ഇതേ സമയം ഗേൾസ് ഹോസ്റ്റലിൽ…
ഇപ്പൊ നിനക്ക് സമാധാനമായല്ലോ… അവന്റെ വായേന്ന് നല്ല മാധുര്യമൂറുന്ന തെറികൾ കേട്ടപ്പോ… നീയെന്തിനാ ലൗഡിൽ ഇടാൻ പോയെ… മനുഷ്യന്റെ ഇന്നത്തെ ഉറക്കം പോയി.. അല്ലെങ്കിലും മനസ്സമാധാനത്തോടെ എന്നുറങ്ങിയതാ എന്റെ പടച്ചോനെ..
തൊട്ടടുത്തിരിക്കുന്ന അച്ചുവിനെ രൂക്ഷമായ നോട്ടം നോക്കി അവൾ ചെവി വലിച്ചു പിടിച്ചു തന്റെ ചെവിക്കെന്തെങ്കിലും പറ്റിയോന്ന് പരിശോധന നടത്തി.. അവളുടെ കോപ്രായങ്ങൾ കണ്ട് അച്ചു അവളെ നോക്കി ചിരിച്ചു…
ദേ അച്ചു നിന്റെ ഈ ഇളി കാരണം എനിക്ക് എന്നേ കണ്ട്രോൾ ചെയ്തിട്ട് കിട്ടുന്നില്ല… അവന്റെ വായിൽ നിന്ന് തെറികൾ കേട്ടതും പോരാ…. എന്നിട്ട് ഇളിക്കുന്നു…. ആ തെറികളിപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട്… അതും സമയം എത്രയായെന്നറിയോ നിനക്ക്… 12:15 കഴിഞ്ഞു… അപ്പോഴാ… കൂടെയുള്ളവരൊക്കെ ഉറങ്ങി… ആ ചേട്ടന് നിന്നെ ഇഷ്ടമില്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്… നിനക്ക് നാണോണ്ടോടീ ഇങ്ങനെ മണപ്പിച്ചു നടക്കാൻ… ഇനി മേലാൽ അവന് വിളിക്കരുത്…
എന്ന താക്കീതും കൊടുത്തു മറിയം അവളുടെ ബെഡിൽ കയറി കിടന്നു…
എന്നും കേൾക്കുന്നോണ്ട് അച്ചുവിന് ഇതൊന്നും വല്യ പുതുമയുള്ളതായി തോന്നിയില്ല… അവനെ അത്രമേൽ ഇഷ്ട്ടമാണ്… രണ്ടു വർഷമായി അവന്റെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്… ഇതുവരെയും അവന്റെ അടുത്തു നിന്ന് തെറിയല്ലാതെ കേൾക്കാൻ കഴിഞ്ഞിട്ടില്ല.. പലരിൽ നിന്ന് ദിവസേന അവൾക്കു പരിഹാസം നിറഞ്ഞ കുത്തു വാക്കുകൾ കേൾക്കാനിടയായിട്ടുണ്ട്.. എന്തിന് സ്വന്തം ഫ്രണ്ട്സിൽ നിന്ന് വരെ… എന്നിട്ടും അവളവനെ വിടാൻ തയ്യാറല്ല… ഡെയിലി രാത്രി കൃത്യം 12:00 ക്ക് അവളവനെ വിളിക്കും… താൻ എന്നും 12:00 മണിക്ക് വിളിക്കുമെന്നറിഞ്ഞിട്ടും അവനിതുവരെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കാത്തതും.. കാൾ അറ്റൻഡ് ചെയ്യുന്നതുമാണവളുടെ പ്രതീക്ഷ…
രാത്രി പന്ത്രണ്ടു മണിക്ക് ഒറ്റക്കിരുന്ന് അവന് ഫോൺ വിളിക്കാനവൾക്ക് പേടിയായത് കൊണ്ടാണ് തനിക്കെതിരെ എത്ര കുത്തു വാക്കുകൾ പറഞ്ഞു നോവിച്ചാലും ഏത് കാര്യത്തിനും കൂടെ നിൽക്കുന്ന ചങ്കത്തി മറിയം അവളുടെ ഫോൺ വിളി കഴിയുന്നതു വരെ ഉറക്കമൊയിച്ച് കാത്തിരിക്കുന്നത്…
*അർച്ചന.. അച്ചു*,
പ്രേമം തലക്ക് പിടിച്ച വ്യക്തി…?
ആദിയെന്നാൽ ജീവനാണ്…
കോളേജിലെ മൊഞ്ചത്തികളിലൊരു മൊഞ്ചത്തി..(എന്നിട്ടും ആദിക്ക് ഇഷ്ട്ടമില്ലാന്നേ…,? അല്ലെങ്കിലും ഈ സൗന്ദര്യത്തിലൊന്നും ഒരു കാര്യവുമില്ല…?)
കോളേജിൽ അറിയപ്പെട്ട സിംഗർ..
ആള് തനി കാന്താരി… എല്ലാവരോടും കത്തിയടിച്ചു ചളി വാരി വിതറുന്ന ടൈപ്പ്…
*മറിയം*,
മൊഞ്ചത്തി… കുറേ പേർ അവളുടെ പിന്നാലെ ഒലിപ്പിച്ചോണ്ട് നടക്കുന്നുണ്ട്…but, ആള് വീഴുന്ന ടൈപ്പ് അല്ല…
ഇവളെ അത്ര ഡീസന്റ് ഉള്ളവരെ ഈ ലോകത്ത് വേറെ എവിടെയും കാണില്ല…
ദേഷ്യം വീക്നെസാണ്…
പ്രേമത്തിലൊന്നും ഇന്റെരെസ്റ്റ് ഇല്ലാത്ത വ്യക്തി…
അൽ പഠിപ്പി…
*കീർത്തന… കീർത്തി*,
കൂട്ടത്തിലെ വെറുപ്പി…
ഉടായിപ്പ്…
ചളിയുടെ ഗ്രാൻഡ് മദർ…
പിന്നെ ആൾക്കൊരു ലോവർ ഉണ്ട്… പേര് മിഥുൻ..
*മേരി*
അൽ കോഴി…
ചിത്രം വരയാണ് മെയിൻ…
എപ്പോഴും കത്തിയടിച്ചോണ്ടിരിക്കാൻ താല്പര്യം…
ദേ ഇവർ നാലു പേരുമാണ് ആ മൂടി പുതച്ചുറങ്ങുന്നത്.. ഇവരുടെ കൂടെ വേറെ ഒരുത്തി കൂടിയുണ്ട്… ഫാത്തിമ… പാത്തൂ.. വീട്ടിൽ നിന്ന് കോളേജിലേക്ക് കുറച്ചു ദൂരമുള്ളത് കൊണ്ട് തന്നെ അവൾ വീട്ടിൽ നിന്നാണ് കോളേജിലേക്ക് വരുന്നേ…
______________________
റിസൂ… റിസൂ….. ടാ റിസ്വാനെ…. ഈ കോപ്പിനിതു ചെവി കേൾക്കില്ലെ…
ആദി… നീയെന്നെ വിളിച്ചോ…
ഇല്ലടാ ചക്കത്തലയാ… നീയൊന്ന് വേഗം വരുമോ…. എനിക്ക് കോളേജിൽ പോകണമായിരുന്നു…
സംഭവം കൊള്ളാം…. അടിപൊളി ആയിട്ടുണ്ട്….പെട്ടെന്ന് തീർത്തത് പോലെ തോന്നി…..കുറച് കൂടി നീട്ടി എഴുതമായിരുന്നു…..
anyway… വീണ്ടും… ഇതുപോലെ വരുമെന്ന് പ്രതീക്ഷിക്കുന്നു….