?ആദിയുടെ അച്ചൂസ്?
Aadiyude Achoos | Author : RINSHA RINU
?അദ വുജും കദാ സങ്ക്…
നാ തങ്ക ചോറ് കിങ്ക്…
നമ്മളിസ്മി മദർ ട്ടങ്ക്..
അയാം സിംഗിൾ ലാടെ യങ്ക്…
അയാം സിംഗിൾ ലാടെ യങ്ക്… ?
“ടാ ആദി നീയാ ഫോൺ എടുക്കുന്നുണ്ടേൽ എടുക്ക്.. അല്ലെങ്കിൽ സ്വിച്ച്ഓഫ് ചെയ്ത് വെക്ക്.. മനുഷ്യനെയൊന്ന് സ്വസ്ഥതയോടെ കിടന്നുറങ്ങാൻ സമ്മതിക്കാതെ… കുറേ നേരമായല്ലോ അത് കിടന്നങ്ങനെ കാറുന്നു.. ഏത് ചെറ്റയാ ഈ പാതിരാത്രി നിനക്ക് വിളിക്കുന്നെ…”
“ഇതിനെ കൊണ്ട് വല്യ ശല്യയാല്ലോ ദൈവമേ…”
“എന്താ,,, ആരാടാ… ഏതവനാ ഈ പാതിരാക്ക്… ആ അർച്ചനയാണോ… അവൾക്കാണല്ലോ ഈ പാതിരാ വിളി… ആരായാലും അവരോട് നാളെ വിളിക്കാൻ പറ.. വിഷ്ണു ദേഷ്യം പിടിച്ചിട്ടാ കിടക്കുന്നേ… എണീറ്റു വന്നാൽ സംഭവം അടിപൊളിയാവും.. നിന്റെ ഒടുക്കത്തെ റിങ് ടോണും… എന്നാ അവനുണരോ ഇല്ലാ… മറ്റുള്ളോരെക്കേ ഉണർത്തേ ചെയ്യും… ”
“എന്താടി നായിന്റെ മോളെ… &%@$%&##$$%&#$%.. കുറേ നേരമായല്ലോ താൻ വിളിക്കുന്നു…. ഞാൻ നിന്റെ ആരാടി കെട്ട്യോനോ ഇങ്ങനെ വിളിക്കാൻ… അവള്ടെ അമ്മൂമ്മേടെ ഒരു വിളി… നിനക്ക് ഒരുപാട് തവണ വാണിംഗ് തന്നിട്ടുള്ളതാ എന്നേയിങ്ങനെ വിളിച്ചു ശല്യം ചെയ്യരുതെന്ന്… ഇനി മേലാൽ ഈ നമ്പറിൽ വിളിച്ചാൽ……ഹും……. നിനക്കെന്റെ സ്വഭാവം അറിയാലോ…. പെണ്ണാന്നൊന്നും നോക്കില്ല… കേറി മെനയും…”
എല്ലാവരും തന്റെ മെക്കിട്ട് കേറുന്നത് കണ്ടപ്പോൾ ആദി പിന്നെ ഒന്നും നോക്കിയില്ല… ഒരു ഒന്നൊന്നര തെറിയഭിഷേകമങ്ങട്ട് നടത്തി… എല്ലാം കഴിഞ്ഞു ഫോൺ കട്ട് ചെയ്തതിന് ശേഷം അവനൊന്ന് ദീർഘശ്വാസം വലിച്ചു വിട്ടു..
“… ദാ വെള്ളം കുടിക്ക്… നല്ല ക്ഷീണം കാണും…”
ജനാല തുറന്നിട്ടത് കൊണ്ട് തന്നെ നിലാവിന്റെ നേരിയ വെളിച്ചത്തിൽ തപ്പി തടഞ്ഞു ടേബിളിൽ വെച്ച വാട്ടർ ബോട്ടിൽ എടുത്തു തന്റെ കയ്യിൽ തന്നിട്ട് അവന്റെ പുറം തലോടി കൊണ്ട് വെള്ളം കുടിക്കാൻ പറയുന്ന തന്റെ ചങ്കിനെ നോക്കിയവൻ നന്ദി സൂചകമായി പുഞ്ചിരിച്ചു…
“അളിയാ അർച്ചന ആയിരുന്നുല്ലെ…”
വെള്ളം കുടിക്കുന്നതിനിടയിൽ ഒരു ഇളിയോടെ അവന്റെ ഫ്രണ്ട് റിസ്വാൻ പറയുന്നത് കേട്ട് ആദിയവനെ തുറിച്ചു നോക്കി കൊണ്ട് മറുത്തോന്നും പറയാതെ ആ വെള്ളം മുഴുവൻ കുടിച്ച് തീർത്ത് ബെഡിലേക്ക് ചാഞ്ഞു…
റിസ്വാൻ അവന്റെ അടുത്ത് വന്നു അവനെയും കെട്ടിപിടിച്ചു കിടന്നു…
രാത്രി എപ്പോയോ ഉറക്കപ്പിച്ചിൽ എണീറ്റ അംജദ് രണ്ടിന്റെയും കെട്ടിപിടിച്ചുള്ള ഉറക്കം കണ്ടപ്പോ അവനും എണീറ്റു പോയി അവരുടെ കൂടെ കെട്ടിപിടിച്ചു സുഖനിദ്രയിലേക്ക് ആണ്ടു…
*ആദിത്യൻ എന്ന ആദി*,
അവരുടെ കൂട്ടത്തിലെ മൊഞ്ചൻ…
പക്കാ ഡീസന്റ്..
പെൺകുട്ടികളുടെ സ്വപ്നം കെടുത്തിയവൻ…
ഗേൾസ് എന്നാൽ അവന് അലർജി..
അത്യാവശ്യത്തിനു മാത്രം ദേഷ്യപ്പെടുന്ന സ്വഭാവം..
*വിഷ്ണുവെന്ന വിച്ചു*,
അവരുടെ കോളേജ് ചെയർമാൻ…
മുൻദേഷ്യക്കാരൻ…
എല്ലാവരുടെയും പേടി സ്വപ്നം…
പക്കാ ഡീസന്റ്…
*റിസ്വാൻ എന്ന റിസു*,
കൂട്ടത്തിലെ കോഴി..
എല്ലാവരോടും കൂട്ടുകൂടുന്ന സ്വഭാവം…
മറ്റുള്ളവർക്ക് പണി കൊടുക്കുന്നതിൽ മുൻപൻ..
*അംജദ് എന്ന അംജു(ഗുണ്ടു)*,
തീറ്റയാണ് പ്രധാനം..
തീറ്റ മത്സരത്തിലൂടെ ഗുണ്ടു എന്ന പേര് സ്വന്തമാക്കി..
കൂട്ടത്തിലെ പാവം പിടിച്ച ആൾ…
ചെറിയൊരു വായിനോക്കി…
ഇവർ നാലുപേരുമാണ് ആ ഉറങ്ങികൊണ്ടിരിക്കുന്ന ടീംസ്… കോളേജിന്റെ അടുത്തുള്ള ബോയ്സ് ഹോസ്റ്റലിൽ ഒരേ മുറിയിലാണ് നാലു പേരുടെയും താമസം…
വിച്ചു ഉള്ളത് കൊണ്ട് തന്നെ റൂം നല്ല അച്ചടക്കത്തോടെ കൊണ്ട് നടക്കുന്നു…??
കുറച്ചപ്പുറത്ത് തന്നെ ഗേൾസ് ഹോസ്റ്റൽ ഉള്ളതാണ് റിസുവിന്റെ ഏക ആശ്വാസം… ഗുണ്ടുവിന്റെയും…??
_____________________________
സംഭവം കൊള്ളാം…. അടിപൊളി ആയിട്ടുണ്ട്….പെട്ടെന്ന് തീർത്തത് പോലെ തോന്നി…..കുറച് കൂടി നീട്ടി എഴുതമായിരുന്നു…..
anyway… വീണ്ടും… ഇതുപോലെ വരുമെന്ന് പ്രതീക്ഷിക്കുന്നു….