… ഇതുപോലെ വരുമെന്ന് പ്രതീക്ഷിക്കുന്നു….