ടാ ടൈം 11:58 pm… അവളിപ്പോ വിളിക്കും… ഇനി ഇന്ന് തെറിയൊന്നും പറഞ്ഞേക്കല്ലേ…
ഉറക്കത്തിൽ നിന്ന് ആദിയെ തട്ടി വിളിച്ചു കൊണ്ട് ഗുണ്ടു പറയുന്നത് കേട്ടിട്ട് ആദിക്ക് എരിഞ്ഞു കേറി..
നിങ്ങക്കൊക്കെ എന്തിന്റെ കേടാ… മനുഷ്യൻ സുഖമായി ഉറങ്ങുവായിരുന്നു… അപ്പോഴാ വിളിച്ചുണർത്തുന്നത്…
റിസുവും ഗുണ്ടുവും അച്ചു വിളിക്കുന്നതും കാത്ത് ഇരിക്കാണ്… വിച്ചുവും ആദിയും 11:30 ആയപ്പോ കിടന്നിരുന്നു… ആദി ഉറങ്ങി തുടങ്ങിയതേയുള്ളൂ… അപ്പോയെക്കും അവരവനെ വിളിച്ചുണർത്തി… അതിന്റെ ദേഷ്യത്തിലാണ്…
പിന്നെ പറയുന്നത് കേട്ടാൽ തോന്നും അവനീ നേരത്ത് എഴുന്നേൽക്കാറില്ലന്ന്…
ട്രിമ്മ്… ട്രിമ്മ്..
ക്ലോക്കിൽ പന്ത്രണ്ടു മണിയടിച്ചു…
?അദ വുജും കദാ സങ്ക്…
നാ തങ്ക ചോറ് കിങ്ക്…
നമ്മളിസ്മി മദർ ട്ടങ്ക്..
അയാം സിംഗിൾ ലാടെ യങ്ക്…
അയാം സിംഗിൾ ലാടെ യങ്ക്… ?
ഉയ്യോ എന്തൊരു കൃത്യനിഷ്ടയാ അവൾക്കു… കൃത്യം 12:00 ക്ക് തന്നെ കണ്ടില്ലേ..
ഗുണ്ടു തലയ്ക്കു കൈയ്യും കൊടുത്തു ആദിയെ നോക്കി ചിരിച്ചു.. അവൻ ഫോൺ എടുത്തു സൈലന്റിലിട്ടു ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു..
എടാ ആ കാൾ എടുക്ക് പ്ലീസ്.. ഇന്ന് ഞങ്ങൾ ഉറങ്ങാതെ കാത്തിരുന്നത് തന്നെ അതിനാ…
റിസു ആദിയെ നോക്കി കൊഞ്ചി…
പിന്നേ… അവളുടെ കാൾ എടുക്കാൻ എനിക്കെന്താ വട്ടല്ലേ…
എടാ ഗുണ്ടു… ഇയ്യ് നോക്കിക്കേ,, ഇവിടെ എന്തൊക്കെ കരിഞ്ഞു മണക്കുന്നുണ്ടല്ലോല്ലല്ലേ….
റിസു ഗുണ്ടുവിനോടായാണ് പറഞ്ഞതെങ്കിലും കണ്ണ് മൊത്തം ആദിയുടെ മേലിലായിരുന്നു..
അത് നീയിന്നലെ ഫുഡ് കഴിച്ചില്ലല്ലോ… നിന്റെ കുടൽ കരിഞ്ഞു സ്മെല് അടിക്കുന്നെ ആവും….
ആദി തിരിച്ചടിച്ചു…
ഒന്ന് പോടാ കുരിപ്പേ… നിന്നെ എനിക്ക് നന്നായിട്ടറിയാം.. ഞങ്ങൾ പതിവ് പോലെ ഉറങ്ങി കിടക്കുവാണേൽ നീയാ ഫോൺ എടുക്കുമല്ലോ… എല്ലാ കള്ളത്തരവും എനിക്ക് മനസ്സിലാകുന്നുണ്ട്…
ആദിയോട് മുഖം ചുണ്ട് കോട്ടി റിസു പറഞ്ഞു.. അത് കേട്ടതും ആദി ഒന്നും നോക്കാതെ ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്തു…. ഒന്നും മിണ്ടാതെ മറുപുറത്ത് നിന്ന് എന്തേലും പറയുന്നുണ്ടോന്ന് കാതോർത്തു… സാധാരണ ഫോൺ എടുത്തു ആദ്യം തന്നെ തെറികൾ വിളിച്ച് കൊണ്ട് തുടങ്ങുന്നതിനാൽ അവളെന്താ പറയുന്നത് എന്ന് അവനിത് വരെ കേൾക്കാൻ പറ്റിയിട്ടില്ല…
അപ്പുറത്ത് നിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനാൽ അവൻ കാൾ ഓഫ് ആക്കാൻ നിന്നതും ഗുണ്ടു സ്പീക്കറിലിട് എന്ന് ആദിയോട് മെല്ലെ പറഞ്ഞു… അവനെ തുറുക്കനെ നോക്കികൊണ്ട് ആദി സ്പീക്കറിലിട്ടു…
ഹലോ അച്ചു…
സാധരണത്തെ പോലെ ദേഷ്യമൊന്നും കാണിക്കാതെയവൻ അവളുടെ പേര് വിളിച്ചോണ്ട് എന്തോ പറയാൻ തുടങ്ങുന്നത് കണ്ട ഗുണ്ടുവിന്റെയും റിസുവിന്റെയും അന്തം അവരോട് ബൈ പറഞ്ഞോണ്ട് എങ്ങോട്ടന്നില്ലാതെ ഓടി പോയി… അവര് രണ്ടും താടിക്കും കൈ കൊടുത്തു കൊണ്ട് ബെഡിൽ കമിഴ്ന്നു കിടന്ന് അവനെ തന്നെ വീക്ഷിച്ചു… പതിവ് പോലെത്തെ ദേഷ്യമൊന്നും ആ മുഖത്തു കാണുന്നില്ല…
റിസുവിന്റെയും ഗുണ്ടുവിന്റെയും അതേ അവസ്ഥ തന്നെയായിരുന്നു അച്ചുവിന്റെയും മറിയത്തിന്റെയും… അവർ രണ്ടു പേരും ഇവനിതെന്ത് പറ്റി എന്നാലോചിച്ചോണ്ട് പരസ്പരം നോക്കി…
അച്ചു.. നിനക്ക് കേൾക്കുന്നില്ലേ… ഹലോ…
ആ കേൾക്കുന്നുണ്ട് ആദിയേട്ടൻ പറ…
എന്നാൽ മോൾ ശെരിക്ക് കേട്ടോ…. എടീ ശവമേ… ഡാഷിന്റെ $%&#%%#@@&#&%@$%@…… തനിക്ക് എന്താടീ പറഞ്ഞാൽ മനസ്സിലാവില്ലേ… നിനക്ക് ഉളുപ്പ് ഉണ്ടോടീ… ഉളുപ്പ്… അല്ലെങ്കിലും എത്രയായി താനെന്റെ പിന്നാലെ നടക്കുന്നു…. മോൾ ഒരു കാര്യം മനസ്സിലാക്കിക്കൊ.. നീ ഇനി എത്ര കാലം വരെയും എന്റെ പിന്നാലെ നടന്നിട്ടും കാര്യമില്ല… എനിക്ക് നിന്നോട് ഒരു ചുക്കും തോന്നില്ല… അത് ഈ ആദിയുടെ വാക്കാണ്…
അതും പറഞ്ഞോണ്ട് അവിടെ നിന്ന് പറയുന്നത് ഒന്നും കേൾക്കാൻ കൂടി സമ്മതിക്കാതെ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു…
റിസു അവനെയൊന്ന് നോക്കി ഒന്നും മിണ്ടാതെ അവന്റെ ബെഡിൽ പോയി കിടന്നു… ഗുണ്ടു പിന്നേ അവനെ നോക്കാനെ പോയില്ല.. റിസുവിന്റെ പിന്നാലെ അവനും ചെന്ന് റിസുവിന്റെ കൂടെ കിടന്നു… ആദി അവരെ രണ്ടു പേരെയും നോക്കി… അവർക്കൊന്നും താൻ പറഞ്ഞത് ഇഷ്ട്ടമായില്ലെന്ന് മനസ്സിലായി.. അല്ലെങ്കി തന്റെ കൂടെ കെട്ടിപിടിച്ചുറങ്ങാൻ വരുന്ന അവർ വേറെ പോയി കിടന്നത് അവനിൽ നൊമ്പരമുണർത്തി…
സംഭവം കൊള്ളാം…. അടിപൊളി ആയിട്ടുണ്ട്….പെട്ടെന്ന് തീർത്തത് പോലെ തോന്നി…..കുറച് കൂടി നീട്ടി എഴുതമായിരുന്നു…..
anyway… വീണ്ടും… ഇതുപോലെ വരുമെന്ന് പ്രതീക്ഷിക്കുന്നു….